ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: എല്ലാകാര്യത്തിലും വിജയസാധ്യത കാണുന്നു. ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തക്കണം. മത്സര ബുദ്ധിയോടെ പ്രവര്‍ത്തിക്കുക. എല്ലാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ജോലിസ്ഥലത്ത് ലഭിക്കുന്ന ചുമതലകള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കും. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് മുന്നില്‍ നെയ് വിളക്ക് തെളിയിക്കുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ചുമതലകള്‍ പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിടും. ബന്ധങ്ങള്‍ നല്ല രീതിയില്‍ കൊണ്ടു പോകാനാകും. എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തുക. സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കും. എല്ലാവരെയും ബഹുമാനിക്കുക. ജോലികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കാനാകും. പരിഹാരം: രാമരക്ഷാ മന്ത്രം ജപിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പല കാര്യങ്ങളിലും പുതിയ തുടക്കങ്ങള്‍ ഉണ്ടാകും. ക്രിയേറ്റീവായ കാര്യങ്ങള്‍ വിജയത്തിലെത്തും. എല്ലാകാര്യത്തിലും വിജയസാധ്യത ഉറപ്പാണ്. പോസിറ്റീവ് മനോഭാവം പിന്തുടരുക. വ്യക്തിബന്ധങ്ങള്‍ പുരോഗതി പ്രാപിക്കും. ആശങ്കകള്‍ മാറികിട്ടും. ബിസിനസ്സ് സംരംഭങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകും. പരിഹാരം: ശിവമന്ത്രം 108 തവണ ചൊല്ലുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: മംഗളകരമായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. ഓഫീസില്‍ മറ്റുള്ളവരുമായുള്ള ബന്ധം വിപുലമാക്കുക. രക്തബന്ധത്തിലുള്ളവരുമായുള്ള ബന്ധം ദൃഢമാകും. സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. സാമ്പത്തികാഭിവൃദ്ധി ഉണ്ടാകും. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമുഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കും. വാണിജ്യകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സഹകരണസ്ഥാപനങ്ങള്‍ക്ക് വിജയസാധ്യത കൂടുതലാണ്. മറ്റ് ചില വിഷയങ്ങള്‍ പരിഹരിക്കപ്പെടും. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന പ്രകൃതമായിരിക്കും നിങ്ങളുടേത്. ചില സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. പരിഹാരം: ശിവ സ്തുതി ചൊല്ലുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: രക്തബന്ധങ്ങള്‍ ദൃഢമാകും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പാരമ്പര്യമായ നിഷ്ടകള്‍ പിന്തുടരും. വാഹനങ്ങളും കെട്ടിടവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അമിതമായ അഭിനിവേശം പാടില്ല. ചാടിക്കയറി ഒന്നിലും തീരുമാനമെടുക്കരുത്. എല്ലാവരുമായും നല്ല ബന്ധം നിലനിര്‍ത്തണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വളരെ അടുത്ത സുഹൃത്തുക്കളെ കണ്ടുമുട്ടും. സുഹൃത്തുക്കളുമായി യാത്ര പോകാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ നിന്ന് ലാഭമുണ്ടാകും. പ്രത്യേക വിഷയങ്ങളില്‍ നിങ്ങള്‍ കൂടുതൽ താല്‍പ്പര്യം പ്രകടിപ്പിക്കും. അധ്യാപന മേഖലയിലുള്ളവര്‍ക്ക് അനുകൂല സമയം. പരിഹാരം: ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സും കരിയറും ഒരേ രീതിയില്‍ മുന്നേറും. ജോലിയുള്ളവര്‍ ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ജോലിയില്‍ പോസിറ്റീവായി ആലോചിച്ച് തീരുമാനമെടുക്കുക. എപ്പോഴും ആക്ടിവായി ഇരിക്കും. ജോലി സ്ഥലത്ത് വളരെയധികം കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ് നിങ്ങള്‍. ആവശ്യമില്ലാത്ത ചിലരുടെ ഇടപെടലുകള്‍ ഒഴിവാക്കണം. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലും കരിയറിലും ഉപേക്ഷ വിചാരിക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. അതിലൂടെ മാത്രമെ ലാഭമുണ്ടാക്കാന്‍ സാധിക്കുകയുള്ളു. ഓഫീസ് ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും. ഗവേഷണത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുക. കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനാകും. പരിഹാരം: സൂര്യദേവന് ജലം സമര്‍പ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും വേണ്ട രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫീസ് ജോലിയില്‍ അംഗീകരിക്കപ്പെടും. ബിസിനസ്സ് രംഗം ശക്തിപ്പെടും. നിങ്ങള്‍ക്ക് ഗുണം നല്കുന്ന ബിസിനസ്സുകള്‍ വന്നുചേരും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴിൽ അവസരങ്ങള്‍ ലഭിക്കും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം നല്‍കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: തൊഴില്‍ സ്ഥലത്ത് ആയാസമില്ലാതെ പ്രവര്‍ത്തിക്കാനാകും. ജോലികള്‍ വളരെ വേഗം പൂര്‍ത്തിയാക്കാനാകും. ബിസിനസ്സ് രംഗത്ത് ഉയര്‍ച്ച കാണുന്നു. ലാഭശതമാനം വര്‍ധിക്കും. മികച്ച ഓഫറുകള്‍ നിങ്ങളെത്തേടിയെത്തും. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കുക. എല്ലാകാര്യങ്ങളിലും പോസിറ്റീവ് ആയി തന്നെ മുന്നോട്ട് പോകും. അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് മുന്നേറുക. പരിഹാരം: ശിവന് ജലം നിവേദിക്കുക.