ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ :ഈ ദിവസം ഒന്നിലധികം വരുമാന സ്രോതസ്സുകൾ നിങ്ങൾ കണ്ടെത്തും. ഓഫീസ് ജോലികളുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് പുതിയ അവസരങ്ങൾ വന്നുചേരും. ഉന്നത ഉദ്യോഗസ്ഥർ ആയി പ്രവർത്തിക്കുന്നവർക്ക് ഇന്ന് വളരെ സന്തോഷം നിറഞ്ഞ ദിവസം ആയിരിക്കും.ബിസിനസുകാർക്ക് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. മനശാന്തി ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാക്കാനാണ് സാധ്യത.ദോഷ പരിഹാരം- കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക. (Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് തൊഴിൽപരമായി നിങ്ങൾ പങ്കെടുക്കുന്ന അഭിമുഖങ്ങളിൽ നിങ്ങൾക്ക് വിജയം കണ്ടെത്താൻ സാധിക്കും. ഓഫീസുമായി ബന്ധപ്പെട്ട നിങ്ങൾക്ക് മികച്ച കാര്യങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ പുതിയ ലക്ഷ്യം കൈവരിക്കാൻ ഉള്ള ആവേശത്തിൽ ആയിരിക്കും നിങ്ങൾ ഈ ദിവസം. ജോലിയുമായി ബന്ധപ്പെട്ട നിങ്ങൾക്ക് മികച്ച ലാഭ സാധ്യതയും ണ്ട്. കൂടാതെ നിങ്ങളുടെ സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഞങ്ങൾക്ക് ഈ ദിവസം അവസരമുണ്ട്. എന്നാൽ നിക്ഷേപ കാര്യങ്ങൾ വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ദോഷ പരിഹാരം-പഞ്ചാമൃതം കൊണ്ട് ശിവലിംഗത്തെ അഭിഷേകം ചെയ്യുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഓഫീസിൽ നിങ്ങളുടെ പരിശ്രമത്തിനുള്ള മികച്ച ഫലങ്ങൾ ഇന്ന് പ്രതീക്ഷിക്കാം. നിങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ ബന്ധങ്ങൾ വന്നുചേരും. ജോലി ചെയ്യുന്നവർക്ക് ഇന്ന് അസാമാന്യ ധൈര്യവും ശക്തിയും കൈവരും. ഇപ്പോഴുള്ള നിങ്ങളുടെ നല്ല സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. തൊഴിൽപരമായി കൂടുതൽ പരിശ്രമിക്കും. ഈ ദിവസം നിങ്ങൾക്ക് വിവിധ സ്രോതസ്സുകളിലൂടെ ലാഭം കൈവരും. ദോഷ പരിഹാരം : മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നും മാറി നിൽക്കുക (Image: Shutterstock)
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഓഫീസ് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അമിത ആവേശം കാണിക്കുന്നത് ഒഴിവാക്കുക. നിക്ഷേപകാര്യങ്ങളിൽ മറ്റുള്ളവരുടെ ഉപദേശം സ്വീകരിക്കാം. കൂടാതെ ബിസിനസ്സുകാർക്ക് തൊഴിൽ മേഖലയിൽ മികച്ച ഫലങ്ങൾക്കുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ചെലവു കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. അച്ചടക്കത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് ഈ ദിവസം സാധിക്കും. സാമ്പത്തികപരമായി കൂടുതൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്.ദോഷ പരിഹാരം- : ഭഗവാൻ കൃഷ്ണന് മധുരം സമർപ്പിക്കുക. (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ബിസിനസുമായി ബന്ധപ്പെട്ടവർക്ക് മറ്റുള്ളവരാൽ ബഹുമാനിക്കപ്പെടാനും സ്വയം അഭിമാനിക്കാനും ഉള്ള ഒരു ദിവസം ആയിരിക്കും ഇന്ന്.കൂടാതെ വലിയ രീതിയിലുള്ള വരുമാനവും ഇന്ന് പ്രതീക്ഷിക്കാം.ഓഫീസ് ജോലികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ ബിസിനസ് ചെയ്യുന്നവർക്കായിരിക്കും ഈ ദിവസം മുൻതൂക്കം. ബിസിനസ്സിൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കാര്യങ്ങളിലും വിജയം കണ്ടെത്തും. വളരെ ഗൗരവമുള്ള വിഷയങ്ങളിൽ താൽപര്യം ജനിക്കും. മികച്ച ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയും ഉണ്ട്.ദോഷ പരിഹാരം- കടുകെണ്ണ പുരട്ടിയ ശേഷം കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക. (Image: Shutterstock)
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് : ഈ ദിവസം നിങ്ങളുടെ ജോലി സാധാരണ നിലയിൽ മുന്നോട്ടു പോകും. സമയം കൃത്യമായി കൈകാര്യം ചെയ്ത് പ്രവർത്തിക്കാൻ കൂടുതൽ ശ്രമിക്കും. എന്നാൽ നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. തൊഴിൽ മേഖലയിലും കൂടുതൽ ശ്രദ്ധ വേണം . ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ ക്ഷമ ആവശ്യമായി വരും. എന്നാൽ ഓഫീസിൽ സഹപ്രവർത്തകരുടെ പൂർണ്ണ സഹകരണം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം.ദോഷ പരിഹാരം - ഒരു അനാഥാലയത്തിന് ഭക്ഷണം നൽകുക. (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സാമ്പത്തിക മേഖലയിൽ സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ച് ലാഭം നേടാൻ സാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങൾ നിറവേറാനുള്ള കൂടുതൽ സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അവസരങ്ങൾ ലഭിക്കും. വരുമാനത്തിലും ഇന്ന് വർദ്ധനവുണ്ടാവും. തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കാനാണ് സാധ്യത.ദിനചര്യകൾ കൃത്യമായി പാലിക്കും .ദോഷ പരിഹാരം - ഒഴുകുന്ന വെള്ളത്തിൽ നാളികേരം ഒഴിക്കുക. (Image: Shutterstock)
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ സ്വാർത്ഥരാകാതിരിക്കാൻ ശ്രമിക്കുക. ഓഫീസ് ജോലികൾ വേഗതയോടു കൂടി പൂർത്തീകരിക്കും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് കൂടുതൽ പരിചയസമ്പത്ത് നേടിയെടുക്കും. എളുപ്പത്തിൽ ബിസിനസ് കൈകാര്യം ചെയ്യുന്നതിനുള്ള കാര്യങ്ങൾക്ക് ഉന്നൽ നൽകുക. വ്യക്തിപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ന് സാധ്യത. ബിസിനസുകാർ ചിന്തിച്ച് പ്രവർത്തിക്കും.ദോഷ പരിഹാരം: നിങ്ങളുടെ ജോലിസ്ഥലത്ത് ഗണപതിയെ ആരാധിക്കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഓഫീസിലെ പ്രധാന കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കും.വ്യാവസായിക ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് മികച്ച വരുമാനം പ്രതീക്ഷിക്കാം.ബിസിനസുകാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർക്ക് മികച്ച അവസരങ്ങൾക്ക് ഇന്ന് സാധ്യതയുണ്ട്.സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും.ദോഷ പരിഹാരം: ശ്രീ യന്ത്രത്തെ പൂജിച്ച് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക. (Image: Shutterstock)
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങൾക്ക് മികച്ച വിജയത്തിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ബിസിനസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമാക്കാൻ ആണ് സാധ്യത. ജോലിസ്ഥലത്ത് കാര്യക്ഷമമായി പ്രവർത്തിക്കാനും നിങ്ങൾക്ക് സാധിക്കും. സാമ്പത്തിക ലാഭത്തിന് മികച്ച അവസരവും ഈ ദിവസം പ്രതീക്ഷിക്കാം. വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യം വന്നുചേരും.ദോഷ പരിഹാരം - പേഴ്സിൽ ഒരു വെള്ളി നാണയം സൂക്ഷിക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ടവർക്ക് ഇന്ന് വലിയ രീതിയിൽ സ്വാധീനിക്കാനും മികച്ച ലാഭം കൈവരിക്കാനുമുള്ള അവസരം ലഭിക്കും.ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ നിങ്ങൾ ഈ ദിവസം വിജയം കണ്ടെത്തും. സാധാരണ ജോലി ചെയ്യുന്നവർക്കും ചെറിയ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ സാധിക്കും. എല്ലാ കാര്യങ്ങളിലും മികച്ച ഫലം പ്രതീക്ഷിച്ചുകൊണ്ട് ഈ ദിവസം മുന്നോട്ട് പോകാം. ഉത്സാഹത്തോടെ നിങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും.ദോഷ പരിഹാരം: ഗുരുവിന്റെ അനുഗ്രഹം വാങ്ങുക (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ :സാമ്പത്തിക ഇടപാടുകൾ കൃത്യമായി നടത്താൻ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക. അമിതമായ ആവേശവും ഒഴിവാക്കുക. വ്യക്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന പദ്ധതികൾ കൃത്യമായി നടപ്പിലാക്കും. ഇതിന് മികച്ച സഹകരണവും നിങ്ങൾക്ക് പ്രതീക്ഷിക്കാം. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കും. എന്നാൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. അത്യാഗ്രഹത്തിലും പ്രലോഭനത്തിലും വീഴരുത്.ദോഷ പരിഹാരം: പെൺകുട്ടികൾക്ക് മധുര പലഹാരങ്ങൾ നൽകുക. (Image: Shutterstock)