ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ബിസിനസ്സിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള വലിയ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ ജാഗ്രത പാലിക്കുക. അനാവശ്യ കാര്യങ്ങൾക്കായി പണം ചിലവഴിക്കാനുള്ള സാധ്യതയുണ്ട്. ആർക്കെങ്കിലും പണം കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: ഇന്ന് നിങ്ങൾക്ക് വളരെയധികം ലാഭകരമായിട്ടുള്ള ഒരു ദിവസമായി മാറും. ബിസിനസ്സുകളിലും സാമ്പത്തിക മൂലധനത്തിലും വലിയ വളർച്ച പ്രതീക്ഷിക്കാം. പൂർവ്വിക സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് നിങ്ങളെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. അതിനാൽ അക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നത് നല്ലതാണ്. വീട്ടുചെലവുകൾ സാധാരണ നിലയിൽ കൈകാര്യം ചെയ്യാനാവും.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ബിസിനസ്സിൽ സാമ്പത്തിക പുരോഗതി നേടാൻ സാധിക്കുന്ന ദിവസമാണ്. അതേസമയം പങ്കാളിത്തം നിങ്ങളെ നഷ്ടത്തിലേക്ക് നയിക്കാനുള്ള സാധ്യതയുമുണ്ട്. ഒരു കുടുംബാംഗത്തിന് ഇന്ന് സാമ്പത്തികമായി വലിയ നേട്ടമുണ്ടാവും. ജീവിത പങ്കാളിക്ക് വേണ്ടി ഇന്ന് ധാരാളം പണം ചെലവഴിക്കേണ്ടതായി വരും. ബിസിനസ്സിൽ കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കർക്കിടകം രാശിയിൽ ഉൾപ്പെട്ടവർക്ക് ഇന്ന് വിലപ്പെട്ട ഒരു സ്വത്ത് കണ്ടെത്താൻ കഴിഞ്ഞേക്കും. പങ്കാളിത്തം നഷ്ടത്തിലേക്ക് നയിച്ചേക്കാമെന്നതിനാൽ മതിയായ ജാഗ്രത പുലർത്തുക. ജോലിയിൽ കൂടുതൽ ഉയർച്ചയും ആനുകൂല്യങ്ങളും നിങ്ങളെ തേടിയെത്താനുള്ള സാധ്യത കാണുന്നുണ്ട്. സ്വകാര്യവ്യവസായങ്ങൾ നന്നായി പ്രവർത്തിക്കുകയും ലാഭകരമായ പാതയിലേക്ക് മുന്നേറുകയും ചെയ്യും. നിങ്ങളോട് വളരെ അടുപ്പമുള്ള ഒരാൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാരെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ വരുമാന സ്രോതസ്സുകൾ തടസ്സപ്പെടാനുള്ള സാധ്യതയുള്ളതിനാൽ ദൈനംദിന വരുമാനം കുറയുകയും ചെലവുകളെ ബാധിക്കുകയും ചെയ്യും. ജോലിയുള്ള ആളുകൾക്ക് ശമ്പള വർദ്ധനവ് ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടാവശ്യങ്ങൾക്കായി പ്രതീക്ഷിച്ചതിൽ കൂടുതൽ പണം ചെലവഴിക്കേണ്ടതായി വരും. ബിസിനസ്സിലെ പങ്കാളികൾ വഴി നിങ്ങൾക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കന്നി രാശിയിൽ പെട്ടവർ ബിസിനസ്സുകളിൽ സാമ്പത്തിക പുരോഗതി നേടുന്നതിനുള്ള എല്ലാ സാധ്യകളുമുണ്ട്. ഓഫീസിൽ നിന്നും നിങ്ങൾക്ക് അധിക വരുമാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങൾ ഒരു സുഹൃത്തിന് കുറച്ച് പണം കടം കൊടുക്കേണ്ട സാഹചര്യം വന്നേക്കാം. