ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉരുത്തിരിയും. എന്നാല്‍ അവയെല്ലാം സമര്‍ത്ഥമായി നിങ്ങള്‍ പരിഹരിക്കും. ബിസിനസുമായി ബന്ധപ്പെട്ട് ഉല്‍പ്പാദനത്തിലും മാര്‍ക്കറ്റിംഗിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. പരിഹാരം: ഗായത്രി മന്ത്രം 108 തവണ ചൊല്ലുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന ദിവസമാണിന്ന്. പൂര്‍ണമായും നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എതിരാളികളുടെ പദ്ധതികളെല്ലാം തകരും. ജോലിയില്‍ സുതാര്യമായിരിക്കണം. പരിഹാരം: ഗണപതിയ്ക്ക് കറുക സമർപ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വാണിജ്യ കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ സാധാരണമാണ്. പദ്ധതികളെല്ലാം കൃത്യമായ ആസൂത്രണത്തോടെ പരിഹരിക്കണം. തൊഴിലാളികളെ പൂര്‍ണമായി വിശ്വസിക്കരുത്. നിങ്ങളുടെ കഴിവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകുക. പരിഹാരം: ദുര്‍ഗാദേവിയ്ക്ക് ചുവപ്പ് വസ്ത്രം ദാനം ചെയ്യുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് മേഖലയിലെ പുരോഗതിയ്ക്കായി ഗൗരവമായി പരിശ്രമിക്കേണ്ട സമയാണിത്. ഈ സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. മാര്‍ക്കറ്റിംഗ് മേഖല കൂടുതല്‍ വിപുലമാക്കാന്‍ ശ്രദ്ധിക്കണം. ഓഫീസ് ജോലികള്‍ വീട്ടിലിരുന്ന് ചെയ്ത് തീര്‍ക്കേണ്ടി വരും. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് പായസം നിവേദിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ കാര്യമായി ശ്രദ്ധിക്കേണ്ട സമയമാണിന്ന്. വിപൂലികരണ പ്രവര്‍ത്തനങ്ങളെപ്പറ്റി ഈ ദിവസം ചിന്തിക്കാവുന്നതാണ്. ചെറിയ തീരുമാനം എടുക്കുമ്പോഴും മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടതാണ്. പരിഹാരം: പേരാലിന് കീഴില്‍ നെയ് വിളക്ക് തെളിയിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമാകും. എല്ലാ കാര്യങ്ങളിലും ഫലപ്രാപ്തിയുണ്ടാകാനും സാധ്യതയുണ്ട്. ഭൂമി സംബന്ധമായ ബിസിനസുകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. ബിസിനസില്‍ ഉപേക്ഷ കാണിക്കരുത്. അത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാകും. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. പരിഹാരം: ലക്ഷ്മി ദേവിയ്ക്ക് താമര സമര്‍പ്പിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വായ്പ കൊടുത്ത പണം തിരികെ ലഭിക്കാന്‍ സാധ്യതയുള്ള ദിവസം. ജോലിയില്‍ നിങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ജോലിയില്‍ പങ്കാളിത്തം വര്‍ധിക്കും. ഓഫീസ് ജോലികള്‍ ചെയ്യുന്നതിനിടെ പിശകുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം: കറുത്ത നായയ്ക്ക് എണ്ണയിലുണ്ടാക്കിയ ഭക്ഷണം നല്‍കുക.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപ്ന പദ്ധതിയ്ക്കായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ജോലിയുള്ളവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ഇക്കൂട്ടര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം: ധാന്യവും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കണം.