ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾ പുതിയ നേട്ടങ്ങൾ കൈവരിക്കും. അതുകൊണ്ടുതന്നെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. ഇന്ന് നിങ്ങൾക്ക് എതിരെയുള്ള എതിരാളികളുടെ പ്രവർത്തനങ്ങൾ പരാജയപ്പെടും. അതേസമയം ഇടപാടുകൾ നടത്തുമ്പോൾ രേഖകൾ സൂക്ഷിക്കുക. ദോഷ പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം ബിസിനസുകാർക്ക് വെല്ലുവിളി നിറഞ്ഞതായിരിക്കും. അതുകൊണ്ടുതന്നെ കൂടുതൽ കഠിനാധ്വാനവും ആവശ്യമായി വന്നേക്കാം. ഇന്ന് നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവം മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുക. ദോഷ പരിഹാരം - ഗണപതിക്ക് കറുക നിവേദിക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസിൽ നിങ്ങൾ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. അതിനാൽ കൃത്യമായ പദ്ധതികൾ രൂപീകരിച്ച് ജോലിയിൽ മുന്നോട്ടുപോവുക. അപവാദങ്ങളെ വിശ്വസിക്കരുത്. ഈ ദിവസം സ്വന്തം കഴിവുകളെ മാത്രം വിശ്വസിച്ചു പ്രവർത്തിക്കുക. ദോഷ പരിഹാരം : ഹനുമാൻ സ്വാമിക്ക് നാളികേരം സമർപ്പിക്കുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബിസിനസ് വിപലീകരണ പദ്ധതികളിൽ കാര്യമായ പ്രവർത്തനം ഈ ദിവസം ആവശ്യമാണ്. കൂടാതെ ഇന്ന് ഗ്രഹനില നിങ്ങൾക്ക് അനുകൂലമാകും. വിപണനവുമായി ബന്ധപ്പെട്ട് പുരോഗതി പ്രതീക്ഷിക്കാം. അതേസമയം ഓഫീസ് ജോലികളിൽ വീട്ടിലിരുന്നും പ്രവർത്തിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ദോഷ പരിഹാരം : ദുർഗാ ദേവിക്ക് ചുവന്ന പട്ട് സമർപ്പിക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ബിസിനസിൽ ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ട ഒരു ദിവസമാണ് ഇന്ന്. ഈ സമയത്ത് നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. കൂടാതെ ഈ ദിവസം ഏതു തീരുമാനമെടുക്കുമ്പോഴും മുതിർന്നവരുടെ മാർഗ്ഗനിർദേശം സ്വീകരിക്കുന്നതായിരിക്കും ഉചിതം. ദോഷ പരിഹാരം - കൊച്ചു പെൺകുട്ടികൾക്ക് മധുരം നൽകുക
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിയിൽ ജനിച്ചവരുടെ ബിസിനസ് സംബന്ധമായ എല്ലാ കാര്യങ്ങളും ഈ ദിവസം മികച്ച രീതിയിൽ മുന്നോട്ടു പോകും. അതിനാൽ മികച്ച ഫലവും ഇന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാം. ബിസിനസ്സിൽ വലിയ ഇടപാടുകൾ നടത്താനുള്ള അവസരങ്ങളും നിങ്ങളെ തേടിയെത്തും. എന്നാൽ ബിസിനസ് കാര്യങ്ങളിൽ നിങ്ങളുടെ അശ്രദ്ധ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഈ ദിവസം നിങ്ങളുടെ ഉദാരമനസ്കത മറ്റുള്ളവർ മുതലെടുക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ടുപോകുക. ദോഷ പരിഹാരം - വാഴയുടെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് കടം വാങ്ങിയ പണം തിരികെ നൽകാനുള്ള അവസരം ലഭിക്കും. കൂടാതെ ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരവും നിങ്ങളെ തേടിയെത്തും. ഈ ദിവസം അടുപ്പമുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം ദൃഢമാകും. എന്നാൽ ഓഫീസിൽ നിങ്ങൾ ഫയൽ സംബന്ധമായ ജോലികൾ ചെയ്യുന്നതിൽ പിഴവ് സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. ദോഷ പരിഹാരം - ലക്ഷ്മി ദേവിക്ക് താമര അർപ്പിക്കുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ബിസിനസിലെ വിപുലീകരണ പദ്ധതികൾ ഫലപ്രദമായി നടക്കും. പുരോഗതി കൈവരിക്കാനുള്ള അനുയോജ്യമായ സമയമായി ഈ ദിവസത്തെ കണക്കാക്കാം. അതേസമയം സർക്കാർ ജോലിയുമായി ബന്ധപ്പെട്ടുള്ള ആളുകൾ വായിച്ചു നോക്കാതെ ഒരു രേഖകളിലും ഒപ്പു വയ്ക്കരുത്. ഇന്ന് ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഔദ്യോഗികമായ ചില യാത്രകൾ നടത്തേണ്ടതായി വന്നേക്കാം. ദോഷ പരിഹാരം- ഒരു കറുത്ത നായക്ക് ആഹാരം നൽകുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് പദ്ധതികളിൽ പ്രവർത്തിക്കാൻ അനുകൂലമായ സമയമാണ് ഇന്ന്. ഈ ദിവസം പുതിയ ജോലികളും ആരംഭിക്കാം. നിലവിൽ ജോലി ചെയ്യുന്നവർ മേലുദ്യോഗസ്ഥരുമായി മികച്ച ബന്ധം നിലനിർത്താൻ ശ്രമിക്കുക. കാരണം ഇന്ന് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും നിങ്ങൾക്ക് ഉണ്ട്. ദോഷ പരിഹാരം- ശാരീരിക വൈകല്യമുള്ള ഒരു വ്യക്തിയെ സഹായിക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ്സിൽ പങ്കാളിത്തത്തോടുകൂടി പ്രവർത്തിക്കുന്ന ആളുകൾ ഐക്യം നിലനിർത്താൻ ശ്രമിക്കുക. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ബിസിനസിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ ദിവസം ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വലിയ ഓർഡറുകളും ലഭിച്ചേക്കാം. അതേസമയം ഇന്ന് അപകട സാധ്യത കൂടുതലുള്ള ജോലികൾ ഏറ്റെടുക്കാതിരിക്കുന്നത് ആയിരിക്കും ഉചിതം. ദോഷ പരിഹാരം - ഉറുമ്പുകൾക്ക് പഞ്ചസാര നൽകുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ്സിൽ പുതിയ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. പുതിയ യന്ത്ര സാമാഗ്രികളോ പുതിയ സാങ്കേതികവിദ്യകളോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആളുകൾക്ക് ഈ ദിവസം വിജയം ഉറപ്പാണ്. ഈ ദിവസം പുതിയ ചില നേട്ടങ്ങൾ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ദോഷ പരിഹാരം: മത്സ്യങ്ങൾക്ക് ഭക്ഷണം നൽകുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം ബിസിനസ് സംബന്ധമായ പ്രോജക്ടുകളിൽ പ്രശ്നങ്ങൾ നേരിടാം. എങ്കിലും അത് വിവേകത്തോടെ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും. കൂടാതെ നിങ്ങളുടെ ബിസിനസ്സിൽ ഉൽപാദനവും വിപണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ ഈ ദിവസം ആവശ്യമാണ്. ദോഷ പരിഹാരം: സൂര്യ ഭഗവാനെ ആരാധിക്കുക