അടുക്കളയിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് പച്ചമുളക്. എരിവ് ഇഷ്ടപ്പെടുന്നവർക്ക് പ്രിയപ്പെട്ട പച്ചക്കറിയാണെങ്കിലും എരിവിന്റെ പേരിൽ വിവേചനം നേരിടുന്ന പച്ചമുളകിൽ ആവശ്യത്തിലധികം ഗുണങ്ങളുമുണ്ട് .
2/ 9
വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക്. വിറ്റാമിന്‍-സി, നാരുകള്‍ എന്നിവയുടെ സാന്നിധ്യം ദഹനപ്രക്രിയ സുഗമമാക്കും. വിറ്റാമിൻ സി ചർമ്മത്തിന്റേയും വിറ്റാമിൻ എ കണ്ണിന്റേയും ആരോഗ്യത്തിന് സഹായകരമാണ്.
3/ 9
ദിവസവും പച്ചമുളക് കഴിച്ചാൽ വിറ്റാമിൻ സിയുടെ അഭാവം നികത്താം. പനി, ചുമ, ജലദോഷം എന്നിവ കുറയ്ക്കാൻ പച്ചമുളക് കഴിക്കുക. മുളക് പാചകം ചെയ്ത ശേഷം നന്നായി മൂപ്പിച്ച് ഒരു കറിയിൽ ഇട്ടാൽ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടാതെ അവ ശരീരത്തിൽ എത്തും.
4/ 9
ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും.ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ള പച്ചമുളക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തടയുന്നതിന് സഹായകരമാണ്.
5/ 9
പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്സേസിന്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ പ്രതിരോധിക്കും. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയ്ക്കാം.
6/ 9
പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്.
7/ 9
പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്.
8/ 9
പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്.
9/ 9
കാപ്സെയിന്‍ ആണ് പച്ചമുളകിന് എരിവ് നൽകുന്നത്. ഇത് തലച്ചോറിലെ കൂളിംഗ് സെന്ററിനെ ഉത്തേജിപ്പിക്കുന്നു. ഇതുവഴി ശരീരോഷ്മാവ് കുറയുന്നു. പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ജീവകം കെ, എല്ലുകളെ ബലമുള്ളതാക്കുന്നു.