ഏരീസ് (മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും ഇന്ന്. യാത്രയിലെ ആദ്യദിനം ഗുണകരമാകും. ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി തര്‍ക്കമുണ്ടായാല്‍ സംഭവത്തിന്റെ നിയമവശം പുതിയ വഴിത്തിരിവാകും. വൈകുന്നേരത്തെ പ്ലാനിംങുകള് ഗുണം ചെയ്യും. പെട്ടെന്ന് അതിഥികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ചെലവുകള്‍ വര്‍ദ്ധിയ്ക്കും.
കാന്‍സര്‍ (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടുമുള്ള അടുപ്പം വര്‍ദ്ധിയ്ക്കും. വൈകുന്നേരം മുതല്‍ രാത്രി വരെയുള്ള സമയം ആത്മീയവും മതപരവുമായ കാര്യങ്ങള്‍ക്കായി ചെലവഴിയ്ക്കും. ചില മംഗള കാര്യങ്ങള്‍ക്കായി ചെലവ് ചെയ്യേണ്ടി വന്നേക്കാം. എന്നാല്‍ അത് നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കും. ഭാഗ്യം തുണയ്ക്കും.
വിര്‍ഗോ (ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍) : ശത്രുക്കളില്‍ നിന്നും അനാവശ്യ തര്‍ക്കങ്ങളില്‍ നിന്നും മോചനം ലഭിക്കും. ചെലവുകള്‍ കുറയുന്നതിനൊപ്പം സാമ്പത്തിക സ്ഥിതി കൂടുതല്‍ മെച്ചപ്പെടും. വാഹനം വാങ്ങാന്‍ സാധ്യത. നിങ്ങളുടെ എല്ലാ ജോലികളും ഇന്ന് പൂര്‍ത്തിയാകുന്നതിനാല്‍ ആളുകള്‍ അസൂയപ്പെട്ടേക്കാം.
ലിബ്ര (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): കുംഭ രാശിയിലെ ചന്ദ്രന് ഇന്ന് നിങ്ങള്‍ക്ക് ഉയര്‍ച്ചകള്‍ ഉണ്ടാക്കും. ധനം വര്‍ദ്ധിയ്ക്കും. തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിയ്ക്കും. മത്സര പരീക്ഷയിലോ രാഷ്ട്രീയ മത്സരങ്ങളിലോ വിജയം. മംഗളകരമായ ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധ്യത.
സ്കോര്‍പിയോ (ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ഒരു ശുഭ ദിനമാണ്. വലിയ ഒരു ഉദ്യോഗസ്ഥനെയോ നേതാവിനെയോ കണ്ടുമുട്ടാന്‍ സാധ്യത. മികച്ച ഭക്ഷണ വിഭവങ്ങള്‍ കഴിയ്ക്കും. ഭക്ഷണത്തില്‍ നിയന്ത്രണം വേണം, ഇല്ലെങ്കില്‍ വയറ് കേടാകാന്‍ സാധ്യത. വൈകുന്നേരം വരെ യാത്രയ്ക്ക് സാധ്യത. ഭാഗ്യം തുണയ്ക്കും.
സാജിറ്റെറിയസ് (നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ആത്മീയമായ ചില നിഗൂഢ അറിവുകള്‍ ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങും. ആരാധനയിലുള്ള താല്പര്യം വര്‍ദ്ധിയ്ക്കും. പുതിയ ബിസിനസിനായി പദ്ധതികള്‍ തയ്യാറാക്കും. ഇത് ഭാവിയില്‍ പണം നേടിത്തരും. സഹോദരങ്ങളില്‍ നിന്നും സന്തോഷവും പിന്തുണയും ലഭിക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
കാപ്രികോണ്‍ (ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍) : മീനം രാശിയിലെ വ്യാഴം അനുകൂലമാണെങ്കിലും എല്ലാ ജോലികളും ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ കലാ വൈദഗ്ധ്യം കൊണ്ട് ശത്രുക്കളുടെ ഗൂഢാലോചന പരാജയപ്പെടുത്താന്‍ ശ്രമിക്കും. ഇടപാടുകളില്‍ ജാഗ്രത പാലിക്കുക. പണപരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ടേക്കാം.
പിസെസ് (ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍) : നിങ്ങളുടെ രാശിയിലെ ആദ്യഭാവത്തില് ചന്ദ്രന് നില്‍ക്കുന്നത് ഗുണകരം. ഫണ്ട് വന്ന് ചേരാന്‍ ഇത് സഹായിക്കും. ഒന്നാം ഭാവത്തിലെ വ്യാഴം, മക്കളുടെ ഭാഗത്ത് നിന്നും ഒരു സന്തോഷ വാര്‍ത്ത ഉണ്ടാകുന്നതിന് കാരണമാകും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്പര്യം ഉണ്ടാകും. ബിസിനസിന് അനുകൂലമായ ദിവസമാണിന്ന്.