പത്ത് ദിവസം നീളുന്ന കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ ബേക്കൽ ബീച്ച് പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. അഞ്ചുലക്ഷം ആളുകളെ പ്രതീക്ഷിക്കുന്ന ഫെസ്റ്റിവൽ കാസർകോടിന്റെ സാംസ്കാരിക പൈതൃകവും പ്രകൃതി സൗന്ദര്യവും വിളിച്ചോതുന്ന വാർഷിക ഉത്സവമായിരിക്കും. ബേക്കലിന്റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏക്കർ ഭൂമി പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്.അഞ്ചു കോടി രൂപയാണ് മുതൽ മുടക്ക്.
ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ ഹെലികോപ്റ്റർ യാത്ര, ഫ്ലോട്ടിങ് ജെട്ടി, റോബോട്ടിക് ഷോ, ചെടികളുടെ പ്രദർശനം, വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ഭക്ഷണശാലകൾ, നിരവധി പ്രദർശന, വിൽപ്പന സ്റ്റാളുകൾ, അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും സാംസ്കാരിക പരിപാടികളുമെല്ലാം സന്ദർശകർക്കായി തുറന്നുക്കഴിഞ്ഞു.