കടലിൽ ആർത്തുല്ലസിക്കാൻ ആഡംബര നൗകയുമായി കേരളം. നെഫർറ്റിറ്റി എന്നാണ് ഈ ആഡംബര നൗകയ്ക്ക് പേരിട്ടിരിക്കുന്ന ത്. ജല ടൂറിസത്തിന് പുതിയ മാനം നൽകാനാണ് നെഫർറ്റിറ്റിയിലൂടെ കേരള സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സജ്ജീകരണങ്ങളും സൌകര്യങ്ങളുമാണ് ഈ ആഡംബര നൗകയിൽ ഒരുക്കിയിട്ടുള്ളത്. 200 പേർക്ക് യാത്ര ചെയ്യാനാകുന്ന നെഫർറ്റിറ്റിയുടെ പ്രവർത്തന ചുമതല കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡിനാണ്. കടലിന് നടുവിൽ ആഘോഷ പാർട്ടികളും കോർപറേറ്റ് മീറ്റുകളും പ്രോഡക്ട് ലോഞ്ചുകളും നടത്താനാകുംവിധമുള്ള സൌകര്യങ്ങൾ ഈ ആഡംബര നൌകയിലുണ്ട് ബി.സി 1350ൽ ഈജിപ്റ്റ് ഭരിച്ചിരുന്ന റാണിയുടെ പേരാണ് നെഫർറ്റിറ്റി. ഭക്ഷണശാല, കളിസ്ഥലം, സ്വീകരണ ഹാൾ, ഓഡിറ്റോറിയം, ത്രീഡി തീയേറ്റർ എന്നീ സൌകര്യങ്ങളും നെഫർറ്റിറ്റിയിലുണ്ട്. എ.സി റെസ്റ്റോറന്റും ബാറുമുള്ള കേരളത്തിലെ ഒരേയൊരു ആഡംബര നൗകയാണ് നെഫർറ്റിറ്റി സംഘമായോ ഒറ്റയ്ക്കോ യാത്ര ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം. 125 പേർ അടങ്ങുന്ന സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിങ് നിരക്ക്. 200 പേരെ ഉൾക്കൊള്ളുന്ന നെഫർറ്റിറ്റിയിൽ 125ന് മുകളിൽ വരുന്ന ഓരോരുത്തരും 1000 രൂപ വീതം നൽകണം. അഞ്ചുമണിക്കൂർ യാത്രയാണ് ഒരു പാക്കേജിൽ ഉള്ളത്. അധികം വരുന്ന ഓരോ മണിക്കൂറിനും 20000 രൂപ അധികമായി നൽകണം