ജന്മസംഖ്യ 1 (നിങ്ങൾ ജനിച്ചത് 1, 10, 19, 28 തീയതികളിൽ ആണെങ്കിൽ): ബുദ്ധിയും വിശകലശേഷിയും ഇന്നത്തെ എല്ലാ തീരുമാനങ്ങളിലും നിങ്ങളെ സഹായിക്കും. പുതിയ അവസരങ്ങൾക്കായി തയ്യാറെടുക്കുക. സ്വത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. നാടക കലാകാരന്മാർ, സ്വർണ്ണപ്പണിക്കാർ, അഭിഭാഷകർ, പ്രതിരോധ ഉദ്യോഗസ്ഥർ, പരിശീലകർ, ഐടി രംഗത്തുള്ളവർ എന്നിവർക്ക് ലഭിക്കുന്ന ഓഫർ സ്വീകരിക്കണം. ആകർഷണം വർദ്ധിപ്പിക്കുന്ന തുകൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യ ഭഗവാന് വെള്ളം സമർപ്പിക്കുക. ഭാഗ്യനിറം: ഓറഞ്ച്, ഭാഗ്യദിവസം: ഞായർ, ഭാഗ്യനമ്പർ: 1, 3, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് ഓറഞ്ച് ദാനം ചെയ്യുക.
ജന്മസംഖ്യ 2 (നിങ്ങൾ ജനിച്ചത് 2, 11, 20, 29 തീയതികളിൽ ആണെങ്കിൽ): സമയവും പണവും ശ്രദ്ധിച്ച് ചെലവഴിക്കുക. ഓഫീസിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണം. ആശയക്കുഴപ്പവും സംശയവും നിലനിൽക്കുന്നതിനാൽ പ്രണയ വികാരങ്ങൾ നിയന്ത്രിക്കുക. ബിസിനസ് പ്രതിബദ്ധതകൾ സുഗമമായി നിറവേറ്റപ്പെടും. ചെറിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിൽ ഏർപ്പെടാൻ പറ്റിയ സമയം. രാഷ്ട്രീയക്കാർ രേഖകളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം ഭാഗ്യനിറം: അക്വാ, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 2,6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് വെള്ള അരി ദാനം ചെയ്യുക.
ജന്മസംഖ്യ 3 (നിങ്ങൾ ജനിച്ചത് 3, 12, 21, 30 തീയതികളിൽ ആണെങ്കിൽ): സെയിൽസ്മാർക്ക് മികച്ച ദിവസം. ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഭാഗ്യം അനുകൂലമായിരിക്കും. സുഹൃത്തുക്കളോട് ഇന്ന് വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെക്കരുത്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യവസായം ചെയ്യുന്നവർ, ഹോട്ടലുടമകൾ, ഫാർമസിസ്റ്റുമാർ, ഡോക്ടർമാർ, സംഗീതജ്ഞർ, ഡിസൈനർമാർ, വിദ്യാർത്ഥികൾ, വാർത്താ അവതാരകർ, രാഷ്ട്രീയ പ്രവർത്തകര്, അഭിനേതാക്കൾ, കലാകാരന്മാർ, വീട്ടമ്മമാർ, എഴുത്തുകാർ എന്നിവർക്ക് കരിയർ വളർച്ച ഉണ്ടാകും. ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: വ്യാഴം, ഭാഗ്യനമ്പർ: 3, 1, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് പച്ചമഞ്ഞൾ ദാനം ചെയ്യുക.
ജന്മസംഖ്യ 4 (നിങ്ങൾ ജനിച്ചത് 4, 13, 22, 31 തീയതികളിൽ ആണെങ്കിൽ): നിലവിലെ പദ്ധതികൾ നടപ്പിലാക്കാൻ രാഷ്ട്രീയ പ്രവർത്തകർ ഈ ദിവസം ഉപയോഗിക്കണം. യാത്രകൾ ചെയ്യുന്നതിനും ആളുകളെ കാണുന്നതിനും അനുയോജ്യമായ ദിവസമാണിന്ന്. എല്ലാ അസൈൻമെന്റുകളും പൂർണ്ണമായും പൂർത്തിയാക്കും. പുതപ്പുകൾ ദാനം ചെയ്യുന്നത് അത്ഭുതകരമായ പ്രതിഫലം നൽകും. യന്ത്രങ്ങൾ, ലോഹങ്ങൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, സോഫ്റ്റ്വെയർ മേഖലയിൽ ഉള്ളവർ, ബ്രോക്കർമാർ തുടങ്ങിയവർ ഇന്ന് ബിസിനസ് ഇന്ന് കരാർ ഒപ്പിടുന്നത് ഒഴിവാക്കണം. മികച്ച പ്രൊഫഷണൽ ജീവിതം ലഭിക്കും. മാതാപിതാക്കൾക്ക് അഭിമാനം തോന്നും. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, ദാനം ചെയ്യേണ്ടത്: ആവശ്യക്കാർക്ക് പുതപ്പോ ചെരിപ്പോ ദാനം ചെയ്യുക.
ജന്മസംഖ്യ 5 (നിങ്ങൾ ജനിച്ചത് 5, 14, 23 തീയതികളിൽ ആണെങ്കിൽ: കുറുക്കുവഴികൾ ഒഴിവാക്കിയും പരസ്പര വിശ്വാസത്തോടെയും മുന്നോട്ടു പോയാൽ നിങ്ങൾക്ക് വിജയം നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇന്ന്. കായികതാരങ്ങൾക്കും യാത്രികർക്കും മികച്ച ഫലം ലഭിക്കും. പരീക്ഷകളിൽ ഭാഗ്യം തുണക്കാൻ പച്ചയോ മഞ്ഞയോ നിറമുള്ള വസ്ത്രം ധരിക്കുക. ഇന്ന് ഗണപതി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടുക ഭാഗ്യനിറം: കടൽപ്പച്ച, ഭാഗ്യദിവസം: ബുധൻ, ഭാഗ്യനമ്പർ: 5, ദാനം ചെയ്യേണ്ടത്: അനാഥാലയത്തിൽ വൃക്ഷത്തൈകൾ ദാനം ചെയ്യുക.
ജന്മസംഖ്യ 6 (നിങ്ങൾ ജനിച്ചത് 6, 15, 24 തീയതികളിൽ ആണെങ്കിൽ): ജോലിയിലും വ്യക്തിജീവിതത്തിലും നിങ്ങൾ സത്യസന്ധരായിരിക്കും, പക്ഷേ ഇത് തിരിച്ചുകിട്ടാൻ പ്രയാസമാണ്. വിശ്വാസ്യതയും പ്രതിബദ്ധതയും നിങ്ങളുടെ വ്യക്തിത്വത്തിന്റെ ശക്തികളാണ്. മറ്റുള്ളവർ അത് ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. പ്രണയവും വാഗ്ദാനങ്ങളും കൊണ്ട് ഇന്ന് നിങ്ങളുടെ മനസ് നിറയും. പക്ഷേ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. നിങ്ങളുടെ ജ്ഞാനം മൂലം ആളുകൾ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. ബിസിനസിലോ ജോലിയിലോ കൂടെയുള്ള പല സുഹൃത്തുക്കളെയും വിശ്വസിക്കരുത്. ഹോട്ടലുടമകൾ, യാത്രികർ, ജ്വല്ലറി ഉടമകൾ, അഭിനേതാക്കൾ, ജോക്കികൾ, ഡോക്ടർമാർ എന്നിവരെഈ ദിവസം ഭാഗ്യം തുണക്കും. അവരുടെ കഴിവുകൾ പ്രകടിപ്പിക്കുക. കായികരംഗത്തുള്ളവര് പരിശീലകരുടെ മാർഗനിർദേശം സ്വീകരിക്കുക, ഭാഗ്യനിറം: നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: വെള്ളിനാണയം ദാനം ചെയ്യുക.
