COVID 19| ലോക്ക് ഡൗണിൽ ചൂരലെടുക്കാൻ മാത്രമല്ല പൊലീസ്; അശരണര്‍ക്ക് ആഹാരം നൽകാനുമുണ്ട്
ഉച്ചയൂണ് മാത്രമല്ല രാവിലെ പ്രഭാതഭക്ഷണവും രാത്രിയിലെ അത്താഴവും ഒക്കെയായി കൊച്ചി പൊലീസിൻറെ സഹായഹസ്തം വിശക്കുന്നവന്റെ മുന്നിലെത്തും.റിപ്പോർട്ട്/ചിത്രങ്ങൾ: വിനീത വി.ജി
കോവിഡ് ഭീതിയെ തുടർന്ന് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാതിരുന്നവർക്ക് മുന്നിലാണ് കൊച്ചി പോലീസ് സഹായഹസ്തവുമായി എത്തിയത്.
2/ 6
തൊഴിൽ ഇല്ലാത്തതുമൂലം ഒരു മനുഷ്യൻ പോലും വിശന്ന് ഇരിക്കാൻ പാടില്ല. ഉച്ചയൂണ് മാത്രമല്ല രാവിലെ പ്രഭാതഭക്ഷണവും രാത്രിയിലെ അത്താഴവും ഒക്കെയായി കൊച്ചി പൊലീസിൻറെ സഹായഹസ്തം വിശക്കുന്നവന്റെ മുന്നിലെത്തും.
3/ 6
ജോലിക്ക് പുറമേയാണ് പൊലീസുകാരുടെ ഈ സേവനം.ലോക്ഡൗണില്‍ ഭിക്ഷപോലും തേടാനാകാതെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും മാർഗമില്ലാതെ ഇരിക്കുന്നവരുടെ മുന്നിലേക്കാണ് ഭക്ഷണ പൊതികളുമായി ഇവർ എത്തുന്നത്.
4/ 6
ഹോട്ടലുകളും ട്രസ്റ്റുകളുമായിസഹകരിച്ച് പൊലീസ് ഈ സംരംഭം തുടരും.
5/ 6
എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെരുവിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഭക്ഷണവുമായി എത്തുന്നത്.
6/ 6
ലോക് ഡൗൺ ലംഘിച്ചവർക്കെതിരെ കർക്കശമായി നടപടി എടുക്കുമ്പോഴും ഭക്ഷണം ലഭിക്കാതെ ഇരിക്കുന്നവരുടെ വിശപ്പ് അറിയാനും അവർക്ക് ഒരു നേരത്തെ ഭക്ഷണം എങ്കിലും എത്തിക്കാനും കൊച്ചിയിലെ ഈ പൊലീസുകാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.