ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ ചുറ്റുമുള്ള ആളുകൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. നിലവിൽ നിങ്ങൾക്ക് മറ്റാരോടെങ്കിലും സാമ്പത്തിക സഹായം തേടേണ്ട സാഹചര്യമില്ല. നിങ്ങൾക്ക് താത്പര്യമുള്ള മേഖലയിലായിരിക്കില്ല ഇപ്പോൾ നിങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ അതിനായുള്ള ശ്രമങ്ങൾ തുടരുക. ഭാഗ്യ ചിഹ്നം - ഒരു തേങ്ങ
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ തൊഴിൽസംബന്ധമായ ഒരു യാത്ര പ്രതിഫലദായകമായി മാറിയേക്കാം. നിങ്ങളുടെ സമ്മതമില്ലാതെ മാതാപിതാക്കൾ നിങ്ങളെ എന്തെങ്കിലും കാര്യങ്ങൾക്ക് വേണ്ടി പ്രേരിപ്പിച്ചേക്കാം. പുറത്ത് നിന്നുള്ള ഉപദേശങ്ങൾ ചെവിക്കൊള്ളണമെന്നില്ല. ഭാഗ്യ ചിഹ്നം - റോസാച്ചെടികൾ നിറഞ്ഞ ഒരു പൂന്തോട്ടം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ ജോലിസ്ഥലത്ത് ചില ആളുകൾക്ക് നിങ്ങളെക്കുറിച്ച് മതിപ്പ് ഉള്ളതിനാൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിൽ നീരസം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. തീർപ്പുകൽപ്പിക്കാത്ത കരാർ ജോലികൾ വേഗത്തിൽ ചെയ്ത് തീർക്കാൻ സാധ്യത. ഭാഗ്യചിഹ്നം - ഒരു ഒപ്പ്
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ ജോലി സമ്മർദ്ദം വരും ദിവസങ്ങളിൽ വർദ്ധിക്കും. കുറച്ച് സമയം ഇടവേള എടുക്കുന്നത് ഗുണം ചെയ്തേക്കും. ഒരു അടുത്ത സുഹൃത്തിനൊപ്പം അപ്രതീക്ഷിതമായ യാത്രയ്ക്ക് സാധ്യത. നിങ്ങൾക്ക് മറ്റൊരാളുടെ ഉപദേശം ആവശ്യമായി തോന്നിയേക്കാമെങ്കിലും നിങ്ങളുടെ ഉള്ളിൽ നിന്ന് തന്നെ നിർദ്ദേശങ്ങൾ ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ജാർ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ പ്രായോഗികമായ മനോഭാവം നിങ്ങളോട് അടുപ്പമുള്ള ചിലരെ വിഷമിപ്പിച്ചേക്കാം. നിങ്ങളുടെ പങ്കാളി ഒരു മികച്ച ആശയം നിങ്ങളോട് ഇന്ന് പറയാൻ സാധ്യതയുണ്ട്. നല്ല പ്രവൃത്തി ദിവസമായത് കൊണ്ട് തന്നെ ഇന്ന് മൊത്തത്തിൽ നിങ്ങൾക്ക് ഗുണഫലങ്ങൾ ലഭിക്കും. ലോകപരിചയമുള്ള ഒരാൾ ജീവിതത്തിൽ വരുത്തേണ്ട ചില പ്രധാന മാറ്റങ്ങൾ നിങ്ങൾക്ക് നിർദ്ദേശിച്ചേക്കാം. ഭാഗ്യചിഹ്നം - ഇഷ്ടപ്പെട്ട പെർഫ്യൂം
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ ജോലിസ്ഥലത്തെ ചില ഉന്നത വ്യക്തികൾ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളുടെ സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിൽ വച്ച് ചില കാര്യങ്ങൾ ആസൂത്രണം ചെയ്യുക. അമിത പ്രതിബദ്ധത പിന്നീട് പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം. ഉറക്കക്കുറവ് ഒഴിവാക്കണം. ഭാഗ്യചിഹ്നം - ഒരു പഴയ ക്ലോക്ക്
സാജിറ്റെറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ ചെയ്ത ജോലിയുടെ യഥാർത്ഥ ക്രെഡിറ്റ് നിങ്ങൾക്ക് ലഭിച്ചേക്കില്ല. മനസ്സാന്നിദ്ധ്യം കൈവിടാതിരിക്കുന്നത് വഴി തർക്കങ്ങൾ നീണ്ടു പോകുന്നത് ഒഴിവാക്കാം. എന്തെങ്കിലും വർക്ക്ഷോപ്പ് വരാനുണ്ടെങ്കിൽ, ഇത് നിങ്ങളുടെ ജോലിക്കും ആശയങ്ങൾക്കും ധാരാളം പ്രേക്ഷകരെ നേടി തരും. ഭാഗ്യചിഹ്നം - ഒരു ബലൂൺ
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ ഒരു പ്രത്യേക വ്യക്തിയുമായി താൽക്കാലികമായി ചില വിശ്വാസപ്രശ്നങ്ങൾ ഉണ്ടായേക്കാം. നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് ഉത്കണ്ഠ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ അനുകൂലമായ മാറ്റം ഉണ്ടാകും. വിശപ്പില്ലായ്മ അനുഭവപ്പെടാം. ഭാഗ്യചിഹ്നം - ഒരു ആര്യവേപ്പ് മരം
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ മറ്റൊരാൾ ഏറ്റെടുത്ത കാര്യം നിങ്ങളിൽ എത്തിച്ചേരാൻ സാധ്യത. നിങ്ങൾ പേടിസ്വപ്നങ്ങൾ കാണാറുണ്ടെങ്കിൽ അതിൽ നിങ്ങൾക്കുള്ള ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. നിങ്ങളുടെ സംസാരവും ഭാവപ്രകടനങ്ങളും മറ്റുള്ളവരെ ആകർഷിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു ചുവന്ന സ്യൂട്ട്കേസ്
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ ചില പഴയ കാല ഓർമ്മകൾ പല തരത്തിൽ പുനരാവിഷ്കരിക്കപ്പെട്ടേക്കാം. കുടുംബത്തിലെ ചില മഹത്തായ ഓർമ്മകൾ എല്ലാവരും ഓർമ്മിക്കാൻ ഇടവരും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള മികച്ച സമയമാണിത്. ഒരു പുതിയ ആശയം നിങ്ങൾക്ക് ലാഭകരമായേക്കാം. ഭാഗ്യചിഹ്നം - ഒരു വിളക്ക്