ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ചു. ശ്രീചിത്ര ഹോമില്‍ നിന്നും പരീക്ഷയെഴുതിയ 26 വിദ്യാര്‍ത്ഥികളില്‍ 24 പേരും വിജയിച്ചു. ലിയ ജി. സണ്ണി, ലിച്ച വില്‍ഫ്രെഡ്, സ്റ്റീഫോ പി. എന്നിവര്‍ മികച്ച വിജയം നേടി. ഫോര്‍ട്ട് മിഷന് സ്കൂള്‍, ഗവ. ഫോര്‍ട്ട് ഹൈസ് സ്കൂള്‍, എസ്.എന്‍.വി. സ്കൂള്‍ എന്നിവിടങ്ങളിലാണ് ഈ വിദ്യാര്‍ത്ഥികള്‍ പഠിച്ചത്.
തിരുവനന്തപുരം പൂജപ്പുര ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോട്ടയം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, പത്തനംതിട്ട ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, ആലപ്പുഴ മായിത്തറ ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, എറണാകുളം കാക്കനാട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, പാലക്കാട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, മലപ്പുറം ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കോഴിക്കോട് ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ബോയ്സ് ചില്‍ഡ്രന്‍സ് ഹോം, കണ്ണൂര്‍ തലശേരി ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം, കാസര്‍ഗോഡ് ഗവ. ബോയ്സ് സ്പെഷ്യല്‍ ചില്‍ഡ്രന്‍സ് ഹോം എന്നീ ഹോമുകളുടെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.