ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് ജീവിതത്തിന് ഒരു പുതിയ അർത്ഥം കൈവന്നതായി തോന്നും. മാത്രമല്ല വളരെയധികം സന്തോഷം തോന്നുന്ന ഒരു ദിവസം കൂടിയായിരിക്കും. ഇന്നത്ത ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കും. ബിസിനസ്സില്‍ സാമ്പത്തിക നേട്ടമുണ്ടാകും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളെ സംബന്ധിച്ചിടത്തോളം നല്ലൊരു ദിവസം ആയിരിക്കും. നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം തോന്നും. എല്ലാ ജോലികളും നന്നായി നടക്കും. ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരിൽ നിന്ന് ബഹുമാനം ലഭിക്കും. ഉപയോഗ ശൂന്യമായ കാര്യങ്ങൾ ചെയ്ത് നിങ്ങളുടെ സമയം വെറുതേ പാഴാക്കരുത്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ചെലവഴിക്കാന്‍ കഴിയും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താത്പര്യം തോന്നും. ഏതെങ്കിലും മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങൾ നിങ്ങളുടെ വികാരങ്ങൾ ശരിയായി മനസിലാക്കി എന്നു വരില്ല. ഇതു നിങ്ങളുടെ മനസിനെ മുറിവേൽപിച്ചേക്കാം. അടുത്ത സുഹൃത്തക്കളില്‍ നിന്ന് മികച്ച സഹകരണമുണ്ടാകും. പരിഹാരം: ശിവന് ജലധാര വഴിപാട് കഴിക്കുക.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് വിലപിടിപ്പുള്ള ചില വസ്തുക്കൾ വാങ്ങാൻ സാധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. കൂടാതെ പുതിയ അവസരങ്ങൾ ലഭിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കുന്ന സമയം നിങ്ങൾ വളരെയധികം ആസ്വദിക്കാനാകും. പരിഹാരം: ഹനുമാന് ആരതി ഉഴിയുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സമയമാണിത്. നിങ്ങളുടെ അവകാശങ്ങൾ ശരിയായി മനസ്സിലാക്കുകയും അവ ഉപയോഗിക്കുകയും വേണം. വീട്ടിലെ മുതിർന്നവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുക. മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും. മുതിർന്നവരുടെയോ ഗുരുവിന്റെയോ അനുഗ്രഹം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് അൽപ്പം ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. ഏകാഗ്രത വർദ്ധിപ്പിക്കാൻ ശ്രമിക്കുക. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. പരിഹാരം: പശുവിന് തീറ്റ കൊടുക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഇരുവരും തമ്മിലുള്ള അടുപ്പം വർദ്ധിക്കുന്നത് കുടുംബത്തിൽ സന്തോഷാന്തരീക്ഷം സൃഷ്ടിക്കും. നിങ്ങളുടെ ഈ സ്നേഹബന്ധം കുടുംബം അംഗീകരിക്കും. യുവാക്കൾക്ക് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിറവേറ്റാനാകും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജോലിയിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. സ്ഥിതിഗതികൾ വളരെ പ്രക്ഷുബ്ധമായി തോന്നും. എന്നാൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുക. ശരിയായ കർമ്മ പാതയിൽ നടക്കുക. വിജയം തീർച്ചയായും കൈവരിക്കാനാകും. ജോലി സംബന്ധമായ യാത്രകൾ നടത്തുന്നത് വഴി വിജയം നേടാനാകും. ഓഫീസ് ജോലികളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മാതൃശക്തിയെ പ്രാർത്ഥിക്കുന്നത് നിങ്ങൾക്ക് മംഗളകരമായി തീരും. ഇന്ന് നിങ്ങൾ വളരെ ശക്തരായി അനുഭവപ്പെടും. നിങ്ങളുടെ ഇച്ഛാശക്തി നിങ്ങൾക്ക് വിജയം നൽകും. കുടുംബത്തിലും ജോലിയിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സേവന മേഖലയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും നിങ്ങൾക്ക് ഈ ദിവസം അവസരമുണ്ട്. പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ഗുരുവിന്റെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കേണ്ട ദിവസമാണ് ഇന്ന്. അവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രവർത്തിച്ചാൽ തടസ്സം നീങ്ങും. നിങ്ങളുടെ സർക്കിളിന് പുറത്തുള്ള പുതിയ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുക. പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ ശ്രമിക്കുക. സാമ്പത്തികമായി കൂടുതൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് വളരെ ഭാഗ്യമുള്ള ദിവസമായിരിക്കും. നിങ്ങൾ എന്ത് ജോലി ആരംഭിച്ചാലും അതിൽ തീർച്ചയായും വിജയിക്കും. സാഹചര്യം ഇന്ന് നിങ്ങൾക്ക് അനുകൂലമാണെങ്കിലും നിങ്ങൾക്ക് കഴിയുന്നതിനേക്കാൾ കൂടുതൽ റിസ്ക് എടുക്കരുത്. നിക്ഷേപം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. പരിഹാരം: ഹനുമാന് ആരതി ഉഴിയുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ പ്രവൃത്തികൾ അവലോകനം ചെയ്യാനുള്ള ദിവസമാണ് ഇന്ന്. ഏതെങ്കിലും നിർണായക സാഹചര്യത്തിൽ എത്തിയാൽ, എല്ലാ വശങ്ങളും പരിഗണിച്ചതിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെ പ്രതീക്ഷിച്ചാൽ ഫലം വേദനാജനകമായിരിക്കും. പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.