ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: വളരെ സത്യസന്ധവും ആത്മാർഥവുമായ അഭിനന്ദനങ്ങൾ നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ ഊർജ്ജസ്വലത വളരെയധികം പോസിറ്റീവ് ആയിരിക്കും. സമയം മാനേജ് ചെയ്യുന്നതിൽ മറ്റ് ദിവസങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ കാണിക്കണം. ജോലിസ്ഥലത്ത് സമാധാനം ഉണ്ടാവുന്നതിന് എപ്പോഴും ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു ചുവന്ന റോസാദളം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾക്ക് പങ്കാളിയുടെ നിരുപാധിക പിന്തുണ ഇന്ന് എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ചില ചെറിയ ആരോഗ്യപ്രശ്നങ്ങൾ ബുദ്ധിമുട്ടിക്കാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്തെ പ്രശ്നങ്ങളിൽ നിന്ന് മാറിനിൽക്കാൻ പരമാവധി ശ്രമിക്കുക. ബാങ്കുമായി ബന്ധപ്പെട്ടതും പുതിയ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. ഭാഗ്യചിഹ്നം – ഒരു കറുവാപ്പട്ട.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആശയങ്ങളുമായി മുന്നോട്ട് പോവാനുള്ള ഒരു അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്തുള്ള ഒരാൾ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മറ്റൊരാളെ സർപ്രൈസ് ചെയ്യുന്നതിനുള്ള നിങ്ങളുടെ പദ്ധതി വിജയം കാണും. ഭാഗ്യ ചിഹ്നം – ഒരു റിവോൾവിങ് ഡിസ്ക്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ആവശ്യത്തിന് വിശ്രമിക്കുക. പ്രകൃതിഭംഗിയുള്ള സ്ഥലങ്ങൾ സന്ദർശിച്ചോ നല്ല പുസ്തകങ്ങൾ വായിച്ചോ മനസ്സിന് കുളിർമ നൽകുക. ഇന്ന് ജോലികൾ വളരെ കുറവായിരിക്കുമെങ്കിലും അത് നിങ്ങളെ നന്നായി ഊർജ്ജസ്വലനാക്കും. തീർക്കാതെ മാറ്റിവെച്ചിരുന്ന പണികളെല്ലാം നിങ്ങൾക്ക് പൂർത്തിയാക്കാൻ സാധിക്കും. പാർട് ടൈം ജോലികൾ നിങ്ങൾ വീണ്ടും ചെയ്ത് തുടങ്ങാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു സ്വർണ്ണക്കോപ്പ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം വളരെ തിരക്ക് പിടിച്ചതും സങ്കീർണവുമായി തോന്നാം. എന്നാൽ ദിനം അവസാനിക്കുമ്പോൾ വളരെ പോസിറ്റീവായ ഒരു വാർത്ത നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ടീമിന് നിങ്ങളുടെ ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടലും ആശയവിനിമയവും ആവശ്യമുണ്ട്. വീട്ടിലെ കാര്യങ്ങളിൽ പങ്കാളിയുടെ ഭാഗത്ത് നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ഭാഗ്യചിഹ്നം – ഒരു നിയോൺ ചിഹ്നം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പദ്ധതികൾ ഇന്ന് വിജയത്തിലെത്തുന്നില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല. വൈകാതെ തന്നെ നിങ്ങൾ വിജയത്തിലേക്ക് മുന്നേറും. നിങ്ങൾ ചില കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനായി മാറിയേക്കും. നിങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരാൾ നിങ്ങളെ തേടി വന്നേക്കില്ല. ഭാഗ്യചിഹ്നം – ഒരു മരതകക്കല്ല്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഒരാളെ സഹായിക്കുന്നതിനായി വളരെ ആത്മാർഥമായി പ്രവർത്തിക്കാൻ സാധിച്ചതിൽ നിങ്ങൾക്ക് സന്തോഷവും അഭിമാനവും ഉണ്ടാവും. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വഷളാക്കി ഒരുപാട് നേരം ചർച്ച ചെയ്യുന്നത് ഒരിക്കലും ഗുണം ചെയ്യില്ല. വിദ്യാർഥികൾക്ക് ജീവിതത്തിൽ ഏറ്റവും നിർബന്ധമായി മനസ്സിലാക്കേണ്ട ഒരു അനുഭവം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു നാഴികക്കല്ല്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചുറ്റുപാടുമുള്ള മനുഷ്യർക്ക് നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്നും പദ്ധതികൾ എന്താണെന്നും വളരെ വ്യക്തമായി തന്നെ മനസ്സിലാക്കാൻ സാധിക്കും. ഫാർമ വ്യവസായ മേഖലയിലുള്ളവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഈ ആഴ്ച വളരെ നല്ല രീതിയിൽ അവസാനിപ്പിക്കാൻ സാധിക്കും. ലളിതമായ ഇടപെടലുകളായിരിക്കും ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യുക. ഡോക്ടർമാർ അവരുടെ ഡോക്യുമെൻറുകളും രേഖകളും അടുക്കും ചിട്ടയോടെ എടുത്ത് വെക്കാൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – ഒരു തിളങ്ങുന്ന ഷൂ.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉപബോധ മനസ്സ് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ പൂർത്തിയാക്കുന്നതിനായി നിങ്ങളെ മുന്നോട്ട് നയിക്കും. മനസ്സാക്ഷി എന്താണോ പറയുന്നത് അത് ശ്രദ്ധിച്ച് നീങ്ങുക. ഒരു സുഹൃത്ത് നിങ്ങളെ വിളിക്കുകയും ഹൃദയസ്പർശിയായ സംഭാഷണം ഉണ്ടാവുകയും ചെയ്യും. ഒരു അയൽവാസിക്ക് നിങ്ങളോട് സന്തോഷവാർത്ത പങ്കുവെക്കാനുണ്ടാവും. ഭാഗ്യചിഹ്നം – ഒരു യൂകാലിപ്റ്റസ് മരം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നടക്കുന്ന ഒരു വിഷയവുമായി ബന്ധപ്പെട്ട് ഭാവിയിൽ വലിയ തെറ്റിദ്ധാരണ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആ തെറ്റിദ്ധാരണ വരുത്താതിരിക്കാൻ ഇപ്പോൾ തന്നെ നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. ഒരു ബിസിനസ് പാർട്ണർക്ക് നിങ്ങളോട് അസൂയ തോന്നും. ഉച്ചയ്ക്ക് ശേഷം നിങ്ങൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നാനുള്ള സാധ്യതയുണ്ട്. സീനിയറായ ആൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും. ഭാഗ്യചിഹ്നം – ഒരു ഗ്രേ കോട്ട്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു ഗുരുതരമായ തെറ്റിദ്ധാരണയ്ക്ക് വകവെക്കാവുന്ന കാര്യങ്ങൾ ഇന്ന് സംഭവിക്കും. ബുദ്ധിമുട്ട് നേരിടുന്ന ഒരാളെ സഹായിക്കാൻ നിങ്ങൾ പരമാവധി ശ്രമിക്കും. വൈകാരികമായ അക്കാര്യം നിങ്ങളുടെ മനസ്സിൽ ഏറെനേരമുണ്ടാവും. കുടുംബവുമായി പുറത്ത് പോവാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ രക്ഷിതാക്കൾ ഒരു യാത്രയ്ക്ക് പദ്ധതിയിടാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യചിഹ്നം – ഒരു നീല ബാഗ്.