'അമ്പമ്പോ...'; മെറ്റ് ഗാല റെഡ് കാർപെറ്റിൽ ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക ചോപ്ര
ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിൽ വസ്ത്രധാരണം കൊണ്ട് ഞെട്ടിച്ച് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാർപെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. ചാരവും മഞ്ഞയും പിങ്കും കളർന്ന ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.