ഏഴിമലയുടെ കാറ്റേറ്റ്, പച്ചത്തുരുത്തുകൾ കണ്ട് ഓളപ്പരപ്പിലൂടൊരു സാഹസിക യാത്ര; കയാക്കിങിനൊരുങ്ങി കവ്വായിക്കായൽ
പരിപാടി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി. റിപ്പോർട്ട്: മനുഭരത്. ചിത്രങ്ങൾ: Kavvayi Gods own island tent camping(fb page)
News18 Malayalam | December 4, 2019, 11:06 PM IST
1/ 7
ലോകസഞ്ചാര ഭൂപടത്തിലിടം പിടിച്ച കവ്വായിക്കായൽ കയാക്കിങ് സാഹസിക യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കയാക്കിങ് സംഘടിപ്പിക്കുന്നത് .
2/ 7
കായലും കടലും മലകളും തുരുത്തുകളുമൊക്കെ ചേർന്ന കവ്വായിക്കായൽ ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജല സംഭരണിയാണ് . വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ നീണ്ടു കിടക്കുന്ന കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്.
3/ 7
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങളും ചെമ്പല്ലിക്കുണ്ട്, കുണിയൻ തുടങ്ങിയ പക്ഷിസങ്കേതങ്ങളും ശ്രദ്ധേയം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കായലിനെ അറിയാനും ആസ്വദിക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
4/ 7
ഉത്തര മലബാറിന്റെ ആലപ്പുഴയെന്ന് വിശേഷിക്കപ്പെടുന്ന കവ്വായിക്കായലിലേക്ക് പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും വെറും 3 കി.മീ മാത്രം ദൂരമേയുള്ളൂ.
5/ 7
അറബിക്കടലിനു സമാന്തരമായി 21 കി മീ നീണ്ടു കിടക്കുന്ന കവ്വായിക്കായൽ ലോക തണ്ണീർത്തട പദവിയായ രാം സർസൈറ്റ് പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
6/ 7
പ്രകൃതി സൗന്ദര്യത്തിനുമപ്പുറം ജലവിഭവങ്ങളുടെ സമൃദ്ധിയും, ദേശാടനക്കിളികളുടെ അപൂർവതയും ശുദ്ധജല കയാക്കിങിന് ഏറെ അനുയോജ്യമായ കവ്വായിക്കായലിന്റെ പ്ലസ് പോയിന്റുകളാണ്.
7/ 7
പയ്യന്നൂരിന്റ ചരിത്രവും കായലിന്റെ ജൈവസമ്പന്നതയും അറിഞ്ഞ് പച്ചോളങ്ങളിൽ തെന്നിയൊഴുകാൻ സഞ്ചാരികളെ മാടി വിളിക്കുകയാണ് കവ്വായിക്കായൽ. ഡിസംബർ 5 രാവിലെ എട്ട് മണിക്ക് സി കൃഷ്ണൻ എം എൽ എ സാഹസിക യാത്ര ഉദ്ഘാടനം ചെയ്യും.കിയാൽ മാനേജിംഗ് ഡയറക്ടർ വി തുളസീദാസ് ഫ്ലാഗ് ഓഫ് ചെയ്യും