ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് ഒരുപാട് സമയം പ്രവര്‍ത്തിക്കും. ജോലിയില്‍ അനുഭവജ്ഞാനം കൊണ്ട് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാകും. ഉത്തരവാദിത്തപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും. പുതിയ ചില പ്രോജക്ടുകള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കുന്നതാണ്. സാമ്പത്തിക സ്ഥിതിയില്‍ അഭിവൃദ്ധിയുണ്ടാകും. സംസാരത്തില്‍ ശ്രദ്ധിക്കണം. പരിഹാരം: ശ്രീസൂക്തം ജപിക്കുക (Image: Shutterstock)
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. പ്രതീക്ഷച്ചതിനേക്കാള്‍ മികച്ച രീതിയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കും. നിക്ഷേപത്തിന് അനുകൂല സമയമല്ല. ചെറിയ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വിജയസാധ്യതയുണ്ടാകും. ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. അടുത്ത സുഹൃത്തുക്കളുടെ സഹായം നിങ്ങള്‍ക്കുണ്ടാകും. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നെയ് വിളക്ക് തെളിയിക്കുക (Image: Shutterstock)
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ ക്ഷമ ശീലിക്കുക. ജോലിയില്‍ വിവേകത്തോടെ പ്രവര്‍ത്തിക്കണം. ഇടുങ്ങിയ ചിന്താഗതികള്‍ മാറ്റണം. വിവാദങ്ങളില്‍ പെടാതെ സൂക്ഷിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയുണ്ടാകും. പ്രിയപ്പെട്ടവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കണം. ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് സാധാരണ ദിവസമായിരിക്കും. പരിഹാരം: ഗണപതിയ്ക്ക് കറുക സമര്‍പ്പിക്കുക (Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരികളുടെ സാമ്പത്തിക കാര്യങ്ങള്‍ പുരോഗതിയിലാകും. ഓഫീസില്‍ നിങ്ങളുടെ വളര്‍ച്ച പെട്ടെന്നായിരിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കും. മികച്ച നിക്ഷേപ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ജോലി സ്ഥലത്ത് അധികം സമയം നില്ക്കും. അത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാക്കും. വിപൂലീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ച ദിനം. പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് പ്രശ്നങ്ങളുണ്ടാകും. കഠിനാധ്വാനം ചെയ്ത മേഖലകളില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാകും. പ്രൊഫഷണലുകള്‍ക്ക് മികച്ച സമയം. സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് നിയന്ത്രണം വേണം. ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് തീര്‍ക്കാനാകും. ബിസിനസ്സില്‍ വളര്‍ച്ച കൈവരിക്കാനാകും. ബുദ്ധിമാന്മാരില് നിന്ന് ഒരകലം പാലിക്കണം. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. പരിഹാരം: ഭിന്നശേഷിക്കാരെ ശുശ്രൂഷിക്കുക (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് കൂടുതല്‍ സമയം പ്രവര്‍ത്തിക്കണം. ബിസിനസ്സ് കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഓഫീസിലെ പുതിയ ഉത്തരവാദിത്തങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം.അമിതമായ ആകാംഷ ഒഴിവാക്കണം. ഭൂമി സംബന്ധമായ ഇടപാടുകള്‍ ഫലം കാണും. പരിഹാരം: ധാന്യവും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം ഉറുമ്പിന് കൊടുക്കണം (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ലാഭ ശതമാനം വര്‍ധിക്കും. വിനിമയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കുക. പ്രതിപക്ഷവുമായുള്ള വഴക്കുകള്‍ ഒഴിവാക്കണം. എല്ലാവരോടും സമത്വത്തോടെ പെരുമാറണം. പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഒരു ശ്രദ്ധ വേണം. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതാണ്. പരിഹാരം: പീപ്പല് മരത്തിന് താഴെ വിളക്ക് തെളിയിക്കുക (Image: Shutterstock)
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വിജയശതമാനം വര്‍ധിക്കുന്ന ദിവസമാണിന്ന്. വാണിജ്യപരമായ ബിസിനസ്സുകള്‍ വളര്‍ച്ച പ്രാപിക്കും. വിജയശതമാനം വര്‍ധിക്കും. എല്ലാവരില്‍ നിന്നും സഹകരണം ലഭിക്കും. വേഗതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതാണ്. ബിസിനസ്സില്‍ നിങ്ങള്‍ക്ക് നിറയെ അവസരങ്ങള്‍ ലഭിക്കും. വരുമാനം നല്ലരീതിയിലാകും. പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ ഏറെ മുന്നോട്ട് പോകും. ബിസിനസ്സില്‍ പുതിയ ചില കരാറുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ജോലിയില്‍ ചില മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കും. പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ബിസിനസ്സ് ജോലികളില്‍ താല്‍പ്പര്യം കാണിക്കും. പരിഹാരം: സരസ്വതി ദേവിയ്ക്ക് ഹാരം ചാര്‍ത്തുക (Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണലുകളില്‍ നിന്ന് സഹകരണമുണ്ടാകും. ലാഭശതമാനം വര്‍ധിക്കും. പിന്നീടത്തേക്ക് മാറ്റിവെച്ച ചില കാര്യങ്ങള്‍ ഉണ്ടായിരിക്കും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച അനുഭവം ഉണ്ടാകും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: മികച്ച സഹകരണം ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. തൊഴില്‍ രഹിതര്‍ക്ക് തൊഴിൽ അവസരങ്ങള്‍ ലഭിക്കും. വ്യത്യസ്ത ചുമതലകളുമായി മുന്നോട്ട് പോകും. അമിത ആവേശവും തിരക്കും കാണിക്കരുത്. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് രംഗത്തുള്ളവര്‍ക്ക് വളര്‍ച്ചയുണ്ടാകും. വിനയത്തോടെയുള്ള പ്രവര്‍ത്തനം മികച്ച ഫലം നല്‍കും. ജോലിയില്‍ ശ്രദ്ധയോടെയിരിക്കണം. ബിസിനസ്സ് അവസരങ്ങള്‍ വര്‍ധിക്കും. ക്രിയേറ്റീവ് ആയി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി എപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കും. പരിഹാരം: മഞ്ഞനിറത്തിലുള്ള ഭക്ഷണം ദാനം ചെയ്യുക (Image: Shutterstock)