കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ആരോഗ്യത്തിനായി പണം ചെലവഴിക്കേണ്ടി വന്നേക്കാം. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനുള്ള സമയം. ബിസിനസുകളില്‍ വരുമാന സ്ഥിരത ഉണ്ടാകും. വീട്ടുചെലവുകള് കുറവായിരിക്കും.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മാതാപിതാക്കള്‍ ഇന്ന് നിങ്ങളെ സാമ്പത്തികമായി സഹായിക്കും. യാത്രകള്‍ക്കായി പണം ചെലവഴിക്കും. കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസ് നിക്ഷേപങ്ങള്‍ ലാഭകരമായിരിക്കും. സാമ്പത്തിക തകര്‍ച്ച കാരണം കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിദ്യാര്‍ത്ഥികള്‍ക്ക് പിതാവിന്റെ സാമ്പത്തിക സഹായം ഉണ്ടാകും. വീട്ടിലെ സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പ്രതിദിന വരുമാനം കൂടാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടാകും. സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള ചെലവുകള്‍ വര്‍ധിക്കും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലി ആവശ്യങ്ങള്‍ക്കായുള്ള യാത്ര നിങ്ങളുടെ ബജറ്റിനെ ബാധിക്കും. വീട്ടിലെ മതപരമായ ചടങ്ങുകള്‍ വലിയ ചിലവുകള്‍ ഉണ്ടാക്കും. എന്നിരുന്നാലും, സാമ്പത്തിക സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. വാഹന റിപ്പയര്‍ ചെലവുകള്‍ പ്രതീക്ഷിക്കാം.