ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് നിങ്ങളുടെ മനസ്സിൽ ഉത്കണ്ഠ ഉണ്ടാകാം. ഇന്ന് ചില കാര്യങ്ങളിൽ സഹോദരന്മാർക്കിടയിൽ മാനസിക പിരിമുറുക്കവും വർദ്ധിക്കാം. നിങ്ങൾക്ക് ഇതുവരെ ലഭിക്കാതെ തടസ്സപ്പെട്ടിരുന്ന പണം ഈ ദിവസം നിങ്ങളുടെ കയ്യിൽ എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ദോഷ പരിഹാരം: ശിവന് ജലധാര സമർപ്പിക്കുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ബിസിനസ് കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ വ്യക്തതയോടെ ചിന്തിച്ച് മാത്രം പ്രവർത്തിക്കുക. ഇന്ന് നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്താനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഉന്നമനത്തിനായാണ് ഈ ദിവസം പ്രവർത്തിക്കേണ്ടത്. അതേസമയം അനാവശ്യ കാര്യങ്ങളിൽ സമയം ചെലവഴിക്കാതിരിക്കുക. ഇത് നിങ്ങളുടെ പണം നഷ്ടപ്പെടുത്തിയേക്കാം. ദോഷ പരിഹാരം- ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരിക്കും. നിങ്ങളുടെ ബിസിനസ് വിപുലീകരണത്തിനുള്ള അവസരവും നിങ്ങളെ തേടിയെത്തും. അതേസമയം സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിൽ ആയിരിക്കണം ഇന്ന് നിങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതേസമയം നിങ്ങളുടെ ജോലി സ്ഥലത്ത് ഒരു മോഷണം നടക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങൾ ഓൺലൈൻ തട്ടിപ്പിനും ഇരയായേക്കാം. അതിനാൽ ജാഗ്രത പാലിക്കുക. ദോഷ പരിഹാരം : സൂര്യ ഭഗവാന് ജലം സമർപ്പിക്കുക
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തികപരമായി നിങ്ങൾക്ക് അനുകൂലമായ ഒരു ദിവസം ആയിരിക്കില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജോലി സംബന്ധമായി ലോൺ എടുക്കേണ്ട സാഹചര്യവും ഉണ്ടായേക്കാം. കൂടാതെ ജോലിസ്ഥലത്ത് നിങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതയും ഈ ദിവസം ഉണ്ട്. അതേസമയം ഏതെങ്കിലും രേഖകളിൽ ഒപ്പുവയ്ക്കുന്നതിനു മുൻപ് നിങ്ങൾ ശ്രദ്ധാപൂർവ്വം അത് വായിച്ചു നോക്കുക. ദോഷ പരിഹാരം : പശുവിന് പച്ചപ്പുല്ല് കൊടുക്കുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ മുടങ്ങിക്കിടക്കുന്ന ജോലികളെ കുറിച്ച് നിങ്ങൾക്ക് ആശങ്ക ഉണ്ടാക്കാം. എങ്കിലും കാലക്രമേണ ആ ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും.ഈ ദിവസം മുടങ്ങിക്കിടക്കുന്ന പണവും നിങ്ങളുടെ കയ്യിൽ വന്നുചേരാം. എന്നാൽ ആ പണം വീട്ടുചെലവനായി ഉപയോഗിക്കാതിരിക്കുക. കൂടാതെ മുതിർന്നവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം നിക്ഷേപിക്കാൻ ഒരുങ്ങുക. അത് ചിലപ്പോൾ ഭാവിയിൽ നിങ്ങൾക്ക് വലിയ ലാഭം നൽകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം - മഞ്ഞ നിറത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ദാനം ചെയ്യുക
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം നൽകുന്ന അവസരങ്ങൾ ഈ ദിവസം തേടിയെത്താം. ജോലിയിൽ സ്ഥാനക്കയറ്റത്തിന് ഈ ദിവസം സാധ്യതയുണ്ട്. നിങ്ങൾക്ക് ഉപകരിക്കാത്ത കാര്യങ്ങളിൽ സമയം പാഴാക്കാതിരിക്കുക. ഈ ദിവസം നിങ്ങൾക്ക് മറ്റുള്ളവരുമായി അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. കൂടാതെ പണം ചെലവഴിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുക. ദോഷ പരിഹാരം - കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ചില ശാരീരിക അസ്വസ്ഥതകൾ നിങ്ങളുടെ ഓഫീസ് ജോലിയെ ബാധിച്ചേക്കാം. ഇത് മൂലം അധികാരികളുടെ കണ്ണിൽ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പെട്ടെന്ന് ചില സാമ്പത്തിക ലാഭ നേട്ടങ്ങൾ നിങ്ങളെ തേടിയെത്താം. എന്നാൽ ആരെയും അന്ധമായി ഇന്ന് വിശ്വസിക്കാതിരിക്കുക. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിസ്ഥലത്ത് വളരെയധികം കഠിനാധ്വാനം ആവശ്യമായി വരും. എങ്കിലും അതിന്റെ ഫലങ്ങൾ ഭാവിയിൽ നിങ്ങൾക്ക് സന്തോഷകരമാകും. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മുൻപുണ്ടായിരുന്ന രോഗങ്ങളിൽ നിന്ന് മുക്തി നേടാനുള്ള സാധ്യതയുമുണ്ട്. അതേസമയം നിങ്ങളുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ രൂപപ്പെടാം. ദോഷ പരിഹാരം - ശിവന് പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ജോലിയിലെ വിജയം ഈ ദിവസം നിങ്ങളുടെ മനോധൈര്യം വർദ്ധിപ്പിക്കും. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള അവസരങ്ങളും ലഭിക്കും. ഇന്ന് നിങ്ങളുടെ പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാം. പങ്കാളികളുടെ ദാമ്പത്യ ജീവിതം കൂടുതൽ ദൃഢമാകും. ദോഷ പരിഹാരം - മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വീട്ടിൽ നിന്നും മാറി നിൽക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ബിസിനസ് ഇടപാടുകളിൽ നിങ്ങളുടെ ലാഭം വർദ്ധിക്കും. മുടങ്ങിക്കിടക്കുന്ന നിങ്ങളുടെ പണം തിരികെ ലഭിച്ചതിൽ സന്തോഷം ഉണ്ടാകും. എന്നാൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ സമയം പാഴാക്കാതിരിക്കുക. ഒരേ സമയം രണ്ടു ജോലികൾ ചെയ്യുന്നതും ഒഴിവാക്കുക. അതേസമയം കുടുംബത്തിൽ ചില ആഘോഷങ്ങൾക്കുള്ള സാഹചര്യം ഉണ്ടാകും. ദോഷ പരിഹാരം - ഓം നമഃ ശിവായ മന്ത്രം 108 തവണ ജപിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ചെറുകിട വ്യവസായങ്ങൾക്ക് ഈ ദിവസം വളരെ അനുകൂലമായിരിക്കും. നല്ല അവസരങ്ങൾ തേടിയെത്തും. എന്നാൽ ജോലിക്കാർക്ക് ഈ ദിവസം അത്ര അനുകൂലമായിരിക്കില്ല. സാമ്പത്തിക നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മേൽ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തുക. വിവേകത്തോടെ മാത്രം മറ്റുള്ളവർക്ക് പണം കൊടുക്കുക. ദോഷ പരിഹാരം: രാമക്ഷേത്രത്തിൽ ഇരുന്ന് രാമരക്ഷസ്തോത്രം ചൊല്ലുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഈ ദിവസം ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ വർധിച്ചു കൊണ്ടിരിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മോശമായേക്കാം. അതിനാൽ ചെലവ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അപ്രതീക്ഷിത നഷ്ടങ്ങളും ഈ ദിവസം നിങ്ങൾ നേരിടാം. അതേസമയം കുടുംബത്തിന്റെ പിന്തുണ നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാവുന്നതാണ്. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ മന്ത്രം ജപിക്കുക