ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ പുതിയതായി എന്തെങ്കിലും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെങ്കിൽ ഇന്ന് അതിന് ഏറ്റവും അനുയോജ്യമായ ദിവസമാണ്. അതൊരു പുതിയ സംരംഭമോ പദ്ധതിയോ ചുമതലയോ ആകാം. എന്നാൽ, നിങ്ങൾ ഇതിനായി നന്നായി ഗൃഹപാഠം ചെയ്തുവെന്ന് ഉറപ്പാക്കണം. നിങ്ങൾക്ക് മുന്നിൽ വലിയ സാധ്യതകളാണുള്ളത്. വീട്ടിൽ പവിത്രമായ ഒരു ഇടം ഒരുക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം: ഒരു കണ്ണാടിയിലെ പ്രതിബിംബം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ ഇന്ന് അടിസ്ഥാനപരമായ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിന്റെ പ്രയോജനം മനസിലാകും. നിങ്ങൾ പതിവായി ചെയ്യുന്ന അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പുരോഗതി കൈവരിക്കാനും കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കാനും കഴിയും. തീരുമാനമെടുക്കുന്നത് പിന്നത്തേക്ക് മാറ്റിവയ്ക്കാൻ കഴിഞ്ഞേക്കാം. ഒരു നല്ല ഓഫർ ഇന്ന് നിങ്ങളെ തേടിയെത്തിയേക്കാം. ഭാഗ്യ ചിഹ്നം - ഒരു വെള്ളി മെഴുകുതിരി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ ആരെയെങ്കിലും പങ്കാളിയാക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അതിന് ഏറ്റവും ഉചിതമായ സമയം ആണിത്. എന്നാൽ നിങ്ങൾ സൂക്ഷ്മമായ ആശയങ്ങൾ പോലും വിശകലനം ചെയ്യേണ്ടതായി വന്നേക്കാം. എല്ലാ കാര്യങ്ങളും എല്ലാ പദ്ധതികളും എല്ലാവരുമായും ഒരു വലിയ വേദിയിൽ പങ്കിടാതിരിക്കുന്നതാണ് ഉചിതം. മാത്രമല്ല, നിങ്ങൾ അനാവശ്യമായി സമ്മർദ്ദം ചെലുത്തരുത്. ഭാഗ്യ ചിഹ്നം: ഒരു രത്ന കല്ല്
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ മനസ് അറിയുന്ന ഒരാളുടെ മുന്നിൽ നിങ്ങളുടെ മറഞ്ഞിരിക്കുന്ന വികാരങ്ങൾ പ്രകടമായേക്കാം. മറ്റൊരാളെ നിങ്ങൾ വൈകാരികമായി വളരെയധികം ആശ്രയിക്കുന്നത് ഗുണകരമാവില്ല. നിങ്ങൾ അവരിൽ നിന്ന് സ്വയം അകലാൻ ശ്രമിക്കുകയും സ്വതന്ത്രമായി നീങ്ങുകയും ചെയ്യണം. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ കല്ല്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ ദീർഘകാലമായി കാണാതിരുന്ന ഒരാളിൽ നിന്ന് നിങ്ങൾക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ ഗ്രഹങ്ങളുടെ സ്വാധീനത്താൽ ആഢംബര വസ്തുക്കളിൽ മുഴുകാൻ നിങ്ങൾക്ക് തോന്നിയേക്കാം. വിദേശത്ത് ഒരു അവധിക്കാലം ആഘോഷിക്കുന്ന കാര്യം നിങ്ങളിൽ ചിലർ ആലോചിച്ചേക്കാം. ഭാഗ്യ ചിഹ്നം: ഒരു മെഴുകുതിരി
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടാനിടയുള്ളതിനാൽ പണം കൈകാര്യം ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണം. നിങ്ങൾക്ക് ഉപകാരപ്രദമായ ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ മറ്റൊരാൾക്ക് നൽകാതിരിക്കാൻ ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ബുദ്ധപ്രതിമ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ നേതൃഗുണങ്ങൾ ഉയർന്നു വരികയാണ്, അത് പ്രകടിപ്പിക്കുകയാണെങ്കിൽ നിങ്ങൾക്ക് പ്രശംസ ലഭിച്ചേക്കാം. നിങ്ങളെ ആരെങ്കിലും ആരാധിച്ചേക്കാം. പക്ഷെ അത് അകലെ നിന്നുകൊണ്ടുള്ള ആരാധന ആയിരിക്കും. വീട്ടിൽ നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം: ഒരു ഇൻഡോർ പ്ലാന്റ്
