ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: കരിയറിൽ ഇന്ന് വളരെ സവിശേഷമായ ഒരു ദിവസമായിരിക്കും. ഏതെങ്കിലും പ്രത്യേക ഇടപാടിന് അന്തിമരൂപം നൽകാൻ സാധിക്കും. അത് സാമ്പത്തികമായി നിങ്ങൾക്ക് ഗുണം ചെയ്യും. പ്രണയത്തിലുള്ള വ്യക്തിയുമായുള്ള വൈകാരിക ബന്ധം ദൃഢമായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ അവഗണിക്കരുത്. ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: ക്രീം, പരിഹാരം - പശുവിന് പച്ചപ്പുല്ലോ ചീരയോ കൊടുക്കുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: പുതിയ പദ്ധതികളെക്കുറിച്ച് ഇന്ന് ആലോചിച്ച് തുടങ്ങും. അവ ഭാവിയിൽ ഗുണകരമായി മാറും. ഏത് നിയമ തർക്കത്തിലും ഇന്ന് നിങ്ങൾക്ക് വിജയം നേടാനാകും. ദാമ്പത്യ ബന്ധം സന്തുഷ്ടമായിരിക്കും. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: വയലറ്റ്, പരിഹാരം: ദുർഗ്ഗാ ക്ഷേത്രത്തിൽ നെയ്യ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് കുടുംബ ജീവിതത്തിൽ അസ്ഥിരതയുണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കളുമായി നിങ്ങൾക്ക് ചില കാര്യങ്ങളിൽ ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. പ്രണയബന്ധം വളരെ മനോഹരമായി മുന്നോട്ട് പോവും. ഓഫീസിൽ ജോലി ചെയ്യുന്നവർക്ക് മേലുദ്യോഗസ്ഥരെ കഠിനാധ്വാനം കൊണ്ട് തൃപ്തിപ്പെടുത്താൻ സാധിക്കും. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: പച്ച, പരിഹാരം: പാവപ്പെട്ടവർക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിക്കും. മുതിർന്നവരുടെ സ്നേഹം എപ്പോഴും നിലനിൽക്കും. കുട്ടികളും നിങ്ങളോടൊപ്പം സന്തുഷ്ടരായിരിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: വെള്ള, പരിഹാരം: പക്ഷിക്ക് ഭക്ഷണം കൊടുക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: പുതിയ ജോലികളും പുതിയ ബിസിനസ് ഡീലുകളും നിങ്ങളെ തേടിയെത്തും. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ദിവസമാണ്. നിങ്ങൾക്ക് ഒരു പുതിയ ഓഫറും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. വിവേകത്തോടെ ജോലി ആരംഭിക്കുക. ദൈനംദിന ജോലികൾ പൂർത്തിയാക്കുന്നതിൽ തടസ്സമുണ്ടാകില്ല. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: നീല, പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രൊജക്ടുകളിലും പദ്ധതികളിലും തടസ്സങ്ങൾ നേരിട്ടേക്കും. തർക്കങ്ങളും സംഘർഷും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. നിലവിൽ നിക്ഷേപം നടത്തുന്നത് മാറ്റിവെക്കുന്നതാണ് നല്ലത്. ഏതെങ്കിലും പ്രോപ്പർട്ടി ഡീൽ പൂർത്തിയാക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഭാഗ്യ നമ്പർ: 8, ഭാഗ്യ നിറം: ഗ്രേ, പരിഹാരം: ഭിന്നശേഷിയുള്ള വ്യക്തിയെ സേവിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ഇന്ന് പൊതുവിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം സമ്മിശ്ര ദിവസമായിരിക്കും. വലിയ ജോലികൾ ആരംഭിക്കുന്നതിന് മുമ്പ് ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളുകളുടെ അഭിപ്രായം എടുക്കുക. ഇന്ന് ബിസിനസ്സിൽ ലാഭം കുറയാൻ സാധ്യതയുണ്ട്. മൊത്തവ്യാപാരം നടത്തുന്നവർക്ക് സാധാരണ രീതിയിൽ ജോലികളെല്ലാം നടക്കും. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: ഇളം പച്ച, പരിഹാരം: ഉറുമ്പുകളുടെ മാവിൽ പഞ്ചസാര ചേർക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ ചില പുതിയ പദ്ധതികൾ ആരംഭിക്കും. പങ്കാളിയിൽ നിന്ന് സഹകരണവും അഭിനന്ദനവും ലഭിക്കും. പ്രണയബന്ധത്തിൻെറ കാര്യത്തിൽ ഇന്ന് വളരെ നല്ല ദിവസമാണ്. നിങ്ങൾ വിചാരിച്ച ഏതൊരു ജോലിയും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും. പ്രധാനപ്പെട്ട ചില ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ഭാഗ്യ നമ്പർ: 2, ഭാഗ്യ നിറം: നീല, പരിഹാരം: വൈകുന്നേരം ബോധിവൃക്ഷത്തിൻെറ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ അക്കാദമിക മേഖലയിൽ ഇന്ന് നന്നായി ശോഭിക്കും. പേരും പ്രശസ്തിയും വർധിക്കുകയും ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുകയും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യും. പ്രൊഫഷണൽ മേഖലയിൽ, നിങ്ങളുടെ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മതിപ്പ് വർധിക്കും. ഭാഗ്യ നമ്പർ: 10 ഭാഗ്യ നിറം: വെള്ള, പരിഹാരം: ചുവന്ന പശുവിന് ഭക്ഷണം കൊടുക്കുക.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് വളരെ മികച്ച ഒരു ദിവസമായിരിക്കും. സംസാരത്തിൽ എപ്പോഴും മിതത്വം പാലിക്കുക. തെറ്റായ വാക്ക് നിങ്ങളെ കുഴപ്പത്തിലാക്കും, അതിനാൽ ജാഗ്രത പുലർത്തുക. ഇന്ന് വീട്ടിൽ ഒരു ബന്ധു സന്ദർശിക്കാൻ സാധ്യതയുണ്ട്. അവരോട് നന്നായി പെരുമാറാൻ ശ്രദ്ധിക്കുക. ഭാഗ്യ നമ്പർ: 10, ഭാഗ്യ നിറം: ഗോൾഡൻ, പരിഹാരം: സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളുടെ മാല സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങൾ പരിഹരിക്കാൻ സാധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിട്ടുവീഴ്ചയിലൂടെയും വിനയത്തോടെ ഇടപെട്ടും നിങ്ങൾക്ക് സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പതിവ് ജോലികളിലൂടെ പണം സമ്പാദിക്കാനാവും. വായ്പ എടുക്കുന്നതിൽ കുഴപ്പമില്ലെന്ന് മനസ്സിലുറപ്പിക്കുക. വലിയ ചില പ്രശ്നങ്ങളും അവസാനിക്കും. ഭാഗ്യ നമ്പർ: 3, ഭാഗ്യ നിറം: ആകാശനീല, പരിഹാരം: രാമക്ഷേത്രത്തിൽ പതാക സമർപ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു ബിസിനസ്സ് പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ബിസിനസ് സംബന്ധമായ യാത്രകൾ ആഗ്രഹിച്ച ഫലം നൽകില്ല. പുതിയ ജോലിസ്ഥലത്ത് ചേരുന്നതിനോ പുതിയ പ്രോജക്ടുകളും സംരംഭങ്ങളും തുടങ്ങുന്നതിനോ ദിവസം അത്ര അനുകൂലമല്ല. ഭാഗ്യ നമ്പർ: 1, ഭാഗ്യ നിറം: മഞ്ഞ, പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ്യ് വിളക്ക് കത്തിക്കുക.