ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: വായ്പ നൽകരുത്. സാമ്പത്തിക കാര്യങ്ങളിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുക. കരിയറും ബിസിനസും സാധാരണ രീതിയിൽ മുന്നോട്ടു പോകും. ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനാകും. പരിഹാരം: ഭൈരവക്ഷേത്രത്തിൽ മധുരപലഹാരങ്ങൾ സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് വളർച്ച ഉണ്ടാകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ബിസിനസുകാർക്ക് കച്ചവടത്തിൽ നിന്നുള്ള ലാഭം വർദ്ധിക്കും. ഓഫീസിലെ ജോലി വേഗത്തിൽ പൂർത്തിയാക്കാനാകും. പരിഹാരം: ദുർഗാ ക്ഷേത്രത്തിൽ ചെന്ന് ദുർഗാ ചാലിസ പാരായണം ചെയ്യുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഭൗതിക കാര്യങ്ങൾക്ക് വേണ്ടി ധാരാളം പണം ചിലവഴിക്കേണ്ടി വരും, അത് മൂലം സാമ്പത്തിക സ്ഥിതി അൽപം ഞെരുക്കത്തിലായേക്കാം. വീട്, വാഹനം എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. കരിയറും ബിസിനസും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകും. പരിഹാരം: ഗണപതിക്ക് ദുർവ നിവേദിക്കുക, ഗണേശ മന്ത്രം 108 തവണ ജപിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: റിസ്ക് ഉള്ള ജോലികളിൽ അധികം താത്പര്യം കാണിക്കരുത്. ഓഹരി വിപണിയിൽ നിന്നും ഊഹക്കച്ചവടത്തിൽ നിന്നും നഷ്ടം ഉണ്ടാകും. കലാപരമായ കഴിവുകൾ മെച്ചപ്പെടുത്തും. നിങ്ങൾ നിയമങ്ങൾ പാലിക്കുന്നവർ ആയിരിക്കും. പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.