ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അശ്രദ്ധ കാണിക്കരുത്. സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ വര്‍ധിപ്പിക്കണം, അല്ലാത്തപക്ഷം നഷ്ടം ഉണ്ടാകും. ഓഫീസില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിപ്പിക്കും. കുടുംബവുമായി അടുപ്പമുണ്ടാകും. പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിയമങ്ങള്‍ പാലിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളോട് അടുപ്പമുള്ളവരുമായി കൂടിക്കാഴ്ച നടത്തും. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോകാൻ അവസരം ലഭിക്കും. പ്രധാനപ്പെട്ട വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: രക്തബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. കുടുംബത്തില്‍ ഐശ്വര്യമുണ്ടാകും. ആചാരങ്ങള്‍ പാലിക്കാനാകും. കെട്ടിടം, വാഹനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കപ്പെടും. അമിതമായ ഉത്സാഹം ഒഴിവാക്കുക. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കരുത്. നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കുക പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ശുഭകാര്യങ്ങളില്‍ പങ്കെടുക്കാനാകും. ഓഫീസില്‍ ആശയവിനിമയം വര്‍ധിപ്പിക്കണം. രക്തബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. നല്ല വാര്‍ത്തകള്‍ കേള്‍ക്കും. സാമ്പത്തിക കാര്യങ്ങള്‍ വേഗത്തിലാകും. പരിഹാരം: വീടിന് പുറത്തുപോകുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങണം.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും. ക്രിയേറ്റീവ് ശ്രമങ്ങള്‍ വിജയിക്കും. വിജയശതമാനം കൂടുതലായിരിക്കും. വ്യക്തിപരമായ കാര്യങ്ങള്‍ മെച്ചപ്പെടും. നിങ്ങളുടെ മടി മാറും. ബിസിനസ് മെച്ചപ്പെടും. പരിഹാരം: 108 തവണ ഓം നമ ശിവായ ജപിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വിജയമുണ്ടാകും. ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മത്സര ബോധം ഉണ്ടാകും. മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും. പ്രധാനപ്പെട്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. പരിഹാരം: ഹനുമാന് നെയ് വിളക്ക് കത്തിക്കുക.