'ഞാൻ പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ എനിക്ക് സന്തോഷമായി'. മാനസികാരോഗ്യത്തിനായുള്ള ചില മാർഗങ്ങൾ നിർദേശിച്ച് നടി രശ്മിക മന്ദാന (Rashmika Mandanna)പറഞ്ഞ വാക്കുകളാണിത്. ശാരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രാധാന്യമേറിയതാണ് മാനസികാരോഗ്യവുമെന്നും (mental health) ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.
ആൻക്സൈറ്റി, ഡിപ്രഷൻ തുടങ്ങിയ വാക്കുകളെല്ലാം ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി തുടങ്ങി. സെലിബ്രിറ്റികളടക്കമുള്ളവർ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. സിനിമയിലും മറ്റ് മേഖലകളിലും മികച്ചു നിൽക്കുന്നവർ പോലും ഡിപ്രഷൻ അനുഭവിക്കുന്നു എന്ന് തുറന്നു പറയുന്നത്, മാനസികാരോഗ്യം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതിന് തെളിവാണ്.