ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഭരണത്തിലെ സംഘാടനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. മികച്ച വ്യക്തികളുമായി സംസാരിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സില്‍ അവസരങ്ങള്‍ വര്‍ധിക്കും. ആനൂകൂല്യങ്ങള്‍ നിങ്ങളെത്തേടിയെത്തും. എതിരാളികളുമായുള്ള സംവാദം ഒഴിവാക്കുക. എല്ലാവരോടും സമത്വത്തോടെ പെരുമാറണം. എല്ലാ ചുമതലകളും കൃത്യമായി നിര്‍വ്വഹിക്കാന്‍ ശ്രദ്ധിക്കണം. പരിഹാരം: പശുവിന് പച്ച പുല്ല് , ചീര എന്നിവ നൽകുക
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖലയില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടേതായ രീതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കാനാകും. പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് സഹായങ്ങള്‍ ലഭിക്കും. വരുമാനം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് സാമ്പത്തിക നഷ്ടമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വാണിജ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ദിനം. പരിഹാരം: സുന്ദരകാണ്ഡം വായിക്കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകും. ആലോചിച്ച ശേഷം തീരുമാനമെടുക്കണം. ബിസിനസ്സ് മേഖലയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. തൊഴിലാളികളുമായി ബന്ധപ്പെട്ട മേഖലയില്‍ നേട്ടമുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് അനുകൂല കാലം. സാമ്പത്തിക കാര്യങ്ങളില്‍ ക്ഷമ കാണിക്കണം. ചെലവ് ചുരുക്കാനും ശ്രദ്ധിക്കണം. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് ആരതി ഉഴിയുക
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്തുള്ളവരുടെ ലാഭ ശതമാനം വര്‍ധിക്കും. കാലതാമസം നേരിട്ട ചില പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകും. വാണിജ്യ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികച്ച ദിനം. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സഹപ്രവര്‍ത്തകര്‍ നല്ല രീതിയില്‍ സഹകരിക്കും. ഗണിതശാസ്ത്രം, ലോജിക് എന്നിവയില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ചുവന്ന പഴം ദാനം ചെയ്യുക
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകുന്ന ദിനം. ആകര്‍ഷകമായ പ്രോജക്ടുകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ലാഭശതമാനം വര്‍ധിക്കും. പ്രധാനപ്പെട്ട ചില ഫലങ്ങള്‍ ലഭിക്കും. പരമ്പരാഗത സ്വത്തുക്കള്‍ നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നല്ല രീതിയില്‍ സമയക്രമീകരണം നടത്തി ജോലികള്‍ തീര്‍ക്കാന്‍ ശ്രമിക്കുക. പുതിയ ചില പദ്ധതികളെപ്പറ്റി ആലോചിക്കുന്നതാണ്. വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. നിങ്ങളുടെ നേതൃപാടവം ഉയരും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ചുവന്ന പഴം സമര്‍പ്പിക്കുക
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വിവിധ പദ്ധതികള്‍ പഠിച്ച് മുന്നൊരുക്കം നടത്തിയശേഷം മുന്നോട്ട് പോകണം. ബിസിനസ്സില്‍ സമ്മിശ്ര സാഹചര്യമായിരിക്കും. ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് മുന്നോട്ട് പോകണം. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ഉണ്ടാകും. സേവനമേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ടുപോകണം. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരവുമായി ബന്ധപ്പെട്ട ബിസിനസ്സുകാര്‍ക്ക് അനുകൂല സമയം. ലക്ഷ്യത്തില്‍ തന്നെയായിരിക്കണം ശ്രദ്ധ. അടുത്ത ചില സുഹൃത്തുക്കള്‍ നിങ്ങളോടൊപ്പമുണ്ടായിരിക്കും. ബന്ധങ്ങള്‍ ശക്തിപ്പെടും. പ്രൊഫഷണല്‍ ജോലികള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കണം. കരാറുകള്‍ നിങ്ങളെത്തേടിയെത്തും. മുമ്പ് വിചാരിച്ചിരുന്നതിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. പരിഹാരം: പശുവിന് ആഹാരം കൊടുക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മുതിര്‍ന്നവരില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങും. ചെലവ് കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ബിസിനസ്സ് മേഖല സാധാരണ പോലെ മുന്നോട്ട് പോകും. കരാറുകള്‍ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കും. എല്ലാകാര്യങ്ങളെയും മനസ്സിലാക്കി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ ബന്ധങ്ങള്‍ ശക്തിപ്പെടും. പോസിറ്റിവിറ്റിയോട് കൂടി പ്രവര്‍ത്തിക്കണം. ബിസിനസ്സ് മേഖലയില്‍ അധിക സമയം ചെലവഴിക്കും. ലാഭത്തില്‍ മാത്രമായിരിക്കും നിങ്ങളുടെ ശ്രദ്ധ. എല്ലാ ചുമതലകളും കൃത്യമായി നിര്‍വ്വഹിക്കപ്പെടും. അമിത ആവേശം ഒഴിവാക്കാന്‍ ശ്രമിക്കണം. പരിഹാരം: പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുക