ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങൾക്ക് അല്ലെങ്കിൽ വ്യക്തിപരമായ നിങ്ങളുടെ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം. നിങ്ങളുടെ മുൻകാല പ്രശ്നങ്ങൾ നിങ്ങളെ ഇനിയും വേട്ടയാടുന്നുണ്ടാകാം. അതിനൊരു പരിഹാരം അനിവാര്യമാണ്. ഇന്നത്തെ ദിവസം മുൻകാല അഭിപ്രായവ്യത്യാസങ്ങൾ എല്ലാം തന്നെ പരിഹരിക്കാൻ നിങ്ങൾ മുൻകൈ എടുക്കണം. ഊർജസ്വലതയോടെ ജോലികളിൽ ഏർപ്പെടുക. ഭാഗ്യചിഹ്നം - ഒരു ക്രിസ്റ്റൽ ബ്രേസ്ലെറ്റ്
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ ഓരോ ദിനവും നിങ്ങൾക്ക് പുതിയ വെല്ലുവിളികൾ സമ്മാനിക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെടാം. അനാവശ്യ കാര്യങ്ങളുടെ പുറകെ പോകുന്നത് ഒഴിവാക്കുക. നിങ്ങളുടെ ജന്മനക്ഷത്രം സൂചിപ്പിക്കുന്നത് ഇന്നത്തെ ദിവസം നിങ്ങൾ ഒരു പ്രത്യേക വ്യക്തിയുമായുള്ള കൂടിക്കാഴ്ചയിൽ ഏർപ്പെടുമെന്നാണ്. നിങ്ങൾക്ക് വളരെ പ്രധാനിയായ ഒരു വ്യക്തിയുമായി ഇന്ന് നിങ്ങൾ കണ്ടുമുട്ടും. കണ്ടുകഴിഞ്ഞാൽ ഒരുപക്ഷെ നിങ്ങൾ എതിർ ദിശയിലേക്ക് സഞ്ചരിക്കുകയാണെങ്കിൽ പോലും തിരിഞ്ഞു നോക്കാതെയിരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - ക്രമീകരിച്ച ഒരു നമ്പർ പ്ലേറ്റ്
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ മികച്ച അനുഭവം നൽകും. നിങ്ങളിൽ പലർക്കും അസൂയ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ സ്ഥാനം ലഭിച്ചെങ്കിൽ എന്ന് മറ്റുള്ളവർ അസൂയയോടെ ആഗ്രഹിക്കും. നിങ്ങളുടെ പദ്ധതികൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നതിനു മുമ്പ് നിങ്ങൾ ജാഗ്രത പാലിക്കണം. അതീവ ശ്രദ്ധയോടു കൂടി മാത്രം വിശ്വസ്തരോട് മാത്രം രഹസ്യം പങ്കിടുക. നിങ്ങളുടെ അമ്മയുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുക. അമ്മയുടെ ആരോഗ്യ നില വഷളാകാൻ സാധ്യതയുണ്ട്, വൈദ്യ സഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - രണ്ട് കുരുവികൾ
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾ യാത്ര പോകാൻ ഒരുങ്ങുകയാണെങ്കിൽ അത് മാറ്റി വെക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ യാത്ര മാറ്റി വെക്കുന്നത് നിങ്ങൾക്ക് ഗുണം നൽകും. നിങ്ങളുടെ ചില ബന്ധുക്കൾ അറിയിപ്പുകളൊന്നും കൂടാതെ നിങ്ങളെ കാണാനായി എത്തിയേക്കാം. ജോലി സംബന്ധമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ തിരക്ക് അനുഭവപ്പെടും. പ്രത്യേകിച്ച് ഡെസ്ക് ജോലികളിൽ ഏർപ്പെടുന്നവർക്ക് വളരെ തിരക്കേറിയ ദിവസം ആയിരിക്കും. ശാരീരിക പ്രവർത്തനങ്ങൾ അല്ലെങ്കിൽ വ്യായാമം എന്നിവയ്ക്കായി സമയം മാറ്റി വെക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു പുതിയ ക്യാബ്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ആരെങ്കിലും നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ പറയാൻ ഇടയുണ്ട്. നിങ്ങളെ അവരുടെ വാക്കുകൾ വേദനിപ്പിച്ചാലും അവ ഗൗരവമായി മനസിലേക്ക് എടുക്കാതിരിക്കാൻ ശ്രമിക്കണം. സാമ്പത്തിക നില ഭദ്രമാക്കാൻ നിക്ഷേപങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കും. നിക്ഷേപിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. ചർമ്മ രോഗമുള്ളവർ ശ്രദ്ധിക്കണം. യഥാവിധി ചികിത്സകൾ ചെയ്യാൻ പ്രത്യേകം ഓർക്കുക. ഭാഗ്യചിഹ്നം - ഒരു ബുദ്ധ പ്രതിമ
