ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി പുതിയ തീരുമാനങ്ങള്‍ എടുക്കും. വളരെ പോസീറ്റിവായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓഫീസ് ജോലിക്കിടയില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാകും. വളരെ ശ്രദ്ധയോടെ തീരുമാനങ്ങളെടുക്കേണ്ട സമയമാണിത്.
പരിഹാരം: പശുവിന് പച്ചപ്പുല്ലോ ചീരയോ നല്‍കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വളരെ സമാധാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിങ്ങളുടെ ചില ബിസിനസ് പദ്ധതികള്‍ ചിലര്‍ എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വളരെ വേണ്ടപ്പെട്ടവര്‍ ബിസിനസ്സില്‍ ഇടപെടുന്നത് മറ്റ് തൊഴിലാളികളില്‍ അതൃപ്തി ഉണ്ടാക്കും.
പരിഹാരം: സുന്ദരകാണ്ഡം വായിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില തടസ്സങ്ങള്‍ നേരിടുമെങ്കിലും ബിസിനസ്സ് വര്‍ക്കുകള്‍ കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറച്ച് കുറയാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് ഔദ്യോഗിക യാത്രകള്‍ തരപ്പെടും.
പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് ആരതി ഉഴിയുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് അനുകൂല കാലമല്ല. വസ്തു സംബന്ധമായ ബിസിനസ്സുകളില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടിക്കൊള്ളണമെന്നില്ല. ജോലി ചെയ്യുന്നവര്‍ക്ക് സീനിയര്‍ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും.
പരിഹാരം: പാവപ്പെട്ടവര്‍ക്ക് ചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ നല്‍കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില പ്രതിസന്ധികള്‍ നേരിട്ടേക്കാം. എന്നാല്‍ അധികം വൈകാതെ തന്നെ അവ പരിഹരിക്കപ്പെടുകയും ചെയ്യും. കയറ്റുമതി-ഇറക്കുമതി ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.
പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിഭാരം കൂടാന്‍ സാധ്യതയുണ്ട്. എല്ലായിടത്തും നിങ്ങളുടെ സാന്നിദ്ധ്യമുണ്ടാക്കാന്‍ ശ്രദ്ധിക്കുക. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ്സ് സംബന്ധമായ ചില പ്രശ്നങ്ങള്‍ തലപൊക്കാന്‍ സാധ്യതയുണ്ട്. അവ പിന്നീട് പരിഹരിക്കാന്‍ കഴിയും.
പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് സംരംഭങ്ങള്‍ അഭിവൃദ്ധി പ്രാപിക്കും. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് ഉത്തമമാണ്. കാരണം ചില തെറ്റായ തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ലോട്ടറി , ഓഹരി വിപണി എന്നിവയില്‍ ഈ ദിവസം പണം നിക്ഷേപിക്കരുത്.
പരിഹാരം: പശുക്കള്‍ക്ക് ആഹാരം നല്‍കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അനുകൂല സമയമാണ്. അതിനാല്‍ ജോലിയില്‍ പരമാവധി ശ്രദ്ധിക്കുക. ബുദ്ധിപരമായ തീരുമാനങ്ങള്‍ വിജയം കൈവരിക്കാന്‍ നിങ്ങളെ സഹായിക്കും. പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനും ഉചിതമായ ദിവസം. തൊഴിലിടങ്ങളില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും.
പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ആവശ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ഓഫീസിലെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കും.
പരിഹാരം: രാമരക്ഷാ മന്ത്രം ജപിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് രംഗം കൂടുതല്‍ പുഷ്ടിപ്പെടും. നിരവധി അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുന്ന കാലമാണിത്.
പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.