ഇന്ന് ലോകമെമ്പാടുമുള്ള മിക്ക യന്ത്രങ്ങളും വാഹനങ്ങളും ഡീസലിലാണ് പ്രവര്‍ത്തിക്കുന്നത്. ഡീസല്‍ എഞ്ചിന് നിര്‍മ്മാതാവ് റുഡോള്‍ഫ് ഡീസല്‍ ഒരു വിധത്തില്‍ വ്യവസായത്തിന്റെയും ഗതാഗതത്തിന്റെയും ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. എന്നാല്‍ 29 സെപ്റ്റംബര്‍ 1913, അദ്ദേഹം ദുരൂഹമായി മരിച്ചു. അദ്ദേഹം ആത്മഹത്യ ചെയ്തതായും പറയപ്പെടുന്നു. (ഫയല്‍ ഫോട്ടോ)
ബെല്‍ജിയത്തില്‍ നിന്ന് ഹാര്വിക്കിലേക്ക് (ഇംഗ്ലണ്ട്) പോകുമ്പോള്‍, റുഡോള്‍ഫ് ഡീസല്‍ ഡ്രെസ്ഡന്‍ എന്ന കപ്പലില്‍ നിന്ന് കാണാതാവുകയായിരുന്നു. 1913 ഒക്ടോബര്‍ 10 -ന് ഒരു മൃതദേഹം വടക്കന്‍ കടലില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അന്വേഷണം നടത്തി, ഈ ശരീരം ഡീസല്‍ എഞ്ചിന്റെ മഹാനായ കണ്ടുപിടുത്തക്കാരനായ റുഡോള്‍ഫ് ഡീസലിന്റേതാണെന്ന് കണ്ടെത്തി. (ഫയല്‍ ഫോട്ടോ)
അദ്ദേഹം എങ്ങനെ മരിച്ചു എന്നത് ഇന്നും ഒരു ദുരൂഹമായി തുടരുന്നു. റുഡോള്‍ഫ് ഡീസല്‍ ആത്മഹത്യ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും പലരും ഈ അവകാശവാദത്തെത്തെ ചോദ്യം ചെയ്യുകയും അദ്ദേഹം കൊല ചെയ്യപ്പെട്ടതാണെന്ന് സംശയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഡീസല്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കണ്ടുപിടിത്തമായ എഞ്ചിന്റേയും ഇന്ധനത്തിന്റെയും പേരില്‍ അറിയപ്പെടുന്നു. (ഫയല്‍ ഫോട്ടോ)
1892 ഫെബ്രുവരി 28 -ന് റുഡോള്‍ഫ് ഡീസല്‍ തന്റെ 'കംപ്രഷന്‍ ഇഗ്നിഷന്‍ എഞ്ചിന്' പേറ്റന്റ് നേടി. തുടക്കത്തില്‍, ഈ എഞ്ചിന് പ്രവര്‍ത്തിപ്പിക്കാന്‍ എണ്ണ ഉപയോഗിച്ചിരുന്നു. പിന്നീട് റുഡോള്‍ഫ് അതില്‍ ഒരു സിലിണ്ടര്‍ ചേര്‍ത്തു. പിന്നീട് അദ്ദേഹം പെട്രോളില്‍ നിന്നും വ്യത്യസ്തമായ ദ്രാവക ഇന്ധനവും വിലകുറഞ്ഞ ഇനവും ഉപയോഗിച്ചു. ഈ എണ്ണ എഞ്ചിനിലേക്ക് ഒഴിച്ചയുടന്‍, എഞ്ചിന് ശക്തമായി ആരംഭിച്ചു.
കംപ്രസ് ചെയ്ത വായുവും ഇന്ധനവും ഉപയോഗിച്ച് എഞ്ചിന് പ്രവര്‍ത്തിക്കുന്നതിനാല്‍ വളരെയധികം ഊര്‍ജ്ജം ഉല്പാദിപ്പിക്കപ്പെട്ടു. സ്റ്റീം എഞ്ചിന് ഇത് വലിയ വെല്ലുവിളിയായിരുന്നു. ഒരു സ്റ്റീം എന്‍ജിനില്‍ ഊര്‍ജ്ജത്തിന്റെ 90 ശതമാനവും പാഴായിപ്പോകുന്നുവെങ്കില് റുഡോള്‍ഫിന്റെ കണ്ടുപിടിത്തം കുറച്ചു കൊണ്ടു വന്നത് മാലിന്യമാണ്. എഞ്ചിന് ഡീസല്‍ എഞ്ചിന് എന്ന് പേരിട്ടപ്പോള്‍ പിന്നീട് അദ്ദേഹം കണ്ടുപിടിച്ച ഈ ഇന്ധനത്തെ ഡീസല്‍ എന്ന് വിളിക്കാന്‍ തുടങ്ങി.
1912 ആയപ്പോഴേക്കും 70,000 ഡീസല്‍ എഞ്ചിനുകള്‍ ലോകമെമ്പാടും പ്രവര്‍ത്തിച്ചു. പിന്നീട് അവ ഫാക്ടറികളില്‍ ജനറേറ്ററുകളായി കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഡീസല്‍ എഞ്ചിനുകള്‍ ഗതാഗതത്തില്‍ ഉപയോഗിച്ചു. ഇതൊരു വിപ്ലവം മാത്രമായിരുന്നു. ഡീസല്‍ എന്‍ജിനുകളിലൂടെ ട്രക്കുകളും ട്രെയിനുകളും ഒരു പുതിയ ജീവിതം നേടി. ഇത് എഞ്ചിനെ കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് ചരക്കുകളും വേഗതയും ഗതാഗതവും കൂടിയപ്പോള്‍ ഡീസല്‍ വിലകുറഞ്ഞതായി മാറി. (ഫയല്‍ ഫോട്ടോ)
1913 സെപ്റ്റംബറില്‍ റുഡോള്‍ഫ് ഒരു പ്രധാന പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. അവിടെ അദ്ദേഹം ഒരു പുതിയ തരം ഡീസല്‍ എഞ്ചിന് പ്ലാന്റ് സ്ഥാപിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിലെ ഉദ്യോഗസ്ഥരെ കാണാനായിരുന്നു പോയിരുന്നത്. വാസ്തവത്തില്‍, ബ്രിട്ടീഷ് നാവികസേന അവരുടെ അന്തര്‍വാഹിനി കപ്പല്‍ നിര്‍മ്മിക്കാനായി ഒരു പ്രത്യേക തരം ഡീസല്‍ എഞ്ചിന് വേണമെന്ന് ആഗ്രഹിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹത്തെ കപ്പലില്‍ നിന്ന് കടലില്‍ എറിഞ്ഞതായും പറയപ്പെടുന്നു. അതേ സമയം റുഡോള്‍ഫ് വളരെയധികം സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നും ഒരു വിഭാഗം പറയുന്നു. എന്തായിരുന്നാലും എന്താണ് സംഭവിച്ചെന്നത് ഇന്നും ദുരൂഹതയായി തുടരുന്നു.