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് ലഭ്യമായിരുന്ന പുതിയ സ്ഥാനത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇന്നത്തെ ദിവസം നിങ്ങൾക്ക് ലഭിക്കും. നിങ്ങളോട് ഏതെങ്കിലും വിധത്തിൽ കടപ്പാടുള്ള സുഹൃത്ത് നിങ്ങളെ അന്വേഷിച്ച് എത്തും. ആസൂത്രണം ചെയ്യാത്ത ഒരു യാത്ര ചിലപ്പോൾ നടത്തേണ്ടി വന്നേക്കാം. ഭാഗ്യചിഹ്നം - സൂര്യാസ്തമയം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം ഒന്നിലധികം ചിന്തകൾ നിങ്ങളുടെ മനസ്സിനെ ഉലയ്ക്കും. അതിനാൽ തന്നെ കാര്യങ്ങൾ ഒന്നും തന്നെ വ്യക്തമായി മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കില്ല. ഓരോ കാര്യങ്ങളും സാവധാനം മനസിരുത്തി ആലോചിക്കാൻ ശ്രമിക്കുക. ഇന്നത്തെ ദിവസം നിങ്ങൾ ഉദാരമനസ്കരായിരിക്കും. വീടിനോ കുടുംബത്തിനോ വേണ്ടി കൂടുതൽ സമയം ചിലവഴിക്കും. ദിവസാരംഭത്തിൽ തന്നെ ഒരു പുതിയ ആശയം നിങ്ങളുടെ മനസ്സിൽ രൂപപ്പെടും അത് നിങ്ങളെ ഇന്നത്തെ ദിവസം മുഴുവൻ നയിക്കും. ഭാഗ്യചിഹ്നം - വ്യക്തമായ ഒരു ക്രിസ്റ്റൽ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് ഒരു തവണ നഷ്ടപ്പെട്ട അവസരം വീണ്ടും ലഭിച്ചേക്കാം. പുതിയ ചുമതലകൾ നിങ്ങളെ തേടിയെത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനിൽക്കുന്ന മാനസിക സംഘർഷത്തിന് ഇന്നത്തെ ദിവസം പരിഹാരം കണ്ടേക്കാം. ഇന്ന് നിങ്ങൾ പങ്കെടുക്കുന്ന ഒരു പ്രധാനപ്പെട്ട മീറ്റിഗിൽ വിജയം നിങ്ങൾക്കായിരിക്കും. ഭാഗ്യ ചിഹ്നം - പ്രിയപ്പെട്ട ഒരു ജോഡി ഷൂസ്
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങളുമായി ഇടപഴകുമ്പോൾ വ്യാജമെന്ന് തോന്നുന്ന ആളുകളിൽ നിന്ന് നിങ്ങൾ അകലം പാലിക്കാൻ ശ്രമിക്കുക. കാരണം അവർ മാറി നിന്ന് നിങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടുന്നുണ്ടാകാം. ഇന്നത്തെ ദിവസം നിങ്ങളുടെ മുൻകാല പ്രയത്നങ്ങൾക്ക് മാനേജ്മെന്റിൽ നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു നീല കല്ല്
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾക്ക് ലഭിച്ച ജോലികൾ നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ ആത്മാർത്ഥത ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റിയേക്കാം. പണ്ട് മുതലേ നിങ്ങളുടെ ആരാധകനായ ഒരു വ്യക്തി നിങ്ങളെ തേടി വന്നേക്കാം. വിനോദ പ്രവർത്തനങ്ങളിൽ മുഴുകാൻ നിങ്ങൾ സമയം കണ്ടെത്തും. ഭാഗ്യചിഹ്നം - ഒരു സ്റ്റിക്കി നോട്ട്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം ഏതെങ്കിലും കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ നിങ്ങൾ വിജയിക്കുമെന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ സൂചിപ്പിക്കുന്നു. നിങ്ങൾ ആസൂത്രണം ചെയ്ത പദ്ധതിയുമായി മുന്നോട്ട് പോകുക. നിങ്ങളുടെ പ്രവർത്തനങ്ങളിൽ ക്രമേണ പുരോഗതി ഉണ്ടാകും. ഭാഗ്യചിഹ്നം - ഒരു ടാൻ നിറമുള്ള വാലറ്റ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ഒരു സഹപ്രവർത്തകൻ നിങ്ങളുടെ നല്ല സുഹൃത്തായി മാറും. നിങ്ങൾക്ക് മുമ്പിലെത്തുന്ന പേപ്പറുകളിൽ ശ്രദ്ധാപൂർവ്വം മാത്രം ഒപ്പിടുക. ഒരു പുതിയ ആരോഗ്യ ദിനചര്യ ആസൂത്രണം ചെയ്യാൻ ഏറ്റവും മികച്ച സമയമാണിത്. ഭാഗ്യചിഹ്നം - പഴങ്ങൾ നിറച്ച കൊട്ട