ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകാം. ബിസിനസ്സില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ കഴിയും. നിങ്ങളുടെ കോപവും അമിത ആത്മവിശ്വാസവും നിയന്ത്രിക്കണം. ഓഫീസ് ജോലികളില്‍ കാലതാമസം വരുത്തരുത്. പരിഹാരം: പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ക്രിയേറ്റിവിറ്റി മെച്ചപ്പെടുത്തണം. നിങ്ങള്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് പ്രധാനപ്പെട്ട ചില പുതിയ ജോലികള്‍ ലഭിക്കും. പരിഹാരം: വൃദ്ധസദനത്തില്‍ ഭക്ഷണം നല്‍കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഓഹരി വിപണിയിലോ ക്രിപ്റ്റോയിലോ നിക്ഷേപിക്കരുത്. തൊഴിലന്വേഷകര്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. പങ്കാളിത്ത ജോലികളില്‍ നേട്ടമുണ്ടാകും. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികളില്‍ ശ്രദ്ധിക്കുക. പരിഹാരം: ഗണേശ സ്തോത്രം ചൊല്ലുക
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിങ്ങള്‍ക്ക് പ്രയോജനകരമായ വിവരങ്ങള്‍ ലഭിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഓഫര്‍ ലഭിക്കും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകും. പരിഹാരം: അമ്മയ്ക്ക് മധുരമുള്ള സാധനങ്ങള്‍ സമ്മാനിക്കുക.