ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍:ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. വാണിജ്യപരമായ കാര്യങ്ങള്‍ വേഗത്തിലാകും. കഴിവുകള്‍ മെച്ചപ്പെടും. ജോലിയുമായി വേഗത്തില്‍ പൊരുത്തപ്പെടും. വ്യക്തിബന്ധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സഹപ്രവര്‍ത്തകരുമായി യോജിച്ച് പ്രവര്‍ത്തിക്കും. പരിഹാരം: ശിവ ഭഗവാന് ജലധാര സമര്‍പ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആഗ്രഹിച്ച രീതിയില്‍ തന്നെ പ്രവര്‍ത്തിക്കാനാകും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. പൂര്‍വ്വികരായി നടത്തിയിരുന്ന ബിസിനസ്സുകളില്‍ നിന്ന് ലാഭമുണ്ടാകും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. സമ്പത്ത് വര്‍ധിക്കും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. പരിഹാരം: രാമക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാ മേഖലയിലും ശോഭിക്കാന്‍ സാധിക്കും. വാണിജ്യ- സാമ്പത്തിക മേഖലകളില്‍ തനതായ മാറ്റങ്ങള്‍ വരുത്തും. മികച്ച ഫലം ലഭിക്കുന്ന സമയമാണിത്. മികച്ച പദ്ധതികള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. എല്ലാവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക. പരിഹാരം: സരസ്വതി ദേവിയ്ക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ക്ഷമയോടെ മുന്നോട്ട് പോകണം. അത്യാഗ്രഹം കാണിക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ബിസിനസ്സില്‍ ശ്രദ്ധ വേണ്ട സമയം. വളരെയധികം റിസ്ക് ഉള്ള ജോലികള്‍ ഏറ്റെടുക്കരുത്. നിങ്ങളുടെ പദ്ധതികള്‍ നടപ്പാക്കപ്പെടും. പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ലക്ഷ്യം നേടുന്നതില്‍ വിജയിക്കും. സമ്പത്തില്‍ വര്‍ധനയുണ്ടാകും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് മികച്ച സമയം. ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കാനിട വരും. ബിസിനസ്സ് മികച്ച രീതിയിലാകും. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറും.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ പദ്ധതികള്‍ക്ക് ഒരു പൂര്‍ണ്ണരൂപം ലഭിക്കും. ജീവിത്തില്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകും. എല്ലാകാര്യത്തിലും വിജയസാധ്യത കാണുന്നു. കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കാന്‍ സാധ്യതയുള്ള ദിവസം. പരിഹാരം: പഞ്ചസാര ചേര്‍ത്ത ധാന്യം ഉറുമ്പുകള്‍ക്ക് നല്‍കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകും. നേട്ടങ്ങള്‍ ലഭിക്കുന്ന സമയം. പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ക്ക് അനുകൂല സമയം. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് ലാഭം ലഭിക്കും. മികച്ച രീതിയില്‍ ആശയവിനിമയം നടത്താൻ കഴിയും. ധൈര്യം വര്‍ധിക്കും. ബിസിനസ്സ് മേഖലയില്‍ പുരോഗതിയുണ്ടാകും. പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തികളെ ശുശ്രൂഷിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ വിനയത്തോടെയും വിവേകത്തോടെയും ജോലി ചെയ്യുക. എല്ലാത്തരം സാഹചര്യങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും. ബിസിനസ്സ് വിപുലീകരണ പദ്ധതികളുമായി മുന്നോട്ടുപോകാവുന്നതാണ്. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. പരിചയ സമ്പന്നരുമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഉപദേശകരുമായി എപ്പോഴും ആശയവിനിമയം നടത്തുന്നത് നല്ലതായിരിക്കും. പരിഹാരം: കറുത്ത നായയ്ക്ക് മധുരം നല്‍കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. എല്ലാത്തിനും അനുകൂലമായ സമയമാണ്. ചില പ്രത്യേക വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിജയസാധ്യത കൂടുതലാണ്. പ്രൊഫഷണല്‍ ജോലികളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. പരിഹാരം: പക്ഷികള്‍ക്ക് തീറ്റ നല്‍കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ തയ്യാറാക്കും. സമയം കൃത്യമായി ഉപയോഗിക്കാന്‍ പഠിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വേണം. ജോലിസ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കുക. എപ്പോഴും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അമിത ആവേശം നല്ലതിനല്ല. പരിഹാരം: പാവപ്പെട്ടവര്‍ക്ക് വെളുത്ത നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ടാര്‍ജറ്റുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും. കൂടുതല്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കുക. തൊഴിലവസരങ്ങള്‍ വര്‍ധിക്കും. ചില കാര്യങ്ങളില്‍ വിജയസാധ്യത കാണുന്നു. ബിസിനസ്സ് മേഖല മെച്ചപ്പെടും. എല്ലാ മേഖലയിലും ഐശ്വര്യമുണ്ടാകും. മത്സരബോധം വര്‍ധിക്കും പരിഹാരം: ദുര്‍ഗ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.