കണ്ണ് കെട്ടിയുള്ള നാലര മണിക്കൂർ മാജിക് പ്രകടനം സ്വന്തം പേരിലുള്ള റെക്കോർഡ് തന്നെ ഭേദിച്ചായിരുന്നു. പത്തിലധികം ഓണററി ഡോക്ടറേറ്റ് ബിരുദങ്ങളാണ് മാജിക്കിലെ മികവിൽ ടിജോയെ തേടി എത്തിയിരിക്കുന്നത്. മജീഷ്യൻ ജോൺസൺ, സൂപ്പർ ശെൽവൻ, മജീഷ്യൻ സാരംഗ്, മജീഷ്യൻ യോന എന്നിവരാണ് ഗുരുക്കന്മാരിൽ പ്രധാനപ്പെട്ടവർ. മെന്റലിസ്റ്റ് എന്ന നിലയിലും 15 വർഷമായി ശ്രദ്ധേയനാണ് ഡോ ടിജോ വർഗീസ്