ജന്മസംഖ്യ 7 (നിങ്ങൾ ജനിച്ചത് 7, 16, 25 തീയതികളിൽ ആണെങ്കിൽ): കാർക്കശ്യ സ്വഭാവം വെടിയുക. നേതൃത്വവും വിശകലന ശേഷിയുമാണ് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മുതൽക്കൂട്ട്. സാമ്പത്തിക തീരുമാനങ്ങളിൽ അറിവും വിവേകവും ഉപയോഗപ്പെടുത്തും. നിങ്ങൾക്ക് ഹാനികരമാകുന്ന തരത്തിൽ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. സ്നേഹബന്ധങ്ങൾ നിങ്ങളെ വേദനിപ്പിച്ചേക്കാം, അതിനാൽ പ്രതിബദ്ധതകൾ ഒഴിവാക്കുക. ഒരു ഓഡിറ്റ് ആവശ്യമുള്ളതിനാൽ ഇന്ന് രേഖകളെ വിശ്വസിക്കേണ്ടതില്ല. കോടതികൾ, തിയേറ്റർ, ടെക്നോളജി, സർക്കാർ ടെൻഡറുകൾ, റിയൽ എസ്റ്റേറ്റ്, സ്കൂളുകൾ, ഇന്റീരിയറുകൾ, ധാന്യങ്ങൾ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർക്ക് ഇത് ഒരു മികച്ച ദിവസമാണ്. നിങ്ങൾ പങ്കാളിത്തത്തിൽ ഏർപ്പെടാതിരിക്കുന്നിടത്തോളം ബിസിനസ് ബന്ധങ്ങൾ ആരോഗ്യകരമായിരിക്കും. ഭാഗ്യനിറം: നീല, ഭാഗ്യദിവസം: തിങ്കൾ, ഭാഗ്യനമ്പർ: 7, ദാനം ചെയ്യേണ്ടത്: മഞ്ഞ വസ്ത്രം ദാനം ചെയ്യുക.
ജന്മസംഖ്യ 8 (നിങ്ങൾ ജനിച്ചത് 8, 17, 26 തീയതികളിൽ ആണെങ്കിൽ): ബ്രാൻഡ് ചെറുതോ വലുതോ ആകട്ടെ, നിങ്ങളുടെ വളർച്ച ഉയർന്ന നിലയിലായിരിക്കും. ആരോഗ്യം സംരക്ഷിക്കാനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനുമുള്ള സമയം. ബിസിനസ് ഇടപാടുകൾ ഉച്ചക്കു ശേഷം വിജയിക്കും. കൗൺസിലിംഗ്, കുടുംബ ചടങ്ങുകൾ, അവതരണങ്ങൾ, സർക്കാർ കരാറുകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ അനുയോജ്യമായ ദിവസം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കേണ്ടത് അനിവാര്യമാണ്. യാത്രകൾ ഒഴിവാക്കുക. പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താൻ പറ്റിയ ദിവസം. ഭാഗ്യനിറം: കടൽ നീല, ഭാഗ്യദിവസം: വെള്ളി, ഭാഗ്യനമ്പർ: 6, ദാനം ചെയ്യേണ്ടത്: പാവങ്ങൾക്ക് പച്ച നിറമുള്ള വസ്ത്രം ദാനം ചെയ്യുക
ജന്മസംഖ്യ 9 (നിങ്ങൾ ജനിച്ചത് 9, 18, 27 തീയതികളിൽ ആണെങ്കിൽ): മാനവികത ആയിരിക്കും ഭാഗ്യത്തിലേക്കുള്ള താക്കോൽ. മാധ്യമങ്ങൾ, കായികം, നിർമ്മാണം, മെഡിക്കൽ, രാഷ്ട്രീയം, ഗ്ലാമർ തുടങ്ങിയ മേഖലകളിലുള്ള ആളുകൾ പേരും പ്രശസ്തിയും നേടും. വിദ്യാഭ്യാസ രംഗത്തും സർഗ്ഗാത്മക രംഗത്തും നേട്ടങ്ങൾ നിറഞ്ഞ ദിവസം. കച്ചവടമോ ജോലിയോ മെച്ചപ്പെടുത്താൻ സർക്കാർ ഉദ്യോഗസ്ഥരെ സമീപിക്കാൻ പറ്റിയ ദിവസം. ദിവസം തുടങ്ങുമ്പോൾ ചുവന്ന തൂവാല വാലറ്റിൽ സൂക്ഷിക്കണം ഭാഗ്യനിറം: ചുവപ്പ്, ഭാഗ്യദിവസം: ചൊവ്വ, ഭാഗ്യനമ്പർ: 9, 6, ദാനം ചെയ്യേണ്ടത്: സ്ത്രീകൾക്ക് ഓറഞ്ച് നിറമുള്ള വസ്ത്രം ദാനം ചെയ്യുക. ഇന്ന് ജനിച്ചിട്ടുള്ള പ്രധാന വ്യക്തികൾ: രബീന്ദ്ര നാഥ ടാഗോർ, സിദ്ധാർത്ഥ് മല്യ, എസ്പി ജനനാഥൻ, സുന്ദീപ് കിഷൻ