രാജ്യത്തിലെ തന്നെ ഏറ്റവും വലിയ കലാപ്രദർശനമായ കൊച്ചി ബിനാലെ കാണാൻ പത്തു ലക്ഷം പേരെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എറണാകുളം എന്നിവിടങ്ങളിലെ 14 വേദികളിലായി നടക്കുന്ന ബിനാലെയിൽ 90 വയസ്സുള്ള ഗുജറാത്തുകാരൻ താക്കോർ പട്ടേൽ അടക്കം പ്രശസ്തരായ കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കും.
ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ 2012 ഡിസംബർ 12 ന് ആരംഭിച്ചു. ബിനാലെയിൽ ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ, ഫിലിം, ഇൻസ്റ്റാളേഷൻ, പെയിന്റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു.