ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സാമ്പത്തിക നേട്ടമുണ്ടാകും. വിചാരിച്ചതിലും നന്നായി ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ടവയില്‍ തീരുമാനമെടുക്കുന്നത് വളരെ സൂക്ഷിച്ച് വേണം. വിനയത്തോടെ എല്ലാ കാര്യങ്ങളെയും സമീപിക്കണം. ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അടുത്ത സുഹൃത്തക്കളില്‍ നിന്ന് മികച്ച സഹകരണമുണ്ടാകും. പരിഹാരം: ശ്രീ സൂക്തം ചൊല്ലുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. ഓഫീസ് അനുഭവം കൊണ്ടും കഴിവ് കൊണ്ടും ലക്ഷ്യങ്ങള്‍ നേടും. ഉത്തരവാദിത്തപ്പെട്ടവരുമായി മീറ്റിംഗുകള്‍ നടത്തും. പുതിയ പ്രോജക്ടുകളില്‍ പുരോഗതിയുണ്ടാകും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നല്ല രീതിയില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുക. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നെയ്യ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും. മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. ജോലി സ്ഥലത്ത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ജോലിയില്‍ പുരോഗതിയുണ്ടാകും. പരിഹാരം: ഗണപതിയ്ക്ക് ദര്വ്വ സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ ക്ഷമ കാണിക്കണം. ജോലികള്‍ വളരെ യുക്തിയോടെ ചെയ്ത് തീര്‍ക്കണം. ഇടുങ്ങിയ ചിന്താഗതി ഉപേക്ഷിക്കണം. വിവാദങ്ങളില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വേണം. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കണം. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. എല്ലാ കാര്യത്തിലും ഒരു നിയന്ത്രണം ഉണ്ടാകാണം. പരിഹാരം: സൂര്യന് ജലം നിവേദിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കണം. ബിസിനസ്സ് ലാഭത്തില്‍ ഒരു ശ്രദ്ധ വേണം. ജോലി സ്ഥലത്തെ പുതിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. അമിതാവേശം ഒഴിവാക്കണം. ഭൂമി സംബന്ധമായവയില് നിന്ന് ലാഭമുണ്ടാകും. പരിഹാരം: അംഗപരിമിതരായവരെ ശുശ്രൂഷിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ശക്തമാകും. ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. തൊഴില്‍ സംബന്ധ മേഖലകളില്‍ വിജയം പ്രതീക്ഷിക്കാം. പ്രൊഫഷണലുകള്‍ക്ക് മികച്ച സമയം. സാമ്പത്തിക കാര്യങ്ങളില്‍ ക്ഷമ വേണം. ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിറവേറ്റും. ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. ചതിയന്മാരായ ചില ആളുകളില്‍ നിന്ന് അല്‍പ്പം അകലം പാലിക്കണം. ചെലവുകള്‍ നിയന്ത്രിക്കണം. പരിഹാരം: പഞ്ചസാരയും മാവും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാകാര്യത്തിലും വിജയം നേടാനാകും. വാണിജ്യപരമായ ബിസിനസ്സുകളില്‍ ലാഭമുണ്ടാകും. മികച്ച സഹകരണം എല്ലാവരില്‍ നിന്നുമുണ്ടാകും. എല്ലാവരെയും മനസ്സിലാക്കുന്നതില്‍ വിജയം കൈവരിക്കും. ബിസിനസ്സില്‍ പുരോഗതിയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരും. വരുമാനം വര്‍ധിക്കും. ജോലിയില്‍ പുരോഗതി ഉണ്ടാകും. പരിഹാരം: പീപ്പല് മരത്തിന് മുന്നില്‍ വിളക്ക് തെളിയിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ആനുകൂല്യങ്ങള്‍ ലഭിക്കും. മറ്റുള്ളവരുമായി സംവാദത്തിലേര്‍പ്പെടുന്നത് കുറയ്ക്കുക. സമത്വ ബോധം ഉണ്ടാകണം. പ്രൊഫഷനില്‍ കൂടുതല്‍ ശ്രദ്ധ വേണ്ട കാലമാണിത്. ഭരണപരമായ കാര്യങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകണം. ബിസിനസ്സ് അവസരങ്ങള്‍ വര്‍ധിക്കും. പരിഹാരം: പശുക്കള്‍ക്ക് ശര്‍ക്കര നല്‍കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണലുകളുമായുള്ള സഹകരണം വര്‍ധിക്കും. നിരവധി ബിസിനസ്സ് പ്രൊപ്പോസലുകള്‍ ലഭിക്കും. ലാഭശതമാനം വര്‍ധിക്കും. മാറ്റിവെച്ച ചില ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും. വാണിജ്യപരമായ കാര്യങ്ങള്‍ പുരോഗതി പ്രാപിക്കും. ബിസിനസ്സ് പുരോഗതിയുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. പരിഹാരം: സരസ്വതി ദേവിയ്ക്ക് ഹാരം ചാര്‍ത്തുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും. ബിസിനസ്സില്‍ ആകര്‍ഷകമായ ഡീലുകള്‍ ലഭിക്കും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. പൈതൃകപരമായ ബിസിനസ്സുകളിലും വിജയം കൈവരിക്കാന്‍ സാധിക്കും. വാണിജ്യപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. ബിസിനസ്സ് വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാകും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖല പുരോഗതിയിലാകും. നിങ്ങളുടെ തീരുമാനം എല്ലാവരാലും അംഗീകരിക്കപ്പെടും. ജോലിയില്‍ ഒരു ശ്രദ്ധ വേണം. വ്യവസായ സംബന്ധമായ ബിസിനസ്സുകള്‍ പുരോഗതി പ്രാപിക്കും. ക്രിയേറ്റീവ് ആയി ചിന്തിക്കും. ജോലി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ലഭിക്കും. പരിഹാരം: പശുക്കള്‍ക്ക് ആഹാരം നല്‍കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിക്കാരുടെ സഹകരണത്തോടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. നിക്ഷേപം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. വ്യത്യസ്തമായ ഉത്തരവാദിത്തങ്ങള്‍ ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കണം. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാകും. വിദ്വേഷം കാണിക്കരുത്. പരിഹാരം : മഞ്ഞനിറത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ദാനം ചെയ്യുക.