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ ജോലിസ്ഥലത്തെ നിങ്ങളുടെ പ്രവർത്തനരീതിയെ മുമ്പ് എതിർത്തിരുന്ന ചിലർ മനോഭാവത്തിൽ മാറ്റം വരുത്തും. നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതും ആളുകൾ മനസ്സിലാക്കുന്നതുമായ കാര്യങ്ങളിൽ ചില പൊരുത്തങ്ങൾ ഉണ്ടാകും. സാമ്പത്തികമായി നേട്ടം ഉണ്ടാകുന്നത് തുടരും. നിങ്ങൾക്ക് ഉടൻ തന്നെ ഒരു പുതിയ ആസ്തി വാങ്ങാൻ കഴിഞ്ഞേക്കും. ഭാഗ്യ ചിഹ്നം : ഒരു സ്വകാര്യ മുറി
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ വളരെ പരിമിതമായ സമയത്തിനുള്ളിൽ മനശക്തി കൊണ്ടും ഉത്സാഹം കൊണ്ടും നിങ്ങൾ സൃഷ്ടിച്ച ഫലം അഭിനന്ദനം അർഹിക്കുന്നതാണ്. നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആശയത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് വളരെ വേഗം നിങ്ങൾക്ക് അനുകൂലമായി മാറും. ഒരു പാർട്ണര്‍ഷിപ്പ് പരിഗണിക്കാവുന്നതാണ്. വീട്ടിൽ സമാധാനം നിലനിർത്തുന്നത് ഒരു വെല്ലുവിളിയായേക്കാം. ഭാഗ്യചിഹ്നം: മുകളിലേക്ക് കയറുന്ന വ്യക്തി
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ ചില രഹസ്യ വിവരങ്ങളും ഏത് വെല്ലുവിളിയും കൈകാര്യം ചെയ്യാനുള്ള നിങ്ങളുടെ ഉത്സാഹവും ചേർന്ന് സമ്മിശ്രമായ മാനസികാവസ്ഥ ആയിരിക്കും നിങ്ങൾക്ക് നൽകുക. നിങ്ങൾ വളരെ അടുത്ത് വിശ്വസിക്കുന്ന ഒരാൾ മറ്റുള്ളവരുമായി രഹസ്യ വിവരങ്ങൾ പങ്കുവെച്ചേക്കാം. നിങ്ങൾ അവരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ശ്രമിക്കുന്നതാണ് ഉചിതം. നിങ്ങൾ ഉടൻ തന്നെ ഒരു റോഡ് ട്രിപ്പ് നടത്താൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചിത്രശലഭം
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ ഇന്ന്, അനിശ്ചിതമായി നീളുന്ന ജോലി പൂർത്തിയാക്കാൻ നിങ്ങൾ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടാകാം, പക്ഷേ അത് കൂടുതൽ നീട്ടിവെച്ചേക്കാം. വിശ്രമിക്കുക, ശരിയായ സമയത്തിനായി കാത്തിരിക്കുക. കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ ലഭിക്കുന്ന ഒരു ഉപദേശവും നിങ്ങൾക്ക് ഇപ്പോൾ ഉചിതമായിരിക്കുമെന്ന് തോന്നുന്നില്ല. ഭാഗ്യ ചിഹ്നം - ക്യാൻവാസ്
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്നവരോട് പ്രതികരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. നിങ്ങളുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ ഏറെ കുറ്റബോധം തോന്നിയേക്കാം. നിങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്ന ഒരാളും ഇത് നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. കാലം നിങ്ങൾക്ക് ഉടൻ തന്നെ മറ്റൊരു അവസരം നൽകാൻ സാധ്യത ഉണ്ട്. ഭാഗ്യ ചിഹ്നം - രണ്ട് തൂവലുകൾ