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ ലാഭകരമായി മുന്നോട്ട് പോവും. ഇന്ന് ഒരു പുതിയ വാഹനം വാങ്ങുന്നതിനായി നിങ്ങൾ പദ്ധതിയിടുന്നതിനുള്ള സാധ്യതയുണ്ട്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക മേഖലയിലെ പുരോഗതികൾ പരിഗണിക്കുമ്പോൾ ഇന്ന് തുലാം രാശിക്കാരെ സംബന്ധിച്ചിടത്തോളം വളരെ അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് നിന്ന് നിങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ലഭിച്ചേക്കാം. യാത്രകൾക്കായി കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുക. വീട്ടിൽ മതപരമായ ചടങ്ങുകൾ നടത്താൻ നിങ്ങൾ പണം ചെലവഴിക്കും. പൂർവ്വിക സ്വത്തിൽ നിന്നും കൂടുതൽ ലാഭം ലഭിക്കും.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിയിൽ പെട്ടവർക്ക് ഇന്ന് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ഇങ്ങനെയൊക്കെയാണെങ്കിലും ബിസിനസുകൾ സാമ്പത്തികമായി വളർച്ച നേടും. പങ്കാളിത്തത്തിലുള്ള സംരംഭങ്ങൾ സാമ്പത്തികമായി ദോഷം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കുടുംബാംഗങ്ങൾ തന്നെ മുന്നോട്ടുവരും.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർക്ക് ഇന്ന് വളറെ അപ്രതീക്ഷിതമായി ലാഭം ലഭിക്കും. ഒരു സർക്കാർ നയത്തിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഇന്ന് നിക്ഷേപങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യതയുണ്ട്. അതിനാൽ വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് പോവുക. നിക്ഷേപിച്ച പണം തിരികെ കിട്ടാതെ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ട്. പൂർവ്വിക സ്വത്ത് വഴി സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർ ഇന്ന് ഭൂമിക്കും വസ്തുവകകൾക്കുമായി നല്ലൊരു തുക ചെലവഴിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ കയ്യിലുള്ള പണം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കേണ്ട സാഹചര്യം വരും. ഉത്തരവാദിത്വത്തോടെ അക്കാര്യം ഏറ്റെടുക്കുക. അമ്മായിയമ്മയുടെ ഭാഗത്തുനിന്ന് നിങ്ങൾക്ക് ചില ധനസഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുഭവിക്കാൻ സാധിക്കും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: കുംഭം രാശിയിൽ പെട്ടവർക്ക് ഇന്ന് പഴയ റിയൽ എസ്റ്റേറ്റ് ആസ്തികളിൽ നിന്ന് മികച്ച ലാഭം ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അമ്മയുടെ വീട്ടുകാരിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കുന്നതിനാൽ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കും. ഒരു അടുത്ത കുടുംബാംഗത്തെ നിങ്ങൾ സാമ്പത്തികമായി സഹായിക്കേണ്ടതായി വരും. ചെറിയ കടങ്ങളിൽ നിന്ന് മുക്തി നേടാൻ നിങ്ങൾക്ക് സാധിക്കും. മാനസികമായി ഇത് വലിയ ആശ്വാസം പകരും. ബിസിനസ്സുമായി ബന്ധപ്പെട്ട വായ്പകൾ തിരിച്ചടയ്ക്കാനും കഴിയുന്നത് കൂടുതൽ ആത്മവിശ്വാസം പകരും.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഗുണകരമായ ദിവസമായിരിക്കും. ബിസിനസ്സിൽ റിസ്ക് എടുക്കുന്നതിന്റെ ഫലം എന്തെന്ന് ഇന്ന് തിരിച്ചറിയാൻ സാധിക്കും. മറ്റുള്ളവരോട് ക്ഷമയോടെയും സഹാനുഭൂതിയോടെയും പെരുമാറിയാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ബുദ്ധി ഉപയോഗിച്ച് പ്രവർത്തിച്ചാൽ ഇതുവരെ നഷ്ടപ്പെട്ടതെല്ലാം നിങ്ങൾക്ക് തിരിച്ച് പിടിക്കാൻ സാധിക്കും.