ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ബ്ലീഡിങ് ഉണ്ടാവുമോ? അങ്ങനെയാണെന്ന് ഒട്ടേറെ പുരുഷന്മാർ ധരിച്ചു പോകുന്നു. ആദ്യമായി സെക്സിൽ ഏർപ്പെടുന്ന സ്ത്രീക്ക് അങ്ങനെ സംഭവിച്ചാലേ കന്യക ആയിരിക്കുള്ളൂ എന്നാണ് ഇവരുടെ ധാരണ. ഇത് തെറ്റാണ്. അതിന് സെക്സ് മാത്രമല്ല ഘടകം. സൈക്ലിംഗ് ചെയ്യുമ്പോൾ, ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോൾ, കളിക്കുമ്പോൾ ഒക്കെ പെൺകുട്ടികളുടെ കന്യാചർമം പൊട്ടൻ സാധ്യതയുണ്ട്. മാത്രവുമല്ല 63 ശതമാനം സ്ത്രീകൾക്കും ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബ്ലീഡിംഗ് ഉണ്ടാവാറില്ല എന്നും പഠനങ്ങൾ പറയുന്നു
സിനിമയിലേതു പോലെയാണോ ജീവിതത്തിലെ സെക്സ്? സിനിമയിലെ സെക്സ് രംഗങ്ങളുമായി താരതമ്യം ചെയ്യുന്നത് സ്വാഭാവികമായും സംഭവിക്കാം. ചിലർ സിനിമയിലേത് പോലെയാണ് എന്നും ധരിച്ചിട്ടുണ്ടാവും. ജീവിതത്തിലും അങ്ങനെ സംഭവിച്ചില്ലെങ്കിൽ നിരാശരാവുന്നവരുണ്ടാവാം. സിനിമയിലേതു പോലെയാണ് ജീവിതത്തിലെ ആ നിമിഷങ്ങൾ എന്ന ചിന്ത അകറ്റിയാൽ പ്രണയം ഊഷ്മളമാക്കാം