നാരങ്ങ (lemon) നമ്മൾ വിചാരിച്ച പോലെ അത്ര നിസ്സാരമല്ല. വയാഗ്രയുമായി (Viagra) ചേർത്താൽ ഇതിന് ലൈംഗികജീവിതത്തിൽ (sex life) വൻ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് പഠനം വ്യക്തമാക്കുന്നു. നൈജീരിയയിലെ അക്കുരെയിലെ ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തിയ പഠനത്തിൽ, ലാബ് എലികൾക്ക് മരുന്ന് തനിയെയോ അല്ലെങ്കിൽ രണ്ട് നാരങ്ങയുടെ നീര് ചേർത്തോ നൽകുകയായിരുന്നു
സിൽഡെനാഫിൽ എന്ന മരുന്നിന്റെ ബ്രാൻഡഡ് പതിപ്പായ വയാഗ്ര നൽകിയ എലികൾ 15 സെക്കൻഡുകൾക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങി (മറ്റ് എലികൾ ഒരു മിനിറ്റിലധികം സമയമെടുത്തു) കൂടാതെ നാരങ്ങ എടുക്കാത്തവയെക്കാൾ ഇരട്ടി പെൺ എലികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. എങ്കിൽ ഇവ മനുഷ്യരിൽ ഉണ്ടാക്കുന്ന മാറ്റം എന്താവും എന്നും പഠനം കണ്ടെത്തി (തുടർന്ന് വായിക്കുക)
പരീക്ഷണത്തിലെ രക്തപരിശോധനയിൽ നാരങ്ങാനീര് നൽകിയ എലികൾക്ക് നൈട്രിക് ഓക്സൈഡിന്റെ അളവ് 70% വർദ്ധിച്ചതായി ദ സൺ റിപ്പോർട്ട് ചെയ്തു. വയാഗ്രയിൽ നാരങ്ങാനീര് ചേർക്കുന്നത് മൂലം മരുന്നിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യുന്ന സാധാരണ അരമണിക്കൂറിനുപകരം മിനിറ്റുകൾക്കുള്ളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പുരുഷന്മാരെ അനുവദിക്കുമെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു