ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിയിൽ ജനിച്ചവർക്ക് ബിസിനസിൽ വലിയ രീതിയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. മത്സര ബോധം നിലനിർത്താനാകും. നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കാതെ മുന്നോട്ടുപോകാൻ ശ്രമിക്കുക. നിലവിൽ ജോലി ചെയ്യുന്നവർക്ക് ഈ ദിവസം കൂടുതൽ വിജയ സാധ്യതയുണ്ട്. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ആഗ്രഹിച്ച ഫലം നിങ്ങൾക്ക് ലഭിക്കും. കൂടാതെ ഇന്ന് നിങ്ങളുടെ ക്രിയാത്മകത വർദ്ധിക്കും. ഓഫീസിൽ പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇടപാടുകൾ നടത്തുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം നിങ്ങൾക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. അതേസമയം തൊഴിൽ രംഗത്ത് ക്ഷമയോടെ പ്രവർത്തിക്കുക. ലാഭ സാധ്യതകൾ ഈ ദിവസം വർദ്ധിക്കും. പരിചയസമ്പന്നരുടെ ഉപദേശം നിങ്ങൾക്ക് ഇന്ന് സ്വീകരിക്കാം. ദോഷ പരിഹാരം - ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം തൊഴിൽപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിക്കും. അത് പ്രയോജനപ്പെടുത്തി മുന്നോട്ടു പോകേണ്ടതാണ്. ഇന്ന് നടത്തുന്ന ചർച്ചകൾ എല്ലാം വിജയിക്കാനുള്ള സാധ്യതയും ഉണ്ട്. വളരെ മികച്ച അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. വ്യാപാര മേഖലയുമായി ബന്ധപ്പെട്ടവർക്ക് മികച്ച രീതിയിൽ മുന്നോട്ടുപോകാനാകും. കൂടാതെ നിങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. ദോഷ പരിഹാരം : സുന്ദരകാണ്ഡം ചൊല്ലുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ബിസിനസ്സിലുള്ള ആത്മവിശ്വാസം വർദ്ധിക്കും. ഒരു മികച്ച ദിനചര്യ ഇന്ന് പിന്തുടരാനുള്ള സാധ്യതയുണ്ട്. അതേസമയം ഇന്ന് കടം വാങ്ങുന്നത് ഒഴിവാക്കുക. മത്സര ബോധത്തോടെ പ്രവർത്തിക്കാതിരിക്കുന്നതാണ് ഉചിതം. ദോഷ പരിഹാരം : ഇന്ന് പശുവിന് പച്ച ചീരയോ പച്ചപ്പുല്ലോ നൽകുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ബിസിനസ്സ് പ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കും. എന്നാൽ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇന്ന് നിങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങളും വിജയിക്കും. അതേസമയം ഇന്ന് നിങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വന്നേക്കാം. പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ദോഷ പരിഹാരം - ദുർഗാ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഇന്ന് നിങ്ങളുടെ കഴിവിനെക്കാൾ ഉപരിയുള്ള മികച്ച പ്രവർത്തനം ഭാവിയിൽ ഗുണം ചെയ്യും. ഈ ദിവസം സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഓഫീസിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ വിവിധ കാര്യങ്ങളിലുള്ള നിങ്ങളുടെ ശ്രദ്ധ വർദ്ധിപ്പിക്കുക. അതേസമയം ഇന്ന് നിങ്ങൾക്ക് സജീവമായി