വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ചില ജോലികളിൽ പുരോഗതി ഉണ്ടായേക്കാം. ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കുക. ഇപ്പോൾ നിക്ഷേപം ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും സാമ്പത്തിക ഇടപാട് നടത്തുന്നതിന് മുൻപ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. പരിഹാരം: ഭിന്നശേഷിക്കാരായ വ്യക്തികളെ സഹായിക്കുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലി മാറാൻ ചിന്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട ചില പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രധാനപ്പെട്ട ചില വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. പരിഹാരം: വൈകുന്നേരം എണ്ണയിട്ട് വിളക്ക് കത്തിക്കുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു വ്യക്തിയിൽ നിന്നോ ബാങ്കിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ വായ്പ എടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ അത് ഇപ്പോൾ എടുക്കരുത്. ആ കടം വീട്ടാൻ പ്രയാസമായിരിക്കും. സുഹൃത്തുക്കൾക്ക് പിന്തുണ ലഭിക്കും. പരിഹാരം: സരസ്വതീ ദേവിക്ക് പുഷ്പമാല അർപ്പിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവ് പ്രകടിപ്പിക്കണം. നിർത്തിവെച്ച ജോലികൾ ഇന്ന് പൂർത്തീകരിക്കാനാകും. ഇപ്പോൾ നടത്തുന്ന നിക്ഷേപത്തിൽ നിന്ന് ഭാവിയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പരിഹാരം: രാമക്ഷേത്രത്തിൽ പതാക സമർപ്പിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: പുതിയ ഓഫീസിലേക്ക് മാറുന്നതിനോ പുതിയ പ്രോജക്ട് തുടങ്ങുന്നതിനോ ഈ ദിവസം അനുകൂലമല്ല. ചില കാര്യങ്ങൾക്കായി വായ്പയെടുക്കാൻ തീരുമാനിച്ചേക്കാം. ബിസിനസ് പങ്കാളിയോ അടുത്ത സഹായിയോ ചില പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക