ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ : ബിസിനസ്സുകാർക്ക് നിയമപരമായ ചില വിഷയങ്ങളിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകാം. ഏത് വിഷയങ്ങളിൽ ആയാലും ക്ഷമയോടു കൂടി പ്രവർത്തിക്കുക. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ സാമ്പത്തിക നേട്ടം കൈവരിക്കാനാകും. എന്നാൽ നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങൾക്ക് വായ്പ എടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. നിക്ഷേപ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം - പക്ഷികൾക്ക് ആഹാരം കൊടുക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബിസിനസ് സംവിധാനത്തിൽ വിശ്വാസം വർധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇന്ന് കൂടുതൽ വിജയ സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങളും ഈ ദിവസം നിങ്ങൾക്ക് വന്നുചേരും. തടസ്സപ്പെട്ടു കിടക്കുന്ന പണം നിങ്ങൾക്ക് തിരികെ ലഭിക്കും. നിങ്ങളുടെ ചിന്താശേഷി വർദ്ധിക്കും. സാമ്പത്തികപരമായും ഈ ദിവസം ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. ദോഷ പരിഹാരം - കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: തൊഴിലിൽ നിങ്ങളുടെ ലാഭത്തിനായുള്ള ശ്രമങ്ങൾ വിജയിക്കും. ഓഫീസിലെ പുതിയ ചുമതലകൾ മികച്ച രീതിയിൽ നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കും. ഒരു പുതിയ ഇടപാടിൽ ഏർപ്പെടുത്തുന്നതിന് മുൻപ് ബിസിനസ്സുകാർ രേഖകളെല്ലാം കൃത്യമായി പരിശോധിക്കുക.അല്ലാത്തപക്ഷം പിന്നീട് തർക്കത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ മത്സരബോധം വർദ്ധിക്കും. കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കുക. ദോഷ പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: തീർപ്പുകൽപ്പിക്കാത്ത ബിസിനസ് സംബന്ധമായ കാര്യങ്ങൾ ഈ ദിവസം നടക്കാൻ സാധ്യതയുണ്ട്. ജോലിയിൽ ഒരു പുതിയ തുടക്കം കുറിക്കുന്നതിനുള്ള അവസരം വന്നുചേരും. ഉദ്യോഗസ്ഥരായി പ്രവർത്തിക്കുന്നവരുടെ കാര്യക്ഷമത വർദ്ധിക്കും. നിങ്ങൾ നേരിടുന്ന തടസ്സങ്ങളെല്ലാം ഈ ദിവസം നീങ്ങും. ബിസിനസ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളെല്ലാം നിറവേറ്റപ്പെടും ദോഷ പരിഹാരം: ഉറുമ്പുകൾക്ക് ഭക്ഷണം കൊടുക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസുമായി ബന്ധപ്പെട്ടവർ ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. അപരിചിതരുമായി ഇടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം നഷ്ടം നേരിടാനുള്ള സാധ്യതകളുണ്ട്. ഓഫീസിൽ ആരുടെയെങ്കിലും വാക്കുകൾ കേട്ട് പ്രവർത്തിക്കാതിരിക്കുക. എല്ലാവരുടെയും പൂർണ്ണ സഹകരണത്തോടെ നിങ്ങൾക്ക് ഈ ദിവസം മുന്നോട്ടു പോകാൻ സാധിക്കും. ജോലിക്ക് വേണ്ടി ശ്രമിക്കുന്നവർ ക്ഷമയോടെ കാത്തിരിക്കുക. മികച്ച അവസരം നിങ്ങളെ തേടിയെത്തും. ദോഷ പരിഹാരം - പശുവിന് ശർക്കര നൽകുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ബിസിനസുമായി ബന്ധപ്പെട്ടവർക്ക് ഈ ദിവസം മികച്ചതായിരിക്കും. ജോലിയിൽ വേഗത നിലനിർത്താനാകും. കൂട്ടായ പ്രവർത്തനങ്ങളിൽ ഈ ദിവസം വിജയം കണ്ടെത്തും. മികച്ച ലാഭത്തിനുള്ള സാധ്യതയും ഇന്നുണ്ട്. നിങ്ങളുടെ തൊഴിൽരംഗം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. സാമ്പത്തിക വിഷയങ്ങളിൽ കൂടുതൽ താൽപര്യം ജനിക്കും. എല്ലാവരുടെയും വിശ്വാസം നേടിയെടുക്കുന്നതിൽ നിങ്ങൾ വിജയിക്കും. ദോഷ പരിഹാരം - മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ ഈ ദിവസം നിങ്ങൾ വളരെ ജാഗ്രതയോടു കൂടി മുന്നോട്ടു പോകുക. മുൻകൂട്ടിയുള്ള പദ്ധതികൾ പ്രകാരം പ്രവർത്തിക്കുക. ചട്ടങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുക. എന്നാൽ അത്യാഗ്രഹവും പ്രലോഭനവും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തട്ടിപ്പിന് ഇരയാവാനുള്ള സാധ്യതയുണ്ട്. വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ദോഷ പരിഹാരം - സൂര്യ ഭഗവാന് ജലം സമർപ്പിക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഭാവി ബിസിനസിന് ഗുണകരമാകുന്ന പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കും. നിങ്ങളുടെ യശസ്സ് വർദ്ധിക്കും. ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് ഈ ദിവസം സാധിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ ഉത്സാഹത്തോടെ പ്രവർത്തിക്കും. ഈ ദിവസം നല്ല വാർത്തകൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ അഭിമുഖങ്ങളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം: ഗണേശ മന്ത്രം 108 തവണ ജപിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വാണിജ്യ മേഖലയുമായി ബന്ധപ്പെട്ട ആളുകൾ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ജോലിക്കാർക്ക് മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനും ഈ ദിവസം സാധിക്കും. ഭൗതിക കാര്യങ്ങൾക്ക് നിങ്ങൾ ഈ ദിവസം ഊന്നൽ നൽകും. കൂടാതെ ഈ ദിവസം നിങ്ങൾക്ക് അധിക ചെലവിനുള്ള സാധ്യതയുണ്ട്. മേൽ ഉദ്യോഗസ്ഥരുടെ സഹായങ്ങൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ദോഷ പരിഹാരം: ഹനുമാൻ മന്ത്രം ചൊല്ലുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഈ ദിവസം വാണിജ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാനാണ് കൂടുതൽ സാധ്യത. പരമ്പരാഗത ജോലികളുമായി ബന്ധപ്പെട്ടവർക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കും. തൊഴിൽപരമായ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. എല്ലാവരുടെയും സഹകരണം നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. ദോഷ പരിഹാരം - ഭക്ഷണത്തിൽ കുരുമുളക് ഉപയോഗിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബിസിനസ് പദ്ധതികൾ എല്ലാം വേണ്ടരീതിയിൽ നടക്കും. തൊഴിൽ മേഖലയിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും.തൊഴിൽപരമായ കാര്യങ്ങൾ കൃത്യമായി നടക്കും. ഇവർക്ക് മികച്ച രീതിയിലുള്ള അവസരങ്ങൾക്കുള്ള സാധ്യതകളുമുണ്ട്. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ആളുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ദോഷ പരിഹാരം: നദിയിൽ ഒരു നാണയം ഒഴുക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഓഫീസുമായി ബന്ധപ്പെട്ട് ചില പുതിയ പദ്ധതികൾ നിങ്ങളെ തേടിയെത്തും. കാര്യങ്ങൾ ചെയ്യുന്നതിൽ വേഗത കൈവരും. ബിസിനസ്സ് നല്ല രീതിയിൽ പ്രവർത്തിക്കും. നിങ്ങൾ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ നടപ്പിലാകും. ദോഷ പരിഹാരം: ബ്രാഹ്മണന് ദക്ഷിണ നൽകുക.