Junk Food and Brain | ഒരാഴ്ച തുടർച്ചയായി ജങ്ക് ഫുഡ് കഴിച്ചാൽ അത് നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കിയേക്കാം
ആരോഗ്യമുള്ള ചെറുപ്പക്കാർ ഒരാഴ്ച ജങ്ക് ഫുഡ് തുടർച്ചയായി കഴിക്കുന്നതിന് വിധേയരാകുന്നത് ഹിപ്പോകാമ്പസ് പ്രവർത്തനത്തെ ദുർബലമാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
News18 | January 6, 2021, 10:20 AM IST
1/ 8
വ്യത്യസ്ത രുചിയിലും മണത്തിലുമുള്ള ഭക്ഷണങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. ജങ്ക് ഫുഡിനോട് പ്രിയം തോന്നുന്നതിന് പ്രധാന കാരണങ്ങളിൽ ഒന്നും ഇതു തന്നെ. ചില സമയങ്ങളിൽ നമ്മുടെ സ്ഥിരം ഭക്ഷണശീലങ്ങളിൽ നിന്ന് മാറി ജങ്ക് ഫുഡ് തന്നെ സ്ഥിരമായി കഴിക്കുന്നവരുമുണ്ട്.
2/ 8
പ്രത്യേകിച്ച് വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സമയങ്ങളിൽ. എന്നാൽ, പുതുവർഷത്തിൽ ഇത്തരം ഭക്ഷണശീലങ്ങൾ മാറ്റിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാക്വൈരി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
3/ 8
തുടർച്ചയായി എട്ടു ദിവസമെങ്കിലും പാശ്ചാത്യ ഭക്ഷണക്രമം (ഉയർന്ന പൂരിത കൊഴുപ്പ്, ഉയർന്ന അളവിൽ സംസ്കരിച്ച പഞ്ചസാര) എന്നിവ കഴിക്കുകയാണെങ്കിൽ അത് തലച്ചോറിനെ സാരമായ രീതിയിൽ ബാധിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. തലച്ചോറിലെ ഹിപ്പോകാമ്പസ് എന്ന ഭാഗത്തിനെയാണ് ഇത് ബാധിക്കുക. നമ്മുടെ തലച്ചോറിൽ ഓർമകളെ നിയന്ത്രിക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ഭാഗമാണിത്.
4/ 8
മെലിഞ്ഞവരും ആരോഗ്യമുള്ളവരുമായ 110 വിദ്യാർത്ഥികളിലാണ് പഠനം നടത്തിയത്. ഇവർക്കെല്ലാം പ്രായം ഇരുപതുകളിൽ ആയിരുന്നു. വ്യത്യസ്തമായ ഭക്ഷണരീതികൾ ഉൾപ്പെടുത്തി ഇവരെ രണ്ടു ഗ്രൂപ്പുകളിലായി വിഭജിക്കുകയും ചെയ്തു.
5/ 8
പഠനത്തിന് വിധേയമായ എല്ലാ അംഗങ്ങളും പരീക്ഷണത്തിൽ ആദ്യ, അവസാന ദിവസങ്ങളിൽ ടോസ്റ്റഡ് സാൻഡ് വിച്ചും മിൽക് ഷേക്കും കഴിച്ചു. ആദ്യ ഗ്രൂപ്പിലെ അംഗങ്ങൾ ഒരു ഫാസ്റ്റ്ഫുഡ് ശ്യംഖലയിൽ നിന്ന് ബെൽജിയൻ വാഫിളുകളും പാനീയവും മധുരപലഹാരങ്ങളും കഴിച്ചു. എന്നാൽ, രണ്ടാമത്തെ ഗ്രൂപ്പ് അവരുടെ പതിവ് ഭക്ഷണക്രമം പാലിച്ചു.
6/ 8
പഠന കാലയളവിനു മുമ്പും ശേഷവും പഠനത്തിൽ പങ്കെടുത്തവരോട് പഞ്ചസാര നിറഞ്ഞ ഭക്ഷണം ഇഷ്ടമാണോ അല്ലയോ എന്ന് റേറ്റുചെയ്യാൻ ആവശ്യപ്പെട്ടു. ജങ്ക് ഫുഡ് കഴിച്ചവരിൽ ഈ റേറ്റിംഗ് കൂടുതൽ ആയിരുന്നു. അതുപോലെ തന്നെ ഈ ഗ്രൂപ്പ് ഓർമ പരീക്ഷയിൽ പഠന പരിശോധനയിലും മോശം നിലവാരമാണ് പ്രകടിപ്പിച്ചത്.
7/ 8
കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നതിലൂടെ ജങ്ക് ഫുഡ് ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുമെന്ന് ഗവേഷകർ ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. കേക്ക്, ചോക്കലേറ്റ്, ക്രിസ്പ്സ് എന്നിവ കഴിക്കുന്നത് എത്ര മനോഹരമാണെന്ന് നമ്മൾ ഓർക്കുന്നു. നമ്മുടെ ഹിപ്പോകാമ്പസ് സാധാരണനിലയിൽ ആണെങ്കിൽ ഇത്തരത്തിലുള്ള ഓർമകളെ അടിച്ചമർത്താനും നമ്മുടെ കഴിക്കാനുള്ള ആഗ്രഹങ്ങളെ നിയന്ത്രിക്കാനും കഴിയും.
8/ 8
ആരോഗ്യമുള്ള ചെറുപ്പക്കാർ ഒരാഴ്ച ജങ്ക് ഫുഡ് തുടർച്ചയായി കഴിക്കുന്നതിന് വിധേയരാകുന്നത് ഹിപ്പോകാമ്പസ് പ്രവർത്തനത്തെ ദുർബലമാക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.