വമ്പൻ പാർട്ടികൾക്കും ആഘോഷങ്ങൾക്കും ശേഷം ഹാങ്ങ് ഓവർ സാധാരണയാണ്. ചിലരിൽ ഇത് മണിക്കൂറുകള്‍ ദിവസം മുഴുവനോ നീണ്ടുനിൽക്കാം. വളരെ കുറച്ച് മദ്യപിക്കുന്നത് അടുത്ത ദിവസത്തെ നശിപ്പിക്കില്ല. പക്ഷേ, പുതുവർഷത്തിന്റെ പേരിൽ അമിതമായി മദ്യപിക്കാനാണ് തീരുമാനമെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദനയും ക്ഷീണവും നിങ്ങളെ പിടികൂടും. അതിനാൽ ഹാങ്ങ് ഓവറിൽ നിന്ന് രക്ഷ നേതാനുള്ള ചില പൊടിക്കൈകൾ ഇതാ.
ഇഞ്ചി പരീക്ഷിക്കൂ- ഹാങ്ങ് ഓവറിന്റെ ഒരു ലക്ഷണമാണ് വയറിലെ അസ്വസ്ഥത. ഇഞ്ചി അസ്വസ്ഥമായ വയറിനെ ശാന്തമാക്കുന്നു, മികച്ച ഫലങ്ങൾക്കായി ഇഞ്ചി വെള്ളം കുടിക്കുക അല്ലെങ്കിൽ ഷേക്കായി കുടിക്കുക. ചായയിലും മറ്റും ഇഞ്ചി ചേർക്കുക. ഇഞ്ചി ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ ഛർദ്ദിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യുന്നു. മിനിറ്റുകൾക്കുള്ളിൽ ഹാങ്ങ് ഓവറിന് പരിഹാരമാകും.
വിറ്റാമിൻ സി - മദ്യപാനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഭേദമാക്കാൻ കിവി, ഓറഞ്ച്, സ്ട്രോബെറി, നാരങ്ങ തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. വിറ്റാമിൻ സി നിങ്ങളുടെ രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് നിങ്ങളെ ഉന്മേഷവാന്മാരാക്കുകയും അമിതമായ ഛർദ്ദിയും തലവേദനയും മൂലം ശരീരത്തിന് നഷ്ടപ്പെട്ടേക്കാവുന്ന ഊർജ്ജം തിരിച്ചുപിടിക്കുകയും ചെയ്യും.