ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും. കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. സര്‍ക്കാര്‍ ടെന്‍ഡറോ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വലിയ ഓര്‍ഡറോ ലഭിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം:- ശിവലിംഗത്തിൽ ജലം സമര്‍പ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഏതെങ്കിലും വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ രേഖകള്‍ സൂക്ഷ്മമായി പരിശോധിക്കുക. നിങ്ങള്‍ കൂടുതല്‍ സമയം മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടും. മുടങ്ങി കിടന്ന പേയ്മെന്റ് ലഭിക്കും. അമിത ജോലിഭാരം മൂലം സമ്മര്‍ദത്തിലാകാന്‍ സാധ്യതയുണ്ട്. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തു നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ജീവനക്കാര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, അത് ജോലിയെ പ്രതികൂലമായി ബാധിച്ചേക്കും. വലിയ ഓര്‍ഡര്‍ നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: ശനിദേവനെ പ്രാർത്ഥിക്കുന്നത് തുടരുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ജോലികള്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് വിജയം ഉണ്ടാകും. കഠിനാധ്വാനം നിങ്ങള്‍ക്ക് വിജയം നേടിത്തരും. സമയം അനുകൂലമാണ്, അത് ശരിയായി ഉപയോഗിക്കുക. ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. പരിഹാരം; ശനിക്ക് വഴിപാടുകൾ ചെയ്യുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലി കണ്ടെത്തുന്നതിന് പകരം നിലവിലെ ജോലിയിൽ മാത്രം ശ്രദ്ധ പുലര്‍ത്തുക. പങ്കാളിത്തത്തില്‍ പരസ്പരം സുതാര്യത നിലനിര്‍ത്തുക. അല്ലാത്തപക്ഷം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പരിഹാരം; ശനിദേവനെ ആരാധിക്കുന്നത് തുടരുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. മാര്‍ക്കറ്റിംഗിലും ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിലും കൂടുതല്‍ സമയം ചെലവഴിക്കുക. ചിട്ടി കമ്പനികളില്‍ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. ബിസിനസ് നല്ലരീതിയില്‍ മുന്നോട്ട് പോകും. പരിഹാരം; നീല നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അശ്രദ്ധ മൂലം സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രശ്നത്തിലാകാന്‍ സാധ്യതയുണ്ട്. പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മറ്റുളളവരെ വിശ്വസിക്കുന്നതിന് പകരം അന്വേഷിച്ചതിന് ശേഷം തീരുമാനം എടുക്കുക. ജോലിയില്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരും. പരിഹാരം; ചുവന്ന നിറത്തിലുള്ള ഒരു വസ്തു നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുമ്പ്, പരിചയസമ്പന്നരുമായി കൂടിയാലോചിക്കുക. ഗവണ്മെന്റ് സര്‍വീസിലുള്ളവര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ തേടിയെത്തും. പരിഹാരം: കാളിയെ ആരാധിക്കുന്നത് തുടരുക
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. അവ നന്നായി ഉപയോഗിക്കുക. ബിസിനസ്സ് സ്ഥിതി മെച്ചപ്പെടും. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് എതിരെ നില്ക്കാന് സാധ്യതയുണ്ടെന്ന് ഓര്‍ക്കുക. പരിഹാരം; ഗണപതിയെ ആരാധിക്കുക, പച്ച നിറത്തിലുള്ള വസ്തുക്കള്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഏതൊരു സുപ്രധാന തീരുമാനവും എടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നരായവരുടെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിക്കുക. സര്‍ക്കാര്‍ ജോലിയുള്ളവര്‍ തങ്ങളുടെ ജോലിയില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. പരിഹാരം; മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങി വീട്ടില്‍ നിന്ന് മാറി നില്ക്കുക.