കഞ്ചാവ് നിയമവിധേയമാക്കുന്നതും അത് ജനങ്ങളിലുണ്ടാക്കുന്ന സ്വാധീനവും സംബന്ധിച്ച് ഹെൽത്ത് ഇക്കണോമിക്സ് ജേണൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് പറയുന്നു. യുഎസിലെ കണക്ടികട്ട് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2005നും 2014 നും ഇടയിൽ മെഡിക്കൽ കഞ്ചാവ് നിയമവിധേയമാക്കിയ പ്രദേശങ്ങളിലാണ് ഗവേഷണം നടത്തിയത്. ഇത് ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കളുടെ ലൈംഗികതയെയും പ്രത്യുൽപാദനക്ഷമതയെയും എങ്ങനെ ബാധിച്ചുവെന്നാണ് അവർ വിശകലനം ചെയ്തത്.
ലൈംഗിക പ്രവർത്തനങ്ങൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ, ജനനനിരക്ക് എന്നിവയിൽ കഞ്ചാവിന്റെ ഉപയോഗം ഉപയോഗം മൂലം ഉണ്ടാകുന്ന പെരുമാറ്റ വ്യതിയാനങ്ങളെക്കുറിച്ച് ഗവേഷണ സംഘം പഠിച്ചു. കഞ്ചാവിന്റെ ഉപയോഗം ലൈംഗിക പ്രവർത്തനങ്ങളിൽ വർധനവുണ്ടാക്കുന്നുവെന്നും ഗർഭ നിരോധന മാർഗങ്ങളുടെ ഉപയോഗം കുറയുന്നതോടെ ജനന നിരക്ക് വർധിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
അതേസമയം ലൈംഗിക രോഗമായ ഗൊണേറിയ ബാധിക്കുന്നവരുടെ നിരക്കിലും വർധനവുണ്ടായെന്ന് ഗവേഷകർ കണ്ടെത്തി. ലൈംഗിക പ്രതികരണത്തിന്റെ പെട്ടെന്നുള്ള സുഖാനുഭൂതികൾ, ലൈംഗിക ആവൃത്തി വർധിപ്പിക്കൽ, ലൈംഗികതയുമായി ബന്ധപ്പെട്ട ഭാവി ചെലവുകൾ അവഗണിക്കുക ഉൾപ്പെടെയുള്ള പെരുമാറ്റ പ്രതികരണങ്ങളാണ് ഈ മാറ്റങ്ങൾക്ക് കാരണം. പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്ന പ്രവണതയാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾക്കുള്ളത് എങ്കിലും ഇത്തരം ശാരീരിക വ്യതിയാനങ്ങളെ പെരുമാറ്റ ഘടകങ്ങൾ പ്രതിരോധിക്കുമെന്ന് ജനനനിരക്ക് വർധിച്ചതു ചൂണ്ടിക്കാട്ടി ഗവേഷകർ പറയുന്നു.