വ്യത്യസ്തനാമൊരു ബാർബർ; ഇഎംഎസും പിണറായി വിജയനും ജയനും മമ്മൂട്ടിയും വരെ; ആര്യനാട് മോഹനന് മുന്നില് 'തല കുനിച്ചവർ' ഏറെ
ഇ എം എസ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ. നടൻ ജയൻ മുതൽ മമ്മൂട്ടി വരെ. ഇങ്ങനെ നീണ്ടു നിൽക്കുന്നു മുടിവെട്ടാൻ ആര്യനാട് മോഹനന് ഭാഗ്യം ലഭിച്ച പ്രമുഖരുടെ പട്ടിക. (റിപ്പോർട്ട്- എസ് എസ് ശരൺ)
News18 Malayalam | February 16, 2021, 12:36 PM IST
1/ 8
ഒരു കൂട്ടം പ്രമുഖരുടെ മുടി വെട്ടാൻ ഭാഗ്യം ലഭിച്ച അപൂർവ്വം പേരിൽ ഒരാളാണ് തിരുവനന്തപുരം സ്വദേശി ആര്യനാട് മോഹനൻ. ഇ എം എസിന്റെ തലമുടി വരെ സൂക്ഷിക്കുന്ന മോഹനന്റെ തമ്പാനൂരിലെ കട ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്.
2/ 8
ഇ എം എസ് മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെ. നടൻ ജയൻ മുതൽ മമ്മൂട്ടി വരെ. ഇങ്ങനെ നീണ്ടു നിൽക്കുന്നു മുടിവെട്ടാൻ ആര്യനാട് മോഹനന് ഭാഗ്യം ലഭിച്ച പ്രമുഖരുടെ പട്ടിക.
3/ 8
എൻ എൻ പിള്ളയുടെ കുറ്റവും ശിക്ഷയും എന്ന നാടകത്തിൽ മേക്കപ്പ് മേനായാണ് മോഹനന്റെ രംഗപ്രവേശം. തുടർന്ന് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ബ്യൂട്ടീഷൻ ആയി പ്രവർത്തിച്ചു.
4/ 8
അന്ന് ജി ശങ്കരക്കുറുപ്പ് അടക്കമുള്ളവരുടെ മുടി വെട്ടാൻ അവസരം ലഭിച്ചു. 30 വർഷങ്ങൾക്കു മുൻപ് പുരുഷന്മാർക്കായുള്ള കേരളത്തിലെ ആദ്യ ബ്യൂട്ടിപാർലർ തുടങ്ങിയതോടെയാണ് മോഹനൻ ജനശ്രദ്ധ ആകർഷിക്കുന്നത്. ഇതിന് പിന്നാലെ തമ്പാനൂരിലെ വിക്കി ജെൻസ് ബ്യൂട്ടി പാർലറിലേക്ക് രാഷ്ട്രീയ, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖരുടെ ഒഴുക്കായി.
5/ 8
ഇ എം എസിന്റെ മുടി ഇപ്പോഴും അമൂല്യശേഖരമായി സൂക്ഷിക്കുന്നുണ്ട് 67 കാരനായ മോഹനൻ. ഇ എം എസിന്റെ പേരിൽ മ്യൂസിയം ഒരുങ്ങിയാൽ അവിടേക്ക് കൈമാറാനാണ് തീരുമാനം.
6/ 8
സൗന്ദര്യ സംവർദ്ധക വിഷയത്തിൽ അഞ്ചു പുസ്തകങ്ങളും മോഹനൻ രചിച്ചിട്ടുണ്ട്. ഇതിൽ സൗന്ദര്യം ഇഎംഎസ് മുതൽ ഇന്ദ്രൻസ് വരെ എന്ന പുസ്തകം കേരള യൂണിവേഴ്സിറ്റിയിലെ ബ്യൂട്ടി സയൻസ് കോഴ്സ് വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥമാണ്.
7/ 8
ആര്യനാട് മോഹനൻ നടൻമാരായ മനോജ് കെ ജയനും ശ്രീനിവാസനും ഒപ്പം. പഴയകാല ചിത്രം