ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിവാകും. കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. എല്ലാ മേഖലയിലുള്ളവര്‍ക്കും മികച്ച ദിവസമായിരിക്കും. പുതിയ മാര്‍ഗ്ഗങ്ങളിലൂടെ വരുമാനം ഉണ്ടാകും. പദവി, പ്രശസ്തി, അവസരങ്ങള്‍ എന്നിവ വര്‍ധിക്കും. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്. ബിസിനസ്സ് ട്രിപ്പുകള്‍ പോകാന്‍ സാധ്യതയുണ്ട്.
പരിഹാരം: ദുര്‍ഗ്ഗ ചാലിസ ചൊല്ലുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുതിയ കരാറുകള്‍ ലഭിക്കും. എല്ലാവരുടെയും സഹകരണം ലഭിക്കും. പുതിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ തടസ്സമുണ്ടാകില്ല. ജോലിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. ജോലിസ്ഥലത്ത് നിന്ന് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.
പരിഹാരം: ഗണേശ മന്ത്രം 108 തവണ ചൊല്ലണം.
ജെമിനി (Gemini മിഥുനം രാശി) മെയ് 21 നും ജൂണ്‍ 21 ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ചില പദ്ധതികളുമായി മുന്നോട്ടുപോകും. ഓഫീസില്‍ എല്ലാവരുടെയും സഹകരണം ലഭിക്കും. വാണിജ്യപരമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കാന്‍ പരിശ്രമിക്കാം.
പരിഹാരം: അഞ്ച് തരം ഡ്രൈ ഫ്രൂട്ട്സ് ശിവന് സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ അനാവശ്യ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് കുറയ്ക്കണം. കിംവദന്തികളില്‍ വിശ്വസിക്കരുത്. ഓഫീസില്‍ നിങ്ങളുടെ എതിരാളികളെ നേരിടേണ്ടി വരും. നിങ്ങളുടെ കരിയറിനെ ഉയര്‍ത്തുന്നതിന് സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും ജാഗ്രതയോടെ വേണം പൂര്‍ത്തിയാക്കാന്‍. ബജറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കണം. തട്ടിപ്പുകളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
പരിഹാരം: കടുക് എണ്ണ തേച്ച ശേഷം കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂലസമയം. സാമ്പത്തിക നില അഭിവൃദ്ധിപ്പെടും. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മുന്‍കൂര്‍ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കും. ആഗ്രഹിച്ച നേട്ടങ്ങള്‍ ബിസിനസ്സില്‍ നിന്ന് ലഭിക്കും. പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിക്കും. പണം കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
പരിഹാരം: ബജ്റംഗ് ബാന്‍ ചൊല്ലുക
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്തെ ബന്ധങ്ങള്‍ വര്‍ധിക്കും. ബിസിനസ്സ് അഭിവൃദ്ധപ്പെടും. മുതിര്‍ന്നവരുമായുള്ള സമാഗമം സാധ്യമാകും. ധനം കുമിഞ്ഞുകൂടും. വാണിജ്യപരമായ കാര്യങ്ങളില്‍ പുരോഗതി. അവസരങ്ങള്‍ വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ കുടുതല്‍ ശ്രദ്ധിക്കും.
പരിഹാരം: പേരാലിന് ചുവട്ടില്‍ നെയ്യ് വിളക്ക് തെളിയിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ലാഭമുണ്ടാകും. ആഗ്രഹിച്ച ലാഭം ലഭിക്കും. മുന്‍ പദ്ധതി പ്രകാരം പ്രവര്‍ത്തിക്കും. ജോലിസ്ഥലത്ത് പ്രവര്‍ത്തിക്കാനുള്ള സമയം വര്‍ധിപ്പിക്കും. തൊഴില്‍മേഖലയിലെ ബന്ധങ്ങള്‍ മെച്ചപ്പെടും. ബിസിനസ്സില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും.
പരിഹാരം: ഹനുമാന് ചാലിസ 7 തവണ ചൊല്ലുക
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പിടിവാശി, ദേഷ്യം എന്നിവ കുറയ്ക്കണം. നിക്ഷേപ ചെലവുകളില്‍ ഒരു ശ്രദ്ധ വേണം. ബിസിനസ്സില്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. ബിസിനസ്സ് അന്തരീക്ഷം കുറച്ചുകൂടി മെച്ചപ്പെടും. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ജോലിയില്‍ ശോഭിക്കും.
പരിഹാരം: കൂട്ടിലടച്ച പക്ഷികളെ തുറന്നുവിടണം.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആത്മവിശ്വാസം വര്‍ധിക്കും. വാണിജ്യമേഖല അനുകൂലമാകും. സ്മാര്‍ട്ട് ആയി ജോലി ചെയ്യാന്‍ സാധിക്കും.
പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പൊതുലാഭത്തിന് അവസരമുണ്ടാകും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. ബജറ്റ് നിയന്ത്രിക്കുക. ബിസിനസ്സില്‍ ലാഭമുണ്ടാകും. പരിചയ സമ്പന്നരുടെ ഉപദേശം സ്വീകരിക്കും. നിക്ഷേപ തട്ടിപ്പുകളെ സൂക്ഷിക്കണം.
പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നെയ്യ് വിളക്ക് തെളിയിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ അഭിവൃദ്ധി ലഭിക്കും. പുതിയ കരാറുകളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. വിലയേറിയ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കും. ചെലവുകളില്‍ ശ്രദ്ധ വേണം. വിജയത്തിലേക്കുള്ള ഒരു പുതിയ പാത തുറന്ന് കിട്ടും. ഭൂമി സംബന്ധമായ കാര്യങ്ങളില്‍ ലാഭം ലഭിക്കും.
പരിഹാരം: രാമരക്ഷാ മന്ത്രം ജപിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ ജോലിചെയ്യുന്നവര്‍ ക്ഷമയോടും ജാഗ്രതയോടും പ്രവര്‍ത്തിക്കണം. നിങ്ങളുടെ ജോലിയില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് നിയന്ത്രിക്കണം. ചില കാര്യങ്ങളില്‍ അജ്ഞത കാണിക്കും. പണം കൈമാറ്റം ചെയ്യുന്നതില്‍ ശ്രദ്ധിക്കണം. അടുത്ത സുഹൃത്തുക്കളുടെ നിര്‍ദ്ദേശം സ്വീകരിക്കുക. റിസര്‍ച്ച് ടോപ്പിക്കുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. തൊഴില്‍ മേഖല സാധാരണ പോലെ തുടരും.
പരിഹാരം: ഓം നമശിവായ മന്ത്രം 108 തവണ ചൊല്ലുക.