ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും. പുതിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന ആളുകള്‍ തങ്ങളുടെ ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. പരിഹാരം: ശിവലിംഗത്തില്‍ വെള്ളം സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. നികുതി, കടം തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഇന്ന് ഇതുസംബന്ധിച്ച ജോലികള്‍ ചെയ്യരുത്. ഓഫീസില്‍ ബോസുമായും ഓഫീസര്‍മാരുമായും നല്ല ബന്ധം പുലര്‍ത്തുക. പരിഹാരം: ഹനുമാനെ ആരാധിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജീവനക്കാരുടെ ജോലികള്‍ നിരീക്ഷിക്കണം. ഓഫീസില്‍ നിങ്ങളുടെ പ്രതിച്ഛായയും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട അധികാരം ലഭിക്കും. പരിഹാരം : കൃഷ്ണനെ ആരാധിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. പേയ്മെന്റുകള്‍ ശേഖരിക്കാനും മാര്‍ക്കറ്റിംങ് മേഖലയില്‍ പ്രവര്‍ത്തിക്കാനും ഇന്നത്തെ ദിവസം ചെലവഴിക്കുക. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ജോലിയില്‍ മാറ്റമുണ്ടാകും. പരിഹാരം: ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വലിയ ലാഭം പ്രതീക്ഷിക്കരുത്. വീട്ടിലെ കമ്മിറ്റ്മെന്റുകള്‍ കാരണം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. ജോലി ചെയ്യുന്ന ആളുകള്‍ അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കും. ഭാഗ്യചിഹ്നം: ഗണപതിക്ക് മോദകം നിവേദിക്കുക.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായിരിക്കും. നിങ്ങളുടെ മിക്ക ജോലികളും ഫോണിലൂടെ ചെയ്യാനാകും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ ലാഭമുണ്ടാക്കും. ജീവനക്കാര്‍ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തേണ്ടതുണ്ട്. പരിഹാരം : ശിവലിംഗത്തിന് പഞ്ചാമൃത അഭിഷേകം നടത്തുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ജോലികളില്‍ ലാഭം ഉണ്ടാകും. മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികള്‍ കൈകാര്യം ചെയ്യുന്നത് ഗുണം ചെയ്യും. ശമ്പള ജോലിക്കാര്‍ ഓഫീസ് പോളിസികളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. പരിഹാരം: ശിവലിംഗത്തില്‍ ജലം സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലി സംബന്ധമായ പ്രമോഷനില്‍ ശ്രദ്ധ നല്‍കുക. ബിസിനസ്സ് മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഗൗരവമായി കാണണം. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും, നിങ്ങള്‍ക്ക് അതിനുള്ള പരിഹാരം കണ്ടെത്താനാകും. പരിഹാരം: യോഗ പ്രാണായാമം പരിശീലിക്കുക.