ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഭാഗമായി കേരളത്തിന്റെ സ്വന്തം സമകാല കലാസൃഷ്ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ വേദി തുറന്നു.
2/ 8
ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് കേരളത്തിലെ മലയാളി കലാകാരന്മാര്ക്ക് മാത്രമായി ഒരുക്കിയ 'ഇടം' എന്നുപേരിട്ട പ്രദര്‍ശനം.
3/ 8
അറിയപ്പെടുന്ന കലാപ്രവര്‍ത്തകരായ ജിജി സ്കറിയ, രാധ ഗോമതി, പി എസ് ജലജ എന്നീ ക്യൂറേറ്റര്‍മാര്‍ രൂപകല്പന ചെയ്ത 'ഇട'ത്തില്‍ 16 വനിതകളുടെ ഉള്‍പ്പെടെ 34 സമകാല കലാപ്രവര്‍ത്തകരുടെ 200 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
4/ 8
'കലാകാരന്മാര്ക്ക് അവരവരുടെ കഷ്ടതകളെ അതിജീവിക്കാനും അനുഭവങ്ങളെ കലയിലൂടെ പരിവര്‍ത്തിപ്പിക്കാനും ശേഷിയുണ്ടെന്ന് 'ഇട'ത്തിലെ പ്രദര്‍ശനം സാക്ഷ്യപ്പെടുത്തുന്നു' ക്യൂറേറ്റര്‍ പി എസ് ജലജ പറഞ്ഞു.