പ്രവർത്തിച്ച് മുന്നോട്ടുപോകാൻ സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഉള്ള അവസരങ്ങളും ഇന്ന് നിങ്ങൾ പ്രയോജനപ്പെടുത്തും. ദോഷ പരിഹാരം : പശുവിന് ശർക്കര നൽകുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകളുടെ പ്രവർത്തനം മെച്ചപ്പെടും. കൂടാതെ വാണിജ്യപരമായ എല്ലാ ശ്രമങ്ങളും നിങ്ങൾക്ക് അനുകൂലമായി മാറും. ഒരു യാത്ര പോകാനുള്ള സാധ്യതയും ഈ ദിവസം നിങ്ങൾക്ക് ഉണ്ട്. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രധാനപ്പെട്ട പദ്ധതികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഈ ദിവസം ഒഴിവാക്കുക. നിങ്ങളുടെ പ്രവർത്തന സംവിധാനം ഇന്ന് ശക്തമായി മുന്നോട്ടുപോകും. അതേസമയം ഒരു പരമ്പരാഗത ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ഇപ്പോൾ ചിന്തിച്ചേക്കാം. അതേസമയം വൈകാരികമായി നിങ്ങൾ ദുർബലപ്പെടാനുള്ള സാധ്യതയുണ്ട്. അത് മനസ്സിലാക്കി മുന്നോട്ടു പോകുക. ദോഷ പരിഹാരം - പക്ഷികൾക്ക് തീറ്റ നൽകുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ഓഫീസിൽ മികച്ച രീതിയിൽ കാര്യങ്ങൾ നിർവഹിക്കാൻ സാധിക്കും. കൂടാതെ നിങ്ങളുടെ സന്തോഷവും സൗകര്യങ്ങളും ഇന്ന് വർദ്ധിക്കും. എന്നാൽ ആരുടെയും പ്രലോഭനങ്ങളിൽ വീഴാതിരിക്കുക. വളരെ ക്ഷമയോടും വിശ്വാസത്തോടും കൂടി മുന്നോട്ടുപോകുക. അതേസമയം സേവനമേഖലയിലെ പ്രവർത്തനങ്ങളിൽ ഇന്ന് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി ഈ ദിവസം പ്രവർത്തിക്കുക. ദോഷ പരിഹാരം - കറുത്ത നായയ്ക്ക് മധുരമുള്ള ആഹാരം നൽകുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കുക. കൂടാതെ ഇന്ന് നിങ്ങളുടെ ജോലിയിൽ അലസത കടന്നു വരാൻ സാധ്യതയുണ്ട്. കടം വാങ്ങുന്ന സാഹചര്യവും ഈ ദിവസം ഒഴിവാക്കേണ്ടതാണ്. ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കുക. ഈ ദിവസം പ്രധാനപ്പെട്ട കാര്യങ്ങളിൽ സ്ഥിരത നിലനിർത്തുക. ദോഷ പരിഹാരം - ഭിന്നശേഷിക്കാരെ സേവിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ പ്രധാനപ്പെട്ട കാര്യങ്ങളിൽ നടത്തുന്ന ചർച്ചകൾ വിജയിക്കും. ഇത് ദീർഘകാല പദ്ധതികൾക്കുള്ള ആക്കം കൂട്ടും. ലഭിക്കുന്ന കരാറുകൾ ഈ ദിവസം മുന്നോട്ടു കൊണ്ടുപോകാം. കാരണം തൊഴിൽ സാഹചര്യങ്ങൾ ഇപ്പോൾ നിങ്ങൾക്ക് അനുകൂലമാണ്. അതേസമയം ആത്മനിയന്ത്രണം കൈവിടാതെ മുന്നോട്ടു പോകുക. വലിയ ലാഭ സാധ്യതയുള്ള ദിവസമാണിന്ന്. ദോഷ പരിഹാരം: ഉറുമ്പുകൾക്ക് മധുരം നൽകുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം തൊഴിൽ മേഖലയിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കും. ഇന്ന് ലഭിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഉപദേശങ്ങൾ ഗൗരവമായി സ്വീകരിക്കുക. നിങ്ങൾക്ക് അനുയോജ്യമായ അവസരങ്ങൾ ഈ ദിവസം നിങ്ങളെ തേടിയെത്തും. പുതിയ ആളുകളെ കണ്ടുമുട്ടാനുള്ള സാധ്യതയും ഈ ദിവസം നിൽക്കുന്നുണ്ട്. ദോഷ പരിഹാരം : ആൽമരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക