ഏരീസ് (മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ): ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഒരുപാട് പ്രതിസന്ധികൾ നേരിട്ടതിന് ശേഷം ഇന്ന് സമാധാനിക്കാൻ സാധിക്കും. ഭാഗ്യം നിങ്ങളെ തുണച്ച് തുടങ്ങും. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ പെടാതെ മുന്നോട്ട് പോകാനാകും. ദൂരെയുള്ള ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിച്ചേക്കും. പാർട് ടൈം ബിസിനസിന് സമയം കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും. അത് നന്നായി ഉപയോഗപ്പെടുത്തുക.
ടോറസ് (ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്): ഒരു പുതിയ ജോലി തുടങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച ഇന്ന് നടക്കും. നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ഥിരമായി ഉപയോഗിക്കാനുള്ള സാധനങ്ങൾ മാത്രം വാങ്ങിക്കുക. ഇന്നത്തെ ദിവസം വൈകുന്നേരം വളരെ സ്പെഷ്യലായ ഒരു അതിഥി നിങ്ങളെ കാണാനെത്തും.
ജെമിനി (മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ): സമയം വേഗത്തിൽ കടന്ന് പോകുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ അപ്രതീക്ഷിത പുരോഗതി കണ്ട് പലരും അത്ഭുതപ്പെടും. ഇപ്പോഴുള്ള അതേ നിലയിൽ മുന്നോട്ട് പോകാൻ ശ്രമിക്കുക. ഇല്ലെങ്കിൽ നിങ്ങൾക്ക് തിരിച്ചടി നേരിട്ടേക്കും. അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് ഇപ്പോൾ നിങ്ങൾക്ക് നല്ലത്.
കാൻസർ (ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ): ഈ രാശിക്കാർക്ക് ഇന്ന് സഹോദരനോടും സഹോദരിയോടും പരിഗണന കാണിക്കാൻ സാധിക്കുന്ന ദിവസമാണ്. കുടുംബത്തിൻെറ പുരോഗതിയാണ് നിങ്ങൾ എപ്പോഴും ലക്ഷ്യമിടുന്നത്. അവരുടെ നല്ലതിനായാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ സ്ഥലം മാറുകയെന്ന നിങ്ങളുടെ തീരുമാനവുമായി മുന്നോട്ട് പോവുക.
ലിയോ (ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ): ഈ രാശിക്കാർക്ക് ഇന്ന് ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അൽപം ബുദ്ധിമുട്ടുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി ബിസിനസിൽ നിങ്ങൾ പ്രതീക്ഷിച്ച നേട്ടമുണ്ടായിരുന്നില്ല. ചാഞ്ചാട്ടം നിങ്ങളെ വിട്ട് പോവുന്നില്ല. അതിനാൽ തന്നെ മാനസികമായി തൃപ്തനാവില്ല. ജോലിയിലോ ബിസിനസിലോ നേട്ടം കൈവരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ നിലവിലെ സുരക്ഷിതത്വബോധവും അലസതയും മാറ്റിവെച്ച് മുന്നോട്ട് പോകുക. ചെയ്യുന്ന ജോലിയിൽ നന്നായി ശ്രദ്ധിക്കുക.
വിർഗോ (ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ) : കന്നിരാശിക്കാർ ഇന്ന് ഒരുപാട് കാര്യങ്ങൾക്കായി ഓടേണ്ടി വരും. ഏതായാലും ഇന്നത്തെ ഓട്ടം നിങ്ങൾക്ക് ഗുണം മാത്രമേ നൽകാൻ സാധ്യതയുള്ളൂ. ഇപ്പോൾ വളരെ ഉത്സാഹത്തോടെയും താൽപര്യത്തോടെയും ജോലി ചെയ്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത്തിരി സമയം കൂടി കഴിഞ്ഞാൽ നിങ്ങൾക്ക് നല്ല ചില കരാറുകൾ ലഭിക്കും. അവ നിങ്ങൾക്ക് വളരെ ഗുണപ്രദമായി മാറും.
ലിബ്ര (സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ): തുലാം രാശിയിൽ ജനിച്ചവർക്ക് ഇന്ന് നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കും. നിങ്ങൾ അധികാരമുള്ള ആളാണെന്ന ചിന്തയോടെയുള്ള പെരുമാറ്റം കാരണം ഇന്ന് നിരവധി പ്രശ്നങ്ങളുണ്ടാവും. സമൂഹത്തിൻെറ പല മേഖലകളിലും ബിസിനസിലും എതിരാളികൾ നിങ്ങൾക്ക് ചുറ്റും എപ്പോഴും ഉണ്ടാവും. നിങ്ങളുടെ ബുദ്ധി കൊണ്ടും ധൈര്യം കൊണ്ടും മാത്രമേ നിങ്ങൾക്ക് ഈ എതിരാളികളെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂ. നെഗറ്റീവ് ചിന്തകളെ ഇന്ന് മനസ്സിലേക്ക് എടുക്കാതിരിക്കാൻ ശ്രമിക്കുക.
സ്കോർപിയോ (ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ): ഈ രാശിയിലുള്ളവർക്ക് ഇന്ന് സന്തോഷമുള്ള ചില വാർത്തകൾ കേൾക്കാൻ അവസരം ലഭിക്കുന്ന ദിവസമാണ്. ജോലിയുടെ അമിതഭാരവും സമ്മർദ്ദവും നിങ്ങളെ കീഴടക്കാൻ ഒരിക്കലും അനുവദിക്കരുത്. പുതിയ പദ്ധതി ഇന്ന് വിജയകരമായി തുടങ്ങാൻ സാധിക്കും. പഴയ തർക്കങ്ങൾ അവസാനിപ്പിക്കാൻ ഇന്ന് നിങ്ങൾക്ക് കഴിയും. വിഷാദ ചിന്തകൾ മനസ്സിൽ കടന്ന് വരാതെ സൂക്ഷിക്കണം. ഇപ്പോഴത്തെ സമയം തീർത്തും നിങ്ങൾക്ക് അനുകൂലമാണ്.
സാജിറ്റെറിയസ് (നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ): പുതിയ ബന്ധങ്ങളിൽ നിന്ന് ഇന്ന് നേട്ടങ്ങളുണ്ടാവും. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കും. ഇന്നത്തെ ദിവസത്തെ പ്രവൃത്തികളെല്ലാം വളരെ ശ്രദ്ധയോടെ മാത്രം പൂർത്തിയാക്കുക. ബിസിനസിൽ നേട്ടമുണ്ടാവും. അത് നിങ്ങളുടെ മനസ്സിന് കൂടുതൽ കരുത്ത് പകരും.
കാപ്രികോൺ (ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ) : സാമൂഹ്യപരമായതും മതപരമായതുമായ കാര്യങ്ങളിൽ ഇടപെടുന്ന നിങ്ങൾക്ക് ഇന്ന് കൂടുതൽ ബഹുമാനം ലഭിക്കും. ഇന്ന് നിങ്ങളെ ഭാഗ്യം നന്നായി തുണയ്ക്കുന്ന ദിവസമാണെന്ന് മനസ്സിൽ വെക്കുക. വാങ്ങലിലും വിൽക്കലിലും ലാഭം ഉണ്ടാക്കാൻ സാധിക്കുന്ന ദിവസമാണ്. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളെ സംബന്ധിച്ചിടത്തോളം വളരെ നല്ല വാർത്താകളാണ് കേൾക്കുക.
അക്വാറിയസ് (ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ) : ഈ രാശിയിൽ പിറന്നവർക്ക് ഇന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണയും സഹായവും ലഭിക്കാൻ സാധ്യതയുള്ള ദിവസമാണ്. ഇറക്കുമതി-കയറ്റുമതി ബിസിനസ് തുടങ്ങുന്നതിനുള്ള തീരുമാനം എടുക്കാൻ ഏറ്റവും പറ്റിയ ദിവസം ഇതാണ്. മതപരമായ കാര്യങ്ങളിലും ആത്മീയതയിലും നിങ്ങളുടെ താൽപര്യം ഇന്ന് വർധിക്കും. നിങ്ങളുടെ യാത്രയിൽ നിരവധി യാദൃശ്ചികമായ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യം നിങ്ങൾ നന്നായി ഉപയോഗപ്പെടുത്താൻ പരമാവധി പരിശ്രമിക്കുക. ഭാഗ്യം നിങ്ങളുടെ ഒപ്പമുണ്ട്.
പിസെസ് (ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ): ഈ രാശിയിൽ ജനിച്ചവരെസംബന്ധിച്ചിടത്തോളം ഇന്ന് വളരെ നല്ല ഒരു ദിവസമായിരിക്കും. ഭാവിയിൽ പുരോഗതിയുള്ള നിരവധി കാര്യങ്ങൾക്ക് ഇന്ന് നിങ്ങൾ തുടക്കമിടാനുള്ള സാധ്യത കാണുന്നുണ്ട്. പഠനത്തിലും ആത്മീയതയിലും താൽപര്യം കൂടുന്നത് വളരെ സ്വാഭാവികമാണ്. ഇന്ന് ചില തർക്കങ്ങളും ഉണ്ടായേക്കും. അസൂയയുള്ള അടുപ്പക്കാരേയും രഹസ്യ ശത്രുക്കളെയും ഇന്ന് സൂക്ഷിക്കുക. ഇന്ന് പണം കടം കൊടുക്കിതിരിക്കുന്നതാണ് നല്ലത്.