ഇക്കാലത്ത് വർദ്ധിച്ചുവരുന്ന പ്രശ്നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ തന്നെ കാണപ്പെടുന്ന ഒന്നാണ് വന്ധ്യത (Infertility). ജീവിതശൈലിയിലും ഭക്ഷണശീലത്തിലും ഉണ്ടായ മാറ്റങ്ങൾ വന്ധ്യതയ്ക്ക് പ്രധാന കാരണമാണ്. പ്രത്യേകിച്ചും പുരുഷ വന്ധ്യതയ്ക്ക് (Male fertility) ഇടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ചില ശീലങ്ങൾ പുരുഷമാരിൽ ദീർഘകാലാടിസ്ഥാനത്തിലോ ഹ്രസ്വകാലത്തേക്കോ വന്ധ്യതയ്ക്ക് ഇടയാക്കും. ഇവിടെയിതാ, പുരുഷൻമാരുടെ പ്രത്യുൽപാദനശേഷിയെ സാരമായി ബാധിക്കുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
1. മദ്യപാനവും പുകവലിയും: പുകവലി പുരുഷന്റെ പ്രത്യുൽപാദനക്ഷമതയെ വിനാശകരമായി ബാധിക്കും, കാരണം ഇത് ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും, ഉദ്ധാരണക്കുറവ്, ലൈംഗികശേഷിയില്ലായ്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മദ്യപാനവും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവിനെ തടസ്സപ്പെടുത്തും. അതിനാൽ, ആരോഗ്യകരമായ പുരുഷ പ്രത്യുത്പാദന വ്യവസ്ഥ ഉറപ്പാക്കാൻ മദ്യപാനവും പുകവലിയും തടസമാണെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
2. മാനസിക സമ്മർദ്ദം: അമിതമായ സമ്മർദ്ദം ഒരിക്കലും നല്ലതല്ല. എന്നാൽ ഈ പ്രശ്നം തെറ്റായി കൈകാര്യം ചെയ്യപ്പെടുന്നത് പുരുഷ പ്രത്യുത്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? ടെസ്റ്റോസ്റ്റിറോൺ അസന്തുലിതാവസ്ഥ പോലുള്ള ഹോർമോൺ വ്യതിയാനങ്ങൾക്ക് മാനസിക സമ്മർദ്ദം കാരണമാകും, ഇത് പുരുഷ പ്രത്യുൽപാദനത്തെ നേരിട്ട് ബാധിക്കും.
3. ശരീരഭാരം: ഈയിടെയായി നിങ്ങളുടെ ശരീര ഭാരം അമിതമായ അളവിലായിരുന്നു? നിങ്ങളുടെ ശരീരത്തിന് നൽകാൻ കഴിയുന്ന ഏറ്റവും മോശമായ സമ്മാനങ്ങളിലൊന്നാണ് അമിതവണ്ണം. പുരുഷ വന്ധ്യതയെക്കുറിച്ച് പറയുമ്പോൾ, പൊണ്ണത്തടി പുരുഷ പ്രത്യുൽപ്പാദനത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അമിത ഭാരം, ബീജത്തിലെ അനാരോഗ്യകരമായ ഡിഎൻഎ വ്യതിയാനങ്ങൾക്കും ബീജത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം കുറയുന്നതിനും ഇടയാക്കും.
4. മോശം ജീവിതശൈലി: നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ ഭൂരിഭാഗവും വീട്ടിനുള്ളിൽ വെറുതെ ഇരിക്കുന്ന ശീലം ഉൾപ്പെടുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതശൈലി നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെ അപകടത്തിലാക്കിയേക്കാം. ശാരീരിക പ്രവർത്തനങ്ങളില്ലാത്ത ഉദാസീനമായ ജീവിതശൈലി നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരത്തെയും അളവിനെയും സ്റ്റാമിനയെയും പ്രതിരോധശേഷിയെയും ബാധിക്കും. ഇത് മൊത്തത്തിലുള്ള വന്ധ്യതാപ്രശ്നത്തെ പ്രതികൂലമായി ബാധിക്കും.
5. മുറിവൈദ്യം വേണ്ട: സ്വയം മരുന്ന് കഴിക്കുന്ന ശീലം ഇന്ത്യക്കാർക്കിടയിൽ പുതിയ കാര്യമല്ല. ആരോഗ്യപരമായ സങ്കീർണതകൾ നേരിടുമ്പോൾ ക്രമരഹിതമായി ഗുളികകൾ കഴിക്കുന്നത് ശരിയായ മാർഗമല്ല. ചില മരുന്നുകൾ മറ്റ് മരുന്നുകളുമായുള്ള ചേരുമ്പോൾ, ബീജ ഉൽപാദനത്തിൽ മാറ്റം വരുത്തൽ, പ്രത്യുൽപാദന അവയവങ്ങളിൽ പ്രതികൂല ഫലങ്ങൾ മുതലായവ പോലുള്ള പാർശ്വഫലങ്ങളിലേക്ക് നയിച്ചേക്കാം.
Summary- Infertility is a growing problem these days. Infertility is a disorder that is affecting more and more men and women. Changes in lifestyle and eating habits are a major cause of infertility. There are many factors that can lead to male infertility in particular. Certain habits can lead to long-term or short-term infertility in men. Here are five things that can significantly affect a man's fertility ...