ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സംബന്ധമായ പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ലഭിക്കും. ജോലിയില്‍ മത്സരമുണ്ടാകും. ഓഫീസില്‍ എല്ലാവരുടെയും വിശ്വാസം നേടും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരങ്ങള്‍ വര്‍ദ്ധിക്കും. മത്സരങ്ങളിൽ വിജയിക്കും. നിക്ഷേപം മികച്ചതായിരിക്കും. വാഹനം, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെച്ചപ്പെടും. പരിഹാരം: വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് കുങ്കുമം തൊടുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരുടെയും സഹകരണം ലഭിക്കും. ബിസിനസ്സുകാരുടെ ലാഭം വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലികളില്‍ ആക്ടീവ് ആയി പ്രവര്‍ത്തിക്കും. എതിരാളികളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ ലഭിക്കും. പരിഹാരം: പക്ഷികളെ തുറന്നുവിടുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ അപരിചിതരില്‍ നിന്ന് അകലം പാലിക്കുക. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. ലാഭ ശതമാനം സാധാരണ നിലയിലായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. പരിഹാരം: സഹോദരി, അമ്മായി, മകള്‍ എന്നിവര്‍ക്ക് വളകള്‍ സമ്മാനിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ സാധ്യതകള്‍ തുറക്കും. ജോലിയില്‍ മടി ഒഴിവാക്കണം. വ്യക്തിപരമായ പരിശ്രമം കൂടുതല്‍ മെച്ചപ്പെടും. എതിരാളികള്‍ ശാന്തരായിരിക്കും. നിങ്ങളോട് അടുപ്പമുള്ളവരുടെ പിന്തുണ ലഭിക്കും. ലാഭം വർദ്ധിക്കും. പരിഹാരം: ദുര്‍ഗാ ദേവിക്ക് ഹല്‍വ സമര്‍പ്പിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തൊഴിലാളികളുടെ വരുമാന സ്രോതസ്സുകള്‍ വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് നിങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും. വ്യവസായത്തില്‍ നിന്ന് വിജയം ഉണ്ടാകും. പരിഹാരം: ശിവന് കൂവളത്തിന്റെ ഇല സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് എല്ലാവരിലും മതിപ്പുളവാക്കും. ക്രിയേറ്റീവായ ജോലികളില്‍ വേഗത കൈവരും. ബിസിനസ് കാര്യങ്ങള്‍ വിജയിക്കും. ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കും. ബിസിനസില്‍ അവസരങ്ങള്‍ വര്‍ധിക്കും. പരിഹാരം: സരസ്വതി ദേവിയെ പ്രാർത്ഥിച്ച് ജോലി ആരംഭിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും ഒരു ബജറ്റ് തയ്യാറാക്കുകയും സീനിയര്‍മാരുടെ ഉപദേശം പിന്തുടരുകയും ചെയ്യണം. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കരുത്. ശത്രുക്കളെ സൂക്ഷിക്കണം. പരിഹാരം: പിതാവിനെ ബഹുമാനിക